Sports
യൂറോ കപ്പ് ടൂര്‍ണമെന്റിനായി ജര്‍മ്മന്‍ ഫുട്ബോള്‍ ടീമിന് തയ്യാറാക്കി നല്കിയ ജഴ്സി വിവാദത്തിലായി. ജഴ്സിയിലെ 44 എന്ന ചിഹ്നമാണ് വിവാദമുണ്ടാക്കിയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി എസ്എസ് യൂണിറ്റുകള്‍ ഉപയോഗിച്ചിരുന്ന ചിഹ്നമാണ് ഇതെന്നാണ് വാദം. വിവാദമായതോടെ അഡിഡാസ് ജഴ്സി പിന്‍വലിക്കുകയും ചെയ്തു. നാസി ചിഹ്നത്തോടുള്ള സാമ്യം പൂര്‍ണ്ണമായും യാദൃച്ഛികമാണ്. അതു തയ്യാറാക്കിയ കലാകാരന് ജര്‍മ്മന്‍ പൂര്‍വ കാലവുമായി യാതൊരു ബന്ധവുമില്ല. ഷോപ്പുകളില്‍ നിന്നും ഓണ്‍ലൈന്‍ ആയും ജഴ്സി വാങ്ങിയവര്‍ക്ക് അത് മാറ്റിയെടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അഡിഡാസ് വക്താവ് ഒലിവര്‍ ബ്രൂഗന്‍ പ്രസ്താവനയില്‍ അറിയിച്ചു. ജൂണ്‍ 15നാണ് യൂറോ കപ്പ് ഫുട്ബോളിന് ജര്‍മ്മനിയില്‍ തുടക്കമാകുക. ആതിഥേയരായ ജര്‍മ്മനിയും സ്കോട്ലാന്ഡും തമ്മിലാണ് ഉദ്ഘാടന മത്സരം.
ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. ലോകകപ്പ് 2023 സെമി ഫൈനലിലെ അദ്ദേഹത്തിന്റെ അസാധാരണ പ്രകടനം ഒന്ന് കൊണ്ട് മാത്രമാണ് ഇന്ത്യ തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് ഫൈനലില്‍ എത്തിയത്. 7 വിക്കറ്റുകളാണ് മത്സരത്തില്‍ ഷമി വീഴ്ത്തിയത്. ടൂര്‍ണമെന്റില്‍ ഇതുവരെ 23 വിക്കറ്റുകള്‍ വീഴ്ത്തിയ ഷമി വിക്കറ്റ് വേട്ടയില്‍
കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്ബോളര്‍ക്കുള്ള 'ഫിഫ ദ് ബെസ്റ്റ്' പുരസ്കാരം ലയണല്‍ മെസിക്ക്. ഫ്രാന്‍സ് താരങ്ങളായ കിലിയന്‍ എംബാപെ, കരിം ബെന്‍സെമ എന്നിവരെ പിന്നിലാക്കിയാണ് മെസിയുടെ നേട്ടം. ഇത് ഏഴാംതവണയാണ് ഫിഫയുടെ ലോകതാരത്തിനുള്ള പുരസ്കാരം മെസി സ്വന്തമാക്കുന്നത്. ബാര്‍സിലോന താരം അലക്സിയ പ്യൂട്ടയാസ് ആണ് മികച്ച വനിതാ താരം. തുടര്‍ച്ചയായ രണ്ടാംതവണയാണ് അലക്സിയ പ്യൂട്ടയാസ് ഈ
ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി സീ ന്യൂസ് നടത്തിയ അന്വേഷണത്തില്‍ കുടുങ്ങിയ ഇന്ത്യന്‍ ചീഫ് സെലക്ടര്‍ സ്ഥാനം രാജിവെച്ചു. ഒളിക്യാമറ അന്വേഷണത്തിലാണ് ചേതന്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. ചേതന്‍ ശര്‍മ്മയെ ബിസിസിഐ വിളിപ്പിക്കുമെന്നും കാര്യങ്ങള്‍ അന്വേഷിക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെയാണ് ശര്‍മ്മ
ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കീപ്പര്‍ റിഷഭ് പന്ത് കാറപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ഡിസംബര്‍ 30ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന റിഷഭ് പന്ത് ഇപ്പോള്‍ സാധാരണനിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അപകടത്തിനുശേഷം താരം ആദ്യമായി സോഷ്യല്‍മീഡിയയിലൂടെ സ്വന്തം ചിത്രം പങ്കുവെച്ചിരിക്കുകയാണ്.
ഫുട്ബോള്‍ ഇതിഹാസം പെലെയ്ക്ക് വിട. അര്‍ബുദബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന പെലെയെ ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വിലാ ബെല്‍മിറോയിലെ സാന്റോസ് ക്ലബിന്റെ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് ശേഷമായിരിക്കും സംസ്കാരം. രാജ്യത്തിന്റെ പ്രിയപുത്രന്റെ മരണത്തെത്തുടര്‍ന്ന് ബ്രസീലില്‍
രാജ്യാന്തര ഫുട്ബോളില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് സൂപ്പര്‍ താരം ലയണല്‍ മെസി. ഫുട്ബോളില്‍ ചാമ്പ്യനായി കുറച്ചുനാള്‍കൂടി തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് മെസി കിരീട നേട്ടത്തിന് പിന്നാലെ പ്രതികരിച്ചു. വര്‍ഷങ്ങളായി മുന്നില്‍ക്കണ്ട സ്വപ്നം യാഥാര്‍ഥ്യമായത് വിശ്വസിക്കാനാകുന്നില്ല. ദൈവം ഈ വിജയം എനിക്കു സമ്മാനിക്കുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. ലോകജേതാക്കളുടെ
ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഹൃദയം നുറുങ്ങുന്ന വേദനയോടെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഖത്തര്‍ ലോകകപ്പില്‍ നിന്നും വിടപറഞ്ഞത്. തന്റെ കരിയറിലെ അവസാന ലോകകപ്പ് മത്സരത്തില്‍ നിന്നും നിറകണ്ണുകളോടെയാണ് റോണോയ്ക്ക് കളംവിടേണ്ടി വന്നത്. ആരാധകലോകവും ആ കാഴ്ച കണ്ട് വിങ്ങിപ്പൊട്ടുകയാണ്. മൊറോക്കോ -പോര്‍ച്ചുഗീസ് പോരാട്ടത്തില്‍ ഒടുവില്‍ നിശ്ചിത സമയമവസാനിക്കുമ്പോള്‍
പിതാവിന്റെ മരണശേഷം മാനസികാരോഗ്യ പ്രശ്നങ്ങളുമായി പൊരുതുന്ന താന്‍ ഉത്കണ്ഠയ്ക്കുള്ള മരുന്ന് കഴിക്കുകയാണെന്ന് ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് വെളിപ്പെടുത്തി. ഏകദേശം രണ്ട് വര്‍ഷം മുമ്പ് മസ്തിഷ്ക കാന്‍സര്‍ ബാധിച്ച് പിതാവിനെ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് തുടര്‍ച്ചയായ പരിഭ്രാന്തിയിലായതിനാല്‍ മാനസികാരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി