Canada

കാനഡയ്ക്ക് കൊറോണയെ പിടിച്ച് കെട്ടാനായി; രോഗം ബാധിച്ചവരില്‍ 50 ശതമാനം പേരും സുഖം പ്രാപിച്ചു;ആറാഴ്ചക്കിടെ രാജ്യത്തെ ഏഴ് പ്രവിശ്യകളിലും പുതിയ കേസുകളില്ല; 5702 മരണങ്ങള്‍ അടക്കം രാജ്യത്ത് 76,204 കേസുകള്‍; 38,159 പേരും രോഗമുക്തരായി
കാനഡയിലെ കോവിഡ് 19 ബാധയുടെ രൂക്ഷത കുറഞ്ഞ് കുറഞ്ഞ് വരുന്നുവെന്ന് പബ്ലിക്ക് ഹെല്‍ത്ത് കാനഡയില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം ഇവിടുത്തെ രോഗവ്യാപനത്തിന്റെ കര്‍വ് സമതുലനം പാലിക്കാന്‍  തുടങ്ങിയിരിക്കുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. നിലവില്‍  5702 മരണങ്ങള്‍ അടക്കം രാജ്യത്ത് 76,204 കേസുകളും ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നാണ് കാനഡയിലെ ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസറായ  ഡോ. തെരേസ ടാം ഞായറാഴ്ച വെളിപ്പെടുത്തിയിരിക്കുന്നത്.  ഇത് പ്രകാരം കാനഡയില്‍ കോവിഡ് പിടിപെട്ട് സുഖപ്പെട്ടവരുടെ എണ്ണം രോഗബാധിതരേക്കാള്‍ കൂടിയത് ആശ്വാസമേകുന്നുണ്ടെന്നാണ് ഞായറാഴ്ച ആരോഗ്യ അധികൃതര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ രാജ്യത്ത് 38,159 പേര്‍ അഥവാ രോഗംപിടിപെട്ടവരില്‍ 50 ശതമാനം പേര്‍ സുഖം പ്രാപിച്ചിരിക്കുന്നുവെന്നാണ് ചീഫ്

More »

ഒന്റാറിയോവില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ ആരംഭിച്ചുവെങ്കിലും 70 വയസിന് മേല്‍ പ്രായമുള്ളവരും നേരത്തെ മറ്റ് രോഗങ്ങളുള്ളവരുമായ മില്യണ്‍ കണക്കിന് പേര്‍ ഇപ്പോഴും സെല്‍ഫ് ഐസൊലേഷനില്‍ തന്നെ; കൊറോണക്ക് വാക്‌സിന്‍ കണ്ടുപിടിക്കുന്നത് വരെ ഇവരോട് പുറത്തിറങ്ങരുതെന്ന്
ഒന്റാറിയോവിലുള്ളവര്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുഭവിക്കാന്‍ ആരംഭിച്ചുവെങ്കിലും പ്രൊവിന്‍സിലെ 70 വയസിന് മേല്‍ പ്രായമുള്ളവരും നേരത്തെ മറ്റ് രോഗമുള്ളവരുമായ മില്യണ്‍ കണക്കിന് പേര്‍ ഇപ്പോഴും സെല്‍ഫ് ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. പ്രൊവിന്‍സിലെ മറ്റുള്ളവര്‍ ലോക്ക്ഡൗണ്‍ ഇളവുകളുടെ ആദ്യ ഘട്ടം ഈ ആഴ്ച അനുഭവിക്കാന്‍

More »

കാനഡയില്‍ കൊവിഡിനെതിരായ പൊതുജനങ്ങളുടെ പോരാട്ടത്തിന് ആദരമര്‍പ്പിക്കുന്നതിനിടെ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു; വിമാനം ഇടിച്ചിറങ്ങും മുന്‍പ് പൈലറ്റിന് പുറത്തുകടക്കാന്‍ കഴിഞ്ഞതായി റിപ്പോര്‍ട്ട്; വീഡിയോ കാണാം
 കാനഡയില്‍ കൊവിഡിനെതിരായ പൊതുജനങ്ങളുടെ പോരാട്ടത്തിന് ആദരമര്‍പ്പിക്കുന്നതിനിടെ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു. സ്‌നോബേര്‍ഡ്സ് എയറോബാറ്റിക്സ് ടീമിന്റെ വിമാനമാണ് ഞായറാഴ്ച തകര്‍ന്നുവീണത്. വിമാനം ഇടിച്ചിറങ്ങും മുന്‍പ് പൈലറ്റിന് പുറത്തുകടക്കാന്‍ കഴിഞ്ഞതായി കണ്ടു നിന്നവര്‍ പറയുന്നു. കംപ്ലൂപ്‌സ് വിമാനത്താവളത്തില്‍ നിന്ന് ഞായറാഴ്ച ടേക്ക് ഓഫ് ചെയ്ത റോയല്‍ കനേഡിയന്‍

More »

കാനഡ കൊറോണക്കാലത്തിന് ശേഷവും കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നത് തുടരുമെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍;രാജ്യത്തെ സുശക്തവും സമൃദ്ധവുമാക്കുന്നതിന് കുടിയേറ്റം അനിവാര്യം; 2020ല്‍ 3,41,000 ഉം 2021ല്‍ 3,51,000 ഉം 2022ല്‍ 3,61,000 ഉം പേര്‍ക്ക് പിആര്‍
കൊറോണ പ്രതിസന്ധി അവസാനിച്ചാലുടന്‍ പുതിയ കുടിയേറ്റക്കാര്‍ കാനഡയിലേക്ക് എത്തണമെന്നും അക്കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും വെളിപ്പെടുത്തി ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍കോ മെന്‍ഡിസിനോ രംഗത്തെത്തി. കാനഡക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കിക്കൊണ്ട് കൊറോണക്ക് ശേഷവും രാജ്യം കുടിയേറ്റക്കാര്‍ക്ക് മുമ്പില്‍ മുമ്പത്തേത് പോലെ തന്നെ ഉദാരമായ രീതിയില്‍ വാതില്‍

More »

കാനഡയിലെ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്‌റ്റേറ്റ് മാര്‍ക്കറ്റ് കോവിഡ് പ്രതിസന്ധി കാരണം തകര്‍ന്നു; 36 വര്‍ഷത്തിനിടെയുള്ള ഏറ്റവും മോശമായ ഏപ്രില്‍; മാര്‍ച്ചുമായി താരതമ്യപ്പെടുത്തുമ്പോള്‍ വീട് വില്‍പനയില്‍ 56 ശതമാനം ഇടിവ്
കാനഡയിലെ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്‌റ്റേറ്റ് മാര്‍ക്കറ്റ് ഏപ്രില്‍ മാസത്തില്‍ നാടകീയമായി ഇടിഞ്ഞ് താണുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. കോവിഡ് 19 മായി ബന്ധപ്പെട്ട കടുത്ത അനിശ്ചിതത്വം കാരണമാണ്  ഈ സ്ഥിതി സംജാതമായിരിക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തില്‍  റെസിഡന്‍ഷ്യല്‍ റിയല്‍ എസ്‌റ്റേറ്റ് മാര്‍ക്കറ്റിലെ വാങ്ങലുകാരും വില്‍പനക്കാരും മുമ്പില്ലാത്ത

More »

കനേഡിയന്‍ കോഴ്സുകള്‍ക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ കോഴ്സുകള്‍ക്കായി എന്റോള്‍ ചെയ്യാം; തുടര്‍ന്ന് കാനഡയിലേക്ക് വന്ന് പോസ്റ്റ്-ഗ്രാജ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റിന് അര്‍ഹത നേടാം; കൊറോണ യാത്രാ വിലക്കുകള്‍ കാരണമുള്ള വിട്ട് വീഴ്ച
ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന് വിദേശത്തായിരിക്കുമ്പോള്‍ നിലവില്‍  ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്കായി  എന്‍ റോള്‍ ചെയ്യാനും  തുടര്‍ന്ന് കാനഡയിലേക്ക് വന്ന് പോസ്റ്റ്-ഗ്രാജ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റി(പിജിഡബ്ല്യൂപി)നായി അര്‍ഹത നേടാവുന്നതുമാണ്. ഇതിലൂടെ വിദേശവിദ്യാര്‍ത്ഥികള്‍ക്ക് പിജിഡബ്ല്യൂപിക്കായി പ്രധാനപ്പെട്ട ഒരു ഇളവാണ് കാനഡ അനുവദിച്ചിരിക്കുന്നത്.മേയ് 14നാണ്

More »

കാനഡയില്‍ നാഷണല്‍ പാര്‍ക്കുകള്‍, ഹെറിറ്റേജ് സൈറ്റുകള്‍ തുടങ്ങിയവ തുറക്കുന്നു; സന്ദര്‍ശകരുടെയും ജീവനക്കാരുടെയും സുരക്ഷ പരിഗണിച്ച് കര്‍ക്കശമായ മാനദണ്ഡങ്ങള്‍; സാമൂഹിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും നിര്‍ദേശം; ആശ്വാസം പൂണ്ട് കാനഡക്കാര്‍
കോവിഡ്-19 നിയന്ത്രണങ്ങളില്‍ നിന്നും കാനഡ ക്രമത്തില്‍ പുറത്ത് കടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി നാഷണല്‍ പാര്‍ക്കുകള്‍, ഹെറിറ്റേജ് സൈറ്റുകള്‍,  തുടങ്ങിയവ തുറക്കുകയും കൂടുതല്‍ പ്രൊവിന്‍സുകള്‍ നിയന്ത്രണങ്ങള്‍ നീക്കി സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ തുടങ്ങിയിരിക്കുകയുമാണ്. രാജ്യമെമ്പാടുമുള്ള ഫെഡറല്‍ പാര്‍ക്കുകളും ഹിസ്റ്റോറിസ് സൈറ്റുകളും  തുറന്ന്

More »

കാനഡയിലെ ആദ്യത്തെ കോവിഡ് 19 സെറോളജിക്കല്‍ ടെസ്റ്റിന് അനുമതി; കൊറോണയില്‍ നിന്നും മുക്തി നേടിയവരുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ചുള്ള ടെസ്റ്റ് നിര്‍ണായകം; ഹെല്‍ത്ത് കാനഡ അനുമതി നല്‍കിയിരിക്കുന്നത് ഇറ്റലിയില്‍ വികസിപ്പിച്ച ലിയായ്‌സന്‍ ടെസ്റ്റിന്
കാനഡയിലെ ആദ്യത്തെ കോവിഡ് 19 സെറോളജിക്കല്‍ ടെസ്റ്റിന് അനുമതി നല്‍കിയെന്ന് വെളിപ്പെടുത്തി ഹെല്‍ത്ത് കാനഡ രംഗത്തെത്തി.കോവിഡ് പിടിപെട്ട് സുഖപ്പെട്ടവരുടെ രക്തത്തിലെ പ്ലാസ്മ നിലവില്‍ കോവിഡ് ഉള്ളവരെ ചികിത്സിക്കാന്‍ ഫലപ്രദമാകുമോ എന്ന് പരീക്ഷിക്കുന്നതിനുള്ള ടെസ്റ്റിനാണ് ഹെല്‍ത്ത് കാനഡ ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ഈ ചികിത്സ കോവിഡ്

More »

കാനഡയിലെ സര്‍ജറി സിസ്റ്റത്തിലെ പിഴവുകള്‍ പരിഹരിക്കാന്‍ കോവിഡ് കാലത്തെ പ്രയോജനപ്പെടുത്തണമെന്ന് ഡോക്ടര്‍മാര്‍; കൊറോണ കാരണം ഇപ്പോള്‍ സര്‍ജറികള്‍ മുടങ്ങിയിരിക്കുന്നതിനാല്‍ ശസ്ത്രക്രിയാ രംഗത്തെ പരിഷ്‌കരിക്കാന്‍ ഇക്കാലത്തെ ഉപയോഗിക്കാന്‍ നിര്‍ദേശം
കോവിഡ്-19 കാനഡയിലെ ഇലക്ടീവ് സര്‍ജറി സിസ്റ്റത്തില്‍ ക്രിയാത്മകമായ അഴിച്ച് പണി നടത്തുവാനുള്ള അവസരമേകിയിരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ട് ഡോക്ടര്‍മാര്‍ രംഗത്തെത്തി. ഇത്തരമൊരു പുനക്രമീകരണത്തിന് തലമുറകള്‍ക്കിടയിലെ അവസരമാണ് സമാഗതമായിരിക്കുന്നതെന്നും അവര്‍ എടുത്ത് കാട്ടുന്നു. നേരത്തെ ഷെഡ്യൂള്‍ ചെയ്തിരുന്ന ആയിരക്കണക്കിന് സര്‍ജറികളായിരുന്നു രാജ്യമാകമാനം മാര്‍ച്ചില്‍ കൊറോണ

More »

കാനഡയില്‍ തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി ; ഇന്ത്യന്‍ വംശജന്റെ പണി പോയി

കാനഡയിലെ ടിഡി ബാങ്കിലെ ജീവനക്കാരനായിരുന്ന മെഹുല്‍ പ്രജാപതി എന്ന ഇന്ത്യന്‍ വംശജനായ ഡാറ്റ സയന്റിസ്റ്റിന് കാനഡയില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഫുഡ് ബാങ്കുകളില്‍ നിന്ന് തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ച് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവച്ചതിനെ

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് മാറ്റം; പദ്ധതി പുനഃപ്പരിശോധിക്കണമെന്ന് ലിബറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍; പെന്‍ഷന്‍ കാലത്ത് ബുദ്ധിമുട്ടുമെന്ന് ഡോക്ടര്‍മാര്‍

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സേഷനിലെ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ പുനഃപ്പരിശോധിക്കണമെന്ന് ഫെഡറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഡോക്ടര്‍മാരുടെ റിട്ടയര്‍മെന്റ് സേവിംഗ്‌സിനെ ഈ മാറ്റം ദോഷം ചെയ്യുമെന്നാണ് ഇവരുടെ വാദം. പല ഡോക്ടര്‍മാരും

കാനഡയിലെ റെന്റല്‍ മേഖല കുടിയേറ്റക്കാരെ ശ്വാസം മുട്ടിക്കുന്നു; പ്രധാന നഗരങ്ങളിലെ വര്‍ദ്ധിച്ച ഹൗസിംഗ് ചെലവുകള്‍ അറിയാം

കാനഡയിലേക്ക് പോകുന്നതും, അവിടെ ജീവിക്കുന്നതും കുടിയേറ്റക്കാരെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അവിടുത്തെ ഗവണ്‍മെന്റ് തന്നെ സമ്മതിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വിസാ ചെലവുകളും, അക്കൗണ്ടില്‍ കാണേണ്ട പണവും ക്രമാതീതമായി വര്‍ദ്ധിപ്പിച്ചത്. എന്നിരുന്നാലും

ഇമിഗ്രേഷന്‍ ഡ്രോകളില്‍ കൂടുതലും കാനഡയ്ക്ക് അകത്ത് നടത്താന്‍ ലക്ഷ്യം പ്രഖ്യാപിച്ച് ഇമിഗ്രേഷന്‍ മന്ത്രി; വര്‍ക്ക്, സ്റ്റഡി പെര്‍മിറ്റില്‍ രാജ്യത്തുള്ള താല്‍ക്കാലിക താമസക്കാര്‍ക്ക് മുന്‍ഗണന വന്നേക്കും

കനേഡിയന്‍ പെര്‍മനന്റ് റസിഡന്‍സിനായി നടത്തുന്ന ഡ്രോകളില്‍ കാനഡയില്‍ എത്തിച്ചേര്‍ന്നിട്ടുള്ള താല്‍ക്കാലിക താമസക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍. പിആറിനായി ആഭ്യന്തര ഡ്രോകള്‍ കൂടുതലായി നടത്താനാണ് ആഗ്രഹിക്കുന്നതെന്ന് മന്ത്രി

കാനഡയില്‍ നിന്ന് 22.5 മില്യണ്‍ ഡോളര്‍ സ്വര്‍ണവും പണവും കവര്‍ന്ന സംഭവം ; രണ്ട് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

കാനഡയില്‍ നിന്ന് 22.5 മില്യണ്‍ ഡോളര്‍ സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍. കാനഡയിലെ പ്രധാന വിമാനത്താവളമായ ടൊറന്റോയില്‍ നടന്ന സ്വര്‍ണ്ണ മോഷണത്തിലാണ് ആറ് പേരെ അറസ്റ്റ് ചെയ്തത്.കേസില്‍ മൂന്ന് പേര്‍ക്ക് കൂടി കനേഡിയന്‍

ഹലാല്‍ ഹോം ലോണുമായി ട്രൂഡോ; മുസ്ലീങ്ങള്‍ക്ക് വീട് സ്വന്തമാക്കാന്‍ പ്രത്യേക മോര്‍ട്ട്‌ഗേജ് വരുന്നു; കനേഡിയന്‍ ഗവണ്‍മെന്റ് നീക്കത്തിനെതിരെ ചോദ്യങ്ങള്‍ക്കൊപ്പം രൂക്ഷമായ വിമര്‍ശനവുമായി ജനങ്ങള്‍

മുസ്ലീം വിഭാഗങ്ങള്‍ക്ക് ഭവനങ്ങള്‍ സ്വന്തമാക്കാനുള്ള വഴികളുടെ ഭാഗമായി ഹലാല്‍ ഹോം ലോണ്‍ ഒരുക്കാന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ശരിയത്ത് അനുസരിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍ ഉറപ്പാക്കുന്ന ഹലാല്‍ മോര്‍ട്ട്‌ഗേജുകള്‍ ആരംഭിക്കാനുള്ള സാധ്യതയാണ് ട്രൂഡോ