Sports

ഇന്ത്യയില്‍ 'കളി' നടക്കില്ല! ടി20 ലോകകപ്പ് യുഎഇയില്‍ വെച്ച് നടത്താന്‍ ബിസിസിഐ; കോവിഡ് അന്തരീക്ഷം ഇന്ത്യയിലെ ലോകകപ്പ് കവര്‍ന്നു?
ഈ വര്‍ഷം ഇന്ത്യയില്‍ വെച്ച് നടക്കേണ്ട ട്വന്റി 20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റും. ഇന്ത്യയിലെ കോവിഡ്19 സ്ഥിതിഗതികള്‍ പരിഗണിച്ച് വേദി യുഎഇയിലേക്ക് മാറ്റണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെ അറിയിക്കും.  എന്നാല്‍ ടി20 ലോകകപ്പിന്റെ ഷെഡ്യൂള്‍ ജൂലൈയ്ക്ക് ശേഷമാണ് ഐസിസി തീരുമാനിക്കുക. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ 2021 ഐപിഎല്‍ മത്സരങ്ങളും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഏതാനും കളിക്കാരും മത്സരങ്ങള്‍ക്കിടെ പോസിറ്റീവായി. ടൂര്‍ണമെന്റിലെ ബാക്കിയുള്ള മത്സരങ്ങളും മിഡില്‍ ഈസ്റ്റില്‍ വെച്ച് നടക്കും.  കോവിഡ് മഹാമാരി ആഞ്ഞടിച്ചപ്പോള്‍ 2020ല്‍ നിരവധി ടൂര്‍ണമെന്റുകള്‍ റദ്ദാക്കേണ്ടി വന്നിരുന്നു. 2020ല്‍ ഐപിഎല്‍ യുഎഇയില്‍ വെച്ചാണ് സംഘടിപ്പിച്ചത്. അതേസമയം ടി20 ലോകകപ്പ് തീയതികള്‍ക്ക് മാറ്റമുണ്ടാകില്ലെന്നാണ് കരുതുന്നത്.

More »

ഗ്രൗണ്ടിലേക്കും തിരിച്ചുമുള്ള യാത്രയില്‍ പലവട്ടം ഞങ്ങള്‍ ആ ഭീകര കാഴ്ച കണ്ടു'; ഇന്ത്യയിലെ അവസ്ഥയെ കുറിച്ച് വെളിപ്പെടുത്തലുമായി വാര്‍ണര്‍
ഐ.പി.എല്ലിനായി ഇന്ത്യയിലുണ്ടായിരുന്ന സമയം താന്‍ കണ്‍മുന്‍പില്‍ കണ്ട ഭീകര സംഭവവികാസങ്ങള്‍ വെളിപ്പെടുത്തി ഓസീസ് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍. ഉറ്റവരുടെ മൃതദേഹം സംസ്‌കരിക്കാനായി ആള്‍ക്കാര്‍ നിരത്തുകളില്‍ വരിവരിയായി നില്‍ക്കുന്ന കാഴ്ച ഗ്രൗണ്ടിലേക്കും തിരിച്ചുമുള്ള യാത്രയില്‍ തങ്ങല്‍ പലവട്ടം കണ്ടുവെന്ന് വാര്‍ണര്‍ പറഞ്ഞു. 'അവിടെ തുറന്ന സ്ഥലങ്ങളിലും മറ്റുമായി

More »

മുഖ്യമന്ത്രിയുടേയും പ്രധാനമന്ത്രിയുടേയും ഫണ്ടുകളിലേക്ക് സംഭാവന നല്‍കുന്നതിന് മുമ്പ് ഒന്ന് ചുറ്റും നോക്കൂ ; ശ്രീശാന്തിന്റെ വാക്കുകള്‍ക്ക് കൈയ്യടി
കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രതിസന്ധിയില്‍ കഴിയുന്നവരെ സഹായിക്കാന്‍ അഭ്യര്‍ഥിച്ച് ക്രിക്കറ്റ് താരം ശ്രീശാന്ത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ശ്രീശാന്തിന്റെ അഭ്യര്‍ത്ഥന. മുഖ്യമന്ത്രിയുടേയും പ്രധാനമന്ത്രിയുടേയും ഫണ്ടുകളിലേക്ക് സംഭാവന നല്‍കുന്നതിന് മുമ്പ് നമ്മുടെ തൊട്ടടുത്തുള്ള ദുരിതമനുഭവിക്കുന്നവരിലേക്ക് ആദ്യം സഹായം എത്തിക്കണമെന്ന് ശ്രീശാന്ത്

More »

ബുറ അവധിയെടുത്തത് വിവാഹത്തിനോ ; സഞ്ജനയുടെ വിവാഹ വാര്‍ത്തയില്‍ പ്രതികരിക്കാതെ താരം
ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ പ്രതിശ്രുത വധു മുന്‍ മോഡലും സ്‌പോര്‍ട്‌സ് അവതാരകയുമായ സഞ്ജന ഗണേശനാണെന്ന് റിപ്പോര്‍ട്ടുകള്‍. മലയാളി നടി അനുപമ പരനേശ്വരന്റെ പേര് വന്നു പോയതിന് പിന്നാലെയാണ് സഞ്ജനയുടെ പേര് ഉയര്‍ന്നു വന്നിരിക്കുന്നത്. എന്നാല്‍ ബുംറയോ സഞ്ജനയോ ഇക്കാര്യം സ്ഥരീകരിച്ചിട്ടില്ല. മോഡലായാണ് സഞ്ജന കരിയര്‍ ആരംഭിച്ചത്. പിന്നീട് അവതാരകയുടെ റോളിലേക്ക്

More »

ഒരുപാട് ആഘോഷിക്കേണ്ടതില്ലെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയത് ടീം ഇന്ത്യ ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടോ ; തോല്‍വിയില്‍ ഇന്ത്യയെ പരിഹസിച്ച് കെവിന്‍ പീറ്റേഴ്‌സണ്‍
ചെന്നൈയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനോട് ഏറ്റ പരാജയത്തിനു പിന്നാലെ ടീം ഇന്ത്യയെ പരിഹസിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സണ്‍. ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ കീഴടക്കിയപ്പോള്‍ ഒരുപാട് ആഘോഷിക്കേണ്ടതില്ലെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയത് ടീം ഇന്ത്യ ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടോ എന്നായിരുന്നു പീറ്റേഴ്‌സന്റെ ഹിന്ദിയിലുള്ള

More »

കലിപ്പന്‍ കോലി ആളാകെ മാറി ; ജോ റൂട്ടിന്റെ ' കാലു പിടിച്ച് ' ചെന്നൈയില്‍ ക്രിക്കറ്റ് ലോകത്തിന്റെ ഹൃദയം കീഴടക്കി താരം
ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഹൃദയങ്ങള്‍ കീഴടക്കി ടീം ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോലി. കളിക്കിടെ പേശിവലിവ് അനുഭവപ്പെട്ട ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിന് സഹായവുമായി ഓടിയെത്തിയതാണ് കോലിയെ കളിയില്‍ വേറിട്ടു നിര്‍ത്തിയത്. കളത്തില്‍ ആക്രമണാത്മക സ്വഭാവം കൊണ്ട് പേരു കേട്ട നായകന്റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് അടയാളപ്പെടുന്ന വേളയായി

More »

'ജര്‍മനി ജൂതരെ കൂട്ടക്കൊല ചെയ്യുമ്പോള്‍ പുറത്തുനിന്നുള്ളവര്‍ക്ക് ഇടപെടാന്‍ കഴിയുമോ?'; കേന്ദ്ര സര്‍ക്കാറിനെതിരെ സന്ദീപ് ശര്‍മ
 കര്‍ഷക പ്രതിഷേധത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ക്രിക്കറ്റ് താരങ്ങള്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരിക്കെ ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം സന്ദീപ് ശര്‍മ. 'ഇന്ത്യ എഗെയ്‌ന്സ്റ്റ് പ്രൊപ്പഗണ്ട' തലക്കെട്ടിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ക്യാപെയ്‌നെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ് സന്ദീപ് ശര്‍മ. ഇതേ ലോജിക് പ്രകാരം

More »

നെഞ്ചു വേദനയെ തുടര്‍ന്ന് സൗരവ് ഗാംഗുലി വീണ്ടും ആശുപത്രിയില്‍
ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി വീണ്ടും ആശുപത്രിയില്‍. നെഞ്ച് വേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയിട്ടുള്ളത്. കഴിഞ്ഞ ജനുവരിയിലും നെഞ്ച് വേദനയെ തുടര്‍ന്ന് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ അദ്ദേഹം

More »

അമ്പയറോട് ഇടപെടാന്‍ ആവശ്യപ്പെട്ടപ്പോള്‍ വേണമെങ്കില്‍ കളി നിര്‍ത്തി പോകാന്‍ പറഞ്ഞു'; വംശീയ അധിക്ഷേത്തെ കുറിച്ച് വെളിപ്പെടുത്തി രഹാനെ
ഇന്ത്യയുടെ ഓസീസ് പര്യടനം ഏറെ സംഭവ ബഹുലമായിരുന്നു. പരിക്ക് ഏറെ അലട്ടിയ ഇന്ത്യയ്ക്ക് അതിന് പുറമേ കാണികളുടെ വംശീയ അധിക്ഷേപങ്ങളും ഓസീസ് താരങ്ങളുടെ സ്ലെഡ്ജിംഗും ഏറെ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. ഇപ്പോഴിതാ കാണികളുടെ വംശീയ അധിക്ഷേപവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് അപ്പോല്‍ നായകനായിരുന്ന അജിങ്ക്യ രഹാനെ. 'സിഡ്‌നിയിലെ സംഭവങ്ങള്‍ അങ്ങേയറ്റം

More »

ജര്‍മ്മന്‍ ജഴ്‌സിയില്‍ നാസി ചിഹ്നം; കയ്യോടെ പിന്‍വലിച്ച് അഡിഡാസ്

യൂറോ കപ്പ് ടൂര്‍ണമെന്റിനായി ജര്‍മ്മന്‍ ഫുട്‌ബോള്‍ ടീമിന് തയ്യാറാക്കി നല്‍കിയ ജഴ്‌സി വിവാദത്തിലായി. ജഴ്‌സിയിലെ 44 എന്ന ചിഹ്നമാണ് വിവാദമുണ്ടാക്കിയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി എസ്എസ് യൂണിറ്റുകള്‍ ഉപയോഗിച്ചിരുന്ന ചിഹ്നമാണ് ഇതെന്നാണ് വാദം. വിവാദമായതോടെ അഡിഡാസ് ജഴ്‌സി

ഷമിയുടെ തെറ്റുകള്‍ കാരണം, അത്യാഗ്രഹം കാരണം, അവന്റെ വൃത്തികെട്ട മനസ്സ് കാരണം, മൂന്ന് പേരും അനുഭവിച്ചു,പണത്തിലൂടെ തന്റെ നെഗറ്റീവ് പോയിന്റുകള്‍ മറയ്ക്കാന്‍ ശ്രമിക്കുന്നു ; ഷമിക്കെതിരെ ഹസിന്‍

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. ലോകകപ്പ് 2023 സെമി ഫൈനലിലെ അദ്ദേഹത്തിന്റെ അസാധാരണ പ്രകടനം ഒന്ന് കൊണ്ട് മാത്രമാണ് ഇന്ത്യ തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് ഫൈനലില്‍ എത്തിയത്. 7 വിക്കറ്റുകളാണ് മത്സരത്തില്‍ ഷമി

മികച്ച ഫുട്‌ബോളര്‍ക്കുള്ള 'ഫിഫ ദ് ബെസ്റ്റ്' പുരസ്‌കാരം ലയണല്‍ മെസിക്ക്

കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോളര്‍ക്കുള്ള 'ഫിഫ ദ് ബെസ്റ്റ്' പുരസ്‌കാരം ലയണല്‍ മെസിക്ക്. ഫ്രാന്‍സ് താരങ്ങളായ കിലിയന്‍ എംബാപെ, കരിം ബെന്‍സെമ എന്നിവരെ പിന്നിലാക്കിയാണ് മെസിയുടെ നേട്ടം. ഇത് ഏഴാംതവണയാണ് ഫിഫയുടെ ലോകതാരത്തിനുള്ള പുരസ്‌കാരം മെസി സ്വന്തമാക്കുന്നത്. ബാര്‍സിലോന താരം

ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലില്‍ കുടുങ്ങിയ ഇന്ത്യന്‍ ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ്മ രാജിവെച്ചു

ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി സീ ന്യൂസ് നടത്തിയ അന്വേഷണത്തില്‍ കുടുങ്ങിയ ഇന്ത്യന്‍ ചീഫ് സെലക്ടര്‍ സ്ഥാനം രാജിവെച്ചു. ഒളിക്യാമറ അന്വേഷണത്തിലാണ് ചേതന്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. ചേതന്‍ ശര്‍മ്മയെ ബിസിസിഐ വിളിപ്പിക്കുമെന്നും

ഒരു ചുവട് മുന്നോട്ട്, ശക്തനാകാന്‍ ഒരു ചുവട്... അപകടശേഷം ആദ്യമായി നടക്കുന്ന ചിത്രം പങ്കുവെച്ച് റിഷഭ് പന്ത്

ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കീപ്പര്‍ റിഷഭ് പന്ത് കാറപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ഡിസംബര്‍ 30ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന റിഷഭ് പന്ത് ഇപ്പോള്‍ സാധാരണനിലയിലേക്ക്

ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് വിട, ബ്രസീലില്‍ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് വിട. അര്‍ബുദബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന പെലെയെ ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വിലാ ബെല്‍മിറോയിലെ സാന്റോസ് ക്ലബിന്റെ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന്