Sports

ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി വീണ്ടും ആശുപത്രിയില്‍. നെഞ്ച് വേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയിട്ടുള്ളത്. കഴിഞ്ഞ ജനുവരിയിലും നെഞ്ച് വേദനയെ തുടര്‍ന്ന് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ അദ്ദേഹം ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തി വിശ്രമിക്കുന്നതിനിടെയാണ് വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടത്

ഇന്ത്യയുടെ ഓസീസ് പര്യടനം ഏറെ സംഭവ ബഹുലമായിരുന്നു. പരിക്ക് ഏറെ അലട്ടിയ ഇന്ത്യയ്ക്ക് അതിന് പുറമേ കാണികളുടെ വംശീയ അധിക്ഷേപങ്ങളും ഓസീസ് താരങ്ങളുടെ സ്ലെഡ്ജിംഗും ഏറെ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. ഇപ്പോഴിതാ കാണികളുടെ വംശീയ അധിക്ഷേപവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് അപ്പോല്‍ നായകനായിരുന്ന അജിങ്ക്യ രഹാനെ. 'സിഡ്‌നിയിലെ സംഭവങ്ങള്‍ അങ്ങേയറ്റം

ഓസീസ് മണ്ണില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ വിജയകിരീടം ചൂടി തിരിച്ചെത്തിയ ടീം നായകന്‍ അജിങ്ക്യ രഹാനെയുടെ പ്രവര്‍ത്തിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. കിരീട നേട്ടത്തിനു ശേഷം നാട്ടിലെത്തിയ താരത്തിന്‍ ഉഗ്രന്‍ സ്വീകരണമാണ് നാട്ടുകാര്‍ നല്‍കിയത്. എന്നാല്‍ സ്വീകരണത്തിനിടെ താരം സ്വീകരിച്ച നിലപാടിനാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍

ഓസീസിനെതിരായ പരമ്പര നേട്ടത്തിന്റെ സന്തോഷത്തില്‍ ഇരിക്കുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍. മതിമറന്ന് ആഘോഷിക്കുമ്പോള്‍ കരുതല്‍ വേണമെന്നും, ഏതാനും ദിവസത്തിനുള്ളില്‍ ഇംഗ്ലണ്ട് ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു. 'എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് നേടിയ ഈ ജയം ആഘോഷിക്കുക. എന്നാല്‍ ഇംഗ്ലണ്ട് എന്ന

ഗബ്ബ ടെസ്റ്റില്‍ ജയിച്ച് ഓസീസിനെതിരായ പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് വമ്പന്‍ പാരിദോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ. അഞ്ച് കോടി രൂപയാണ് പാരിതോഷികമായി ബി.സി.സി.ഐ പ്രഖ്യാപിച്ചിരിക്കുന്നത്. അപ്രതീക്ഷിത വിജയത്തിന്റെ ആഹ്‌ളാദത്തില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ടീമിന് ബി.സി.സി.ഐ പ്രഖ്യാപനം ഇരട്ടി മധുരമാണ് സമ്മാനിച്ചിരിക്കുന്നത്. ഗബ്ബയില്‍ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍

ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് മത്സരത്തിനായി ബ്രിസ്‌ബേനിലെത്തിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് മോശം സൗകര്യങ്ങള്‍ ലഭിച്ച സംഭവത്തില്‍ ഇടപെട്ട് ബിസിസിഐ. വിഷയം ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ശ്രദ്ധയില്‍ പെടുത്തിയ ബിസിസിഐ, സ്വിമ്മിങ് പൂള്‍ ഒഴികെ ഹോട്ടലിലെ എല്ല സൗകര്യങ്ങളും ഉപയോഗിക്കാന്‍ താരങ്ങള്‍ക്ക് അനുമതി നല്‍കി. ഇതോടൊപ്പം ഹൗസ് കീപ്പിംഗും റൂം സര്‍വീസും ഉണ്ടാവുമെന്ന്

സിഡ്‌നിയില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിന്റെ ഗാര്‍ഡ് മാര്‍ക്ക് മായിച്ച് സ്റ്റീവ് സ്മിത്തിന്റെ പ്രവൃത്തിയെ ന്യായീകരിച്ച് ഓസീസ് നായകന്‍ ടിം പെയ്ന്‍. സ്മിത്തിന്റെ വിചിത്ര ശീലങ്ങളില്‍ ഒന്നാണിതെന്നാണ് പെയ്‌നിന്റെ വിശദീകരണം. 'സ്റ്റീവ് സ്മിത്തിന് ഒരുപാട് വിചിത്ര ശീലങ്ങളുണ്ട്. ഗാര്‍ഡ് മാര്‍ക്ക് ചെയ്യുകയാണ് അതിലൊന്ന്. പന്തിന്റെ ഗാര്‍ഡ്

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനെ ഓസീസ് കാണികള്‍ വംശീയമായി അധിക്ഷേപിച്ച സംഭവം ചൂടോടെ നില്‍ക്കെ മറ്റൊരു ചെയ്തിയുമായി ക്രിക്കറ്റ് ലോകത്തിന്റെ വെറുപ്പ് വാങ്ങിക്കൂട്ടുകയാണ് ഓസീസ്. സ്റ്റീവ് സ്മിത്താണ് അഞ്ചാം ദിവസത്തെ വിവാദ നായകന്‍. രണ്ടാമിന്നിംഗ്‌സില്‍ ഇന്ത്യക്കായി ബാറ്റ് ചെയ്തുകൊണ്ടിരുന്ന റിഷഭ് പന്തിന്റെ ക്രീസിലെ ഗാര്‍ഡ് മായ്ക്കാന്‍ സ്മിത്ത് നോക്കിയതാണ് ഇപ്പോള്‍

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വര്‍ക്ക് ഔട്ടിനിടെയാണ് അദ്ദേഹത്തിന് തളര്‍ച്ചയും നെഞ്ചുവേദനയും അനുഭവപ്പെട്ടത്. ഉടന്‍ തന്നെ അദ്ദേഹത്തെ കൊല്‍ക്കത്തയിലെ വുഡ്‌ലാന്റ്‌സ് ആശുപത്രിയില്‍