Canada

കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷിക്കുന്നതിനായി 954 എക്‌സ്പ്രസ് എന്‍ട്രി കാന്‍ഡിഡേറ്റുകളെ ഇന്‍വൈറ്റ് ചെയ്ത് ഒന്റാരിയോ; അപേക്ഷിക്കുന്നവര്‍ക്ക് സാങ്കേതിക മേഖലകളിലുള്ള പ്രവര്‍ത്തിപരിചയം അഭികാമ്യം
കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷിക്കുന്നതിനായി 954 എക്‌സ്പ്രസ് എന്‍ട്രി കാന്‍ഡിഡേറ്റുകളെ ഇന്‍വൈറ്റ് ചെയ്ത് ഒന്റാരിയോ. ആവശ്യമായ പ്രവര്‍ത്തിപരിചയമുള്ള ആളുകളെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ജനുവരി 15ലെ ഡ്രോയില്‍ നോട്ടിഫിക്കേഷന്‍ ഓഫ് ഇന്‍ട്രസ്റ്റ് (എന്‍ഒഐ) ലഭിച്ച പൗരത്വം ആഗ്രഹിക്കുന്നവര്‍ എക്‌സ്പ്രസ് എന്‍ട്രി കോംപര്‍ഹെന്‍സീവ് റാങ്കിംഗ് സിസ്റ്റത്തില്‍ (സിആര്‍എസ്) 460നും 476നും ഇടയില്‍ സ്‌കോറുകള്‍ നേടിയിരിക്കണം.  പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷിക്കാനായാണ് ഒന്റാരിയോ പ്രൊവിന്‍സ് എക്‌സ്പ്രസ് എന്‍ട്രി കാന്റിഡേറ്റുകള്‍ക്കായി എന്‍ഒഐ ഇഷ്യു ചെയ്തിരിക്കുന്നത്. പ്രൊവിന്‍ഷ്യല്‍ നോമിനേഷന്‍ ഉണ്ടെങ്കില്‍ ഇവരുടെ സ്‌കോറുകള്‍ 600 പോയ്ന്റ് വരെ ഉയരും. ഇതുവഴി കനേഡിയന്‍ പെര്‍മനെന്റ്

More »

കുട്ടികളെ ഏറ്റവും നന്നായി വളര്‍ത്താന്‍ പറ്റിയ രാജ്യങ്ങളുടെ പട്ടികയില്‍ കാനഡയ്ക്ക് നാലാം സ്ഥാനം; അംഗീകാരം പെന്‍സില്‍വാനിയ സര്‍വകലാശാല തയാറാക്കിയ റാങ്കിംഗില്‍
കുട്ടികളെ ഏറ്റവും നന്നായി വളര്‍ത്താന്‍ പറ്റിയ രാജ്യങ്ങളുടെ പട്ടികയില്‍ കാനഡയ്ക്ക് നാലാം സ്ഥാനം. പെന്‍സില്‍വാനിയ സര്‍വകലാശാലയാണ് റാങ്കിംഗ് തയാറാക്കിയിരിക്കുന്നത്. സ്‌കാന്റിനേവിയന്‍ രാഷ്ട്രങ്ങളായ ഡെന്‍മാര്‍ക്ക്, സ്വീഡന്‍, നോര്‍വേ എന്നിവയാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ വരുന്നത്. ഉദാരമായ മെറ്റേര്‍ണിറ്റി, പറ്റേണിറ്റി ലീവ് നയങ്ങളാണ് കുടുംബ ജീവിതം

More »

ഉക്രൈന്‍ വിമാനം തകര്‍ത്ത സംഭവത്തില്‍ ഡോണള്‍ഡ് ട്രംപിനെയും ഇറാനെയും പഴിചാരി കനേഡിയന്‍ പ്രധാനമന്ത്രി; ഇരുകൂട്ടരും സ്ഥിതിഗതികള്‍ വഷളാക്കിയിരുന്നില്ലെങ്കില്‍ ഇങ്ങനെയൊരു ദുരന്തമുണ്ടാകില്ലായിരുന്നെന്ന് ജസ്റ്റിന്‍ ട്രൂഡോ
ഉക്രൈന്‍ വിമാനം തകര്‍ത്ത സംഭവത്തില്‍ ഡോണള്‍ഡ് ട്രംപിനെയും ഇറാനെയും പഴിചാരി കനേഡിയന്‍ പ്രധാനമന്ത്രി. ഇരുകൂട്ടരും സ്ഥിതിഗതികള്‍ വഷളാക്കിയിരുന്നില്ലെങ്കില്‍ ഇങ്ങനെയൊരു ദുരന്തമുണ്ടാകില്ലായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധമുണ്ടാകുമ്പോള്‍ നിഷ്‌കളങ്കരാണ് ഇരകളാകുന്നതെന്നും കനേഡിയന്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഉക്രെയ്ന്‍ വിമാനം തകര്‍ന്നതുമായി ബന്ധപ്പെട്ട

More »

ഹാരിയുടെയും മേഗന്റെയും സുരക്ഷാ ചെലവുകള്‍ വഹിക്കുന്നതിനെ കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ; രാജദമ്പതികളെ സംരക്ഷിക്കാന്‍ കാനഡ പ്രതിവര്‍ഷം 1.3 ദശലക്ഷം ഡോളര്‍ ചെലവാക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്
 രാജകീയമായ പദവികള്‍ ഉപേക്ഷിച്ച് സ്വന്തം കാലില്‍ നില്‍ക്കാനുള്ള ഹാരി രാജകുമാരന്റെയും ഭാര്യ മേഗന്‍ മാര്‍ക്കിളിന്റെയും തീരുമാനമാണ് ഇപ്പോള്‍ ലോകമെങ്ങും ചര്‍ച്ചാ വിഷയം. കാനഡയിലെ വാന്‍കൂവറിലാകും ഹാരിയും മേഗനും താമസമുറപ്പിക്കുകയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചന. 2019 അവസാനം ഹാരിയും മേഗനും മകനൊപ്പം വാന്‍കൂവറില്‍ അവധിക്കാലം ചെലവഴിച്ചതിനു പിന്നാലെയാണ് ഈ റിപ്പോര്‍ട്ടുകള്‍

More »

ഒന്റാരിയോയില്‍ ആണവദുരന്ത ദുരന്തം സൂചിപ്പിക്കുന്ന തെറ്റായ അലര്‍ട്ട് കണ്ട് പരിഭ്രാന്തിയിലായി ജനങ്ങള്‍; പിശക് സംഭവിച്ചതാണെന്ന് വ്യക്തമാക്കി മാപ്പ് പറഞ്ഞ് തലയൂരി സര്‍ക്കാര്‍; അന്വേഷം ആവശ്യപ്പെട്ട് പ്രാദേശിക മേയര്‍മാര്‍
ന്യൂക്ലിയര്‍ അലേര്‍ട്ട് സൂചിപ്പിക്കുന്ന തെറ്റായ അലാം ജനങ്ങള്‍ക്ക് നല്‍കിയതിന് മാപ്പ് പറഞ്ഞ് കനേഡിയന്‍ പ്രൊവിന്‍സായ ഒന്റാരിയോ. ടൊറന്റോയ്ക്ക് സമീപമുള്ള ഒരു ആണവ നിലയത്തില്‍ ഉണ്ടായെന്ന് സൂചിപ്പിക്കുന്ന അപകടവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു അലാം. ഏറെ കാലപ്പഴക്കമുള്ള പിക്കറിങ് പ്ലാന്റിനെ കുറിച്ചുള്ള സന്ദേശം ആശങ്ക പടര്‍ത്തുന്നതിന് കാരണമായതിനാല്‍ തന്നെ സംഭവത്തില്‍ അരിശം

More »

സസ്‌കാചിവന്‍ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യന്‍ നോമിനേഷന് അപേക്ഷിക്കുന്നതിനായി 308 ഇന്‍വിറ്റേഷനുകള്‍ അയച്ചു; യോഗ്യതയ്ക്ക് ഒരു ജോബ് ഓഫറും ആവശ്യമില്ലെന്നത് പ്രധാന കാര്യം
 ഏറ്റവും പുതിയ ഡ്രോയില്‍ പടിഞ്ഞാറന്‍ കാനഡയിലെ സസ്‌കാചിവന്‍ പ്രൊവിന്‍സ് കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള പ്രൊവിന്‍ഷ്യന്‍ നോമിനേഷന് അപേക്ഷിക്കുന്നതിനായി 308 ഇന്‍വിറ്റേഷനുകള്‍ അയച്ചു. ജനുവരി 9 നാണ് സസ്‌കാചിവന്‍ ഇമിഗ്രന്റെ നോമിനി പ്രോഗ്രാം (എസ്ഐഎന്‍പി) ഇന്‍വിറ്റേഷനുകള്‍ പുറപ്പെടുവിച്ചത്. യോഗ്യതയ്ക്ക് ഒരു ജോബ് ഓഫറും ആവശ്യമില്ല. എസ്ഐഎന്‍പിക്ക് മുന്‍പാകെ

More »

ഉക്രൈന്‍ വിമാനം തകര്‍ന്നു വീണത് ഇറാന്റെ മിസൈല്‍ പതിച്ചാണെന്ന ആരോപണവുമായി കാനഡയും രംഗത്ത്; അപകടം ഹൃദയം തകര്‍ക്കുന്ന സംഭവമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ; വ്യക്തമായ ഉത്തരം നല്‍കണമെന്ന് ഇറാനോട് ആവശ്യപ്പെട്ട് ട്രൂഡോ
ഉക്രൈയിന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം കത്തിയമര്‍ന്ന സംഭവത്തില്‍ ഇറാനോട് ഉത്തരം തേടി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. വിമാനാപകടത്തില്‍ 176 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ 65 പേര്‍ കാനഡക്കാരാണ്. ഈ സാഹചര്യത്തിലാണ് ജസ്റ്റിന്‍ ട്രൂഡോ ഇറാനോട് വിശദീകരണം തേടിയത്. വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരുടെ

More »

2020ലെ ആദ്യത്തെ എക്‌സ്പ്രസ് എന്‍ട്രി ഡ്രോ പുറപ്പെടുവിച്ച് കാനഡ; ഇഷ്യു ചെയ്തിരിക്കുന്നത് കനേഡിയന്‍ പെന്‍മെനന്റ് റെസിഡന്‍സിനായുള്ള 3400 ഇന്‍വിറ്റേഷനുകള്‍; ഇന്‍വിറ്റിഷന്‍ ലഭിക്കാന്‍ ആവശ്യമായ മിനിമം സിആര്‍എസ് 473 ആയി വര്‍ധിപ്പിച്ചു
 2020ലെ ആദ്യത്തെ എക്‌സ്പ്രസ് എന്‍ട്രി ഡ്രോ പുറപ്പെടുവിച്ച് കാനഡ. കനേഡിയന്‍ പെന്‍മെനന്റ് റെസിഡന്‍സിനായുള്ള 3400 ഇന്‍വിറ്റേഷനുകളാണ് ഇഷ്യു ചെയ്തിരിക്കുന്നത്. ജനുവരി 8ന് പുറപ്പെടുവിച്ച് ഡ്രോയില്‍ ഇന്‍വിറ്റിഷന്‍ ലഭിക്കാന്‍ ആവശ്യമായ മിനിമം കോംപര്‍ഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം സ്‌കോര്‍ (സിആര്‍എസ്) 473 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്.  നൈപുണ്യമുള്ള വിദേശ തൊഴിലാളികളെ

More »

ഗര്‍ഭിണികളായ സ്ത്രീകള്‍ കാനഡയിലെത്തി പ്രസവിക്കുകയും കുട്ടിക്ക് അതുവഴി കനേഡിയന്‍ പൗരത്വം ലഭിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വ്യാപകമാകുന്നു; ബെര്‍ത്ത് ടൂറിസത്തിന് അന്ത്യം കുറിക്കാന്‍ കുടിയേറ്റ നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യം വ്യാപകം
 ഇമിഗ്രേഷന്‍ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ ഒട്ടാവയോട് ആവശ്യപ്പെട്ട് റിച്ച്‌മോണ്ട് മേയര്‍. ഗര്‍ഭിണികളായ സ്ത്രീകള്‍ കാനഡയിലെത്തുകയും കാനഡയില്‍ വച്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും അതുവഴി കുട്ടികള്‍ക്ക് കനേഡിയന്‍ പൗരത്വം ലഭിക്കുകയും ചെയ്യുന്ന രീതിക്ക് അന്ത്യം കുറിക്കാനാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്. കാനഡയില്‍ ജനിക്കുന്ന ആര്‍ക്കും കനേഡിയന്‍

More »

കാനഡയില്‍ നിന്ന് 22.5 മില്യണ്‍ ഡോളര്‍ സ്വര്‍ണവും പണവും കവര്‍ന്ന സംഭവം ; രണ്ട് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

കാനഡയില്‍ നിന്ന് 22.5 മില്യണ്‍ ഡോളര്‍ സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍. കാനഡയിലെ പ്രധാന വിമാനത്താവളമായ ടൊറന്റോയില്‍ നടന്ന സ്വര്‍ണ്ണ മോഷണത്തിലാണ് ആറ് പേരെ അറസ്റ്റ് ചെയ്തത്.കേസില്‍ മൂന്ന് പേര്‍ക്ക് കൂടി കനേഡിയന്‍

ഹലാല്‍ ഹോം ലോണുമായി ട്രൂഡോ; മുസ്ലീങ്ങള്‍ക്ക് വീട് സ്വന്തമാക്കാന്‍ പ്രത്യേക മോര്‍ട്ട്‌ഗേജ് വരുന്നു; കനേഡിയന്‍ ഗവണ്‍മെന്റ് നീക്കത്തിനെതിരെ ചോദ്യങ്ങള്‍ക്കൊപ്പം രൂക്ഷമായ വിമര്‍ശനവുമായി ജനങ്ങള്‍

മുസ്ലീം വിഭാഗങ്ങള്‍ക്ക് ഭവനങ്ങള്‍ സ്വന്തമാക്കാനുള്ള വഴികളുടെ ഭാഗമായി ഹലാല്‍ ഹോം ലോണ്‍ ഒരുക്കാന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ശരിയത്ത് അനുസരിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍ ഉറപ്പാക്കുന്ന ഹലാല്‍ മോര്‍ട്ട്‌ഗേജുകള്‍ ആരംഭിക്കാനുള്ള സാധ്യതയാണ് ട്രൂഡോ

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച സംഭവം ; തുടര്‍ച്ചയായ മരണങ്ങളില്‍ ആശങ്കയോടെ ഇന്ത്യന്‍ സമൂഹം

കാനഡയില്‍ ഇന്ത്യക്കാരനായ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. ഹരിയാനയില്‍ നിന്നുള്ള 24 വയസുകാരനാണ് കൊല്ലപ്പെട്ടത്. തുടര്‍ച്ചയായ ആക്രമണങ്ങളുണ്ടാകുന്നതില്‍ ആശങ്കയിലാണ് ഇന്ത്യന്‍ സമൂഹം. വാന്‍കൂവര്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പത്രക്കുറിപ്പിലൂടെയാണ് മരണവാര്‍ത്ത

ഇന്ത്യന്‍ സോഫ്‌റ്റ്വെയര്‍ എന്‍ജീനിയറെ പരിഹസിച്ച് കാനേഡിയന്‍ കമ്പനി; വിമര്‍ശനമുയര്‍ന്നതോടെ ഒടുവില്‍ മാപ്പ് പറഞ്ഞു

ഇന്ത്യന്‍ സോഫ്‌റ്റ്വെയര്‍ എന്‍ജീനിയറെ പരിഹസിച്ച കനേഡിയന്‍ ആക്‌സസറി ബ്രാന്‍ഡായ ഡീബ്രാന്‍ഡിനെതിരെ വിമര്‍ശനമുയരുന്നു. പൂനെ സ്വദേശിയായ ഭുവന്‍ ചിത്രാന്‍ഷിനെതിരെ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വലിയ രീതിയില്‍ ചോദ്യം ചെയ്യപ്പെടുന്നത്. ഡീബ്രാന്‍ഡിന്റെ മാക്ബുക്ക്

ചിലവ് ചുരുക്കല്‍ ; എംബസികളിലെ ഇന്ത്യക്കാരായ ജീവനക്കാരുടെ എണ്ണം കുറച്ച് കാനഡ ; നൂറോളം ഇന്ത്യക്കാരായ ജീവനക്കാര്‍ക്ക് ജോലി നഷ്ടമായി

കനേഡിയന്‍ എംബസികളിലെ ഇന്ത്യക്കാരായ ജീവനക്കാരുടെ എണ്ണം കുറച്ച് കാനഡ. ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി. നൂറോളം ഇന്ത്യക്കാരായ ജീവനക്കാര്‍ക്ക് ജോലി നഷ്ടമായി. നിര്‍ബന്ധിത സാഹചര്യത്തില്‍ വിഷമത്തോടെ എടുത്ത തീരുമാനമെന്നാണ് കാനഡയുടെ പ്രതികരണം. മുംബൈ, ചണ്ഡീഗഡ്, ബംഗളൂരു കൗണ്‍സിലേറ്റുകളുടെ

കാനഡയില്‍ വെടിവയ്പ്; ഇന്ത്യന്‍ വംശജനുള്‍പ്പടെ 2 പേര്‍ കൊല്ലപ്പെട്ടു, കാറിടിച്ച് അക്രമിക്ക് ഗുരുതര പരിക്ക്

കാനഡയിലെ തെക്കന്‍ എഡ്മണ്ടനിലുണ്ടായ വെടിവയ്പില്‍ ഇന്ത്യന്‍ വംശജനുള്‍പ്പടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. എഡ്മണ്ടന്‍ ആസ്ഥാനമായി ഗില്‍ ബില്‍റ്റ് ഹോംസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ഇന്ത്യന്‍ വംശനായ ബുട്ടാ സിങ് എന്നയാളടക്കം രണ്ട് പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ