Indian

കര്‍ണാടകയില്‍ പിന്തുണയ്ക്ക് 150 കോടി വാഗ്ദാനം ; ബിജെപിയുടെ പണം വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ പുറത്തുവിട്ട് കോണ്‍ഗ്രസ്
ബിജെപി നേതാവ് ജനാര്‍ദന്‍ റെഡ്ഡി തങ്ങളുടെ എംഎല്‍എമാരെ പണം നല്‍കി വശത്താക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. കര്‍ണാടകത്തില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് പണം വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ പുറത്തുവിട്ട് കോണ്‍ഗ്രസ്. വിശ്വാസ വോട്ടെടുപ്പില്‍ അനുകൂലമായി നിലപാടെടുക്കുന്നതിന് പ്രതിഫലമായി പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്യുന്നതാണ് ശബ്ദരേഖയിലുള്ളത്. വെള്ളിയാഴ്ച വൈകുന്നേരം നടത്തിയ പത്രസമ്മേളനത്തിലാണ് കോണ്‍ഗ്രസ് ശബ്ദരേഖ പുറത്തുവിട്ടത്.150 കോടി രൂപയാണ് വാഗ്ദാനമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അമിത് ഷായുമായി നേരിട്ടു സംസാരിക്കാന്‍ അവസരം ലഭ്യമാക്കാമെന്നും റെഡ്ഡി വാക്കു നല്‍കി.തങ്ങളുടെ എംഎല്‍എമാരെ ചാക്കിലാക്കുന്നതിന് പണം വാഗ്ദാനം ചെയ്തതായി നേരത്തെയും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. 104 സീറ്റുകളുള്ള

More »

വിഷ്ണുവിന്റെ അവതാരമാണ്, ഓഫീസില്‍ ജോലിയ്‌ക്കെത്താനാകില്ല ; ഗുജറാത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍
വിഷ്ണുവിന്റെ അവതാരമായ കല്‍ക്കിയാണ് താന്‍ എന്നും അതിനാല്‍ ഓഫീസില്‍ എത്താനാകില്ലെന്നും വിചിത്രവാദവുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. കഴിഞ്ഞ എട്ടുമാസത്തിനിടെ വെറും 16 ദിവസമാണ് ഇദ്ദേഹം ജോലിയ്‌ക്കെത്തിയത്. ഗുജറാത്ത് സര്‍ക്കാരിന് കീഴിലുള്ള സര്‍ദാര്‍ സരോവര്‍ പുണര്‍വസ്വത് ഏജന്‍സിയില്‍ ജീവനക്കാരനായ രമേശ് ചന്ദ്ര ഫെഫറാണ് വാദമുന്നയിച്ചത്. തന്റെ തപസിന്റെ ഫലമായി രാജ്യത്ത് മഴ

More »

കര്‍ണാടകയില്‍ പുലിവാലുപിടിച്ച് ബിജെപി ; കോണ്‍ഗ്രസ് ഒറ്റകക്ഷിവാദം ഉന്നയിച്ച് തിരിച്ചടിക്കുന്നു ; കോണ്‍ഗ്രസ് ഗോവയിലും മണിപ്പൂരിലും ആര്‍ജെഡി ബിഹാറിലും ഗവര്‍ണറെ കണ്ടു
117 എംഎല്‍എമാരുടെ പിന്തുണയുള്ള കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തെ തള്ളി 104 അംഗങ്ങളുടെ പിന്തുണ മാത്രമുള്ള ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയും യെദ്യൂരപ്പയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കുകയും ചെയ്ത ഗവര്‍ണറുടെ നടപടിയെ ഭരണഘടനാവിരുദ്ധ പ്രവര്‍ത്തിയായി ബിജെപിയിതര കക്ഷികളും രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. എന്നാല്‍ ബി.ജെ.പി ഇതിനെ നേരിട്ടത് തങ്ങള്‍

More »

വിവാഹത്തിന് ഘോഷയാത്ര നടത്തിയത് ഇഷ്ടപ്പെടാതെ ദളിതനെ കൊലപ്പെടുത്തിയ സംഭവം ; സാക്ഷി പറയാതിരിക്കാന്‍ മകനേയും വെടിവച്ചുകൊന്നു
പിതാവിന്റെ കൊലപാതകത്തിന് സാക്ഷിയായ യുവാവിനേയും സാക്ഷി വിചാരണ പുരോഗമിക്കവേ കൊലപ്പെടുത്തി. പ്രധാന സാക്ഷിയായിരുന്ന ദളിത് യുവാവിനെ പിതാവിനെ കൊലപ്പെടുത്തിയ രീതിയില്‍ അക്രമികള്‍ വെടിവച്ചു കൊല്ലുകയായിരുന്നു. ഗാസിയാബാദിലെ നെയ്ഫാള്‍ ഗ്രാമത്തിലാണ് 40 കാരന്‍ മഹേന്ദ്രന്‍ കൊല്ലപ്പെട്ടത്. ഇയാളുടെ പിതാവിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായിരുന്നു. ജാതിപ്പോരാണ്

More »

വിവാഹം കഴിഞ്ഞ് 21 വര്‍ഷം ; ഭാര്യയെ സംശയം തുടങ്ങിയതോടെ വീട്ടില്‍ ഒളിക്യാമറ വച്ചു ; ക്യാമറയും മെമ്മറി കാര്‍ഡും കണ്ടുപിടിച്ചതോടെ ഭര്‍ത്താവിന് പണിയായി
ഭാര്യയെ സംശയത്തിന്റെ പേരില്‍ നിരീക്ഷിക്കാന്‍ ക്യാമറ വച്ച ഭര്‍ത്താവ് കുടുങ്ങി. മഹാരാഷ്ട്രയിലാണ് സംഭവം. പൂനെയില്‍ സ്ഥിരതാമസമാക്കിയ 46 നെതിരെയാണ് 41 കാരിയായ ഭാര്യ പോലീസിനെ സമീപിച്ചത്. 21 വര്‍ഷം മുമ്പ് വിവാഹിതരായെങ്കിലും ഭാര്യയുടെ സ്വഭാവത്തില്‍ സംശയം തോന്നിയതോടെയാണ് ഭര്‍ത്താവ് ക്യാമറ വച്ചത്. 96ലാണ് വിവാഹിതരായത്. 12 വയസ്സുള്ള മകനുമുണ്ട്. വിവാഹം കഴിഞ്ഞ് അധികം കഴിയുന്നതിന് മുമ്പേ

More »

ബിജെപിയെ പ്രതിസന്ധിയിലെത്തിച്ചത് ആ 6730 വോട്ടുകള്‍
കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം 15 ന് പുറത്ത് വന്നെങ്കിലും എംഎല്‍എമാരെ ചൊല്ലിയും സര്‍ക്കാരിനെ ചൊല്ലിയുമുള്ള തിരഞ്ഞെടുപ്പ് പോരാട്ടം തുടരുകയാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ ബിജെപിക്കായിരുന്നെങ്കിലും കേവല ഭൂരിപക്ഷം തെളിയിക്കാനുള്ള വോട്ട് ബിജെപിയ്ക്ക് ലഭിച്ചില്ല. വെറും 6730 വോട്ടുകള്‍ക്കാണ് കേവല ഭൂരിപക്ഷം തെളിയിക്കാനുള്ള ബിജെപിയുടെ അവസരം നഷ്ടമായത്. നാളെ നാലു മണിമണിയ്ക്ക് കര്‍ണാടക

More »

ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണ്ണായകം ; എംഎല്‍എമാരുടെ നീക്കമറിയാന്‍ മൊബൈല്‍ ആപ്പുമായി കോണ്‍ഗ്രസ്
മണിക്കൂറുകള്‍ ശേഷിക്കേ യെദ്യൂരപ്പയും ബിജെപിയും ബെല്ലാരി സഹോദരങ്ങളെ കളത്തിലിറക്കി കര്‍ണാടകയില്‍ രാഷ്ട്രീയ കുതിരക്കച്ചവടത്തിനിറങ്ങിയ സാഹചര്യത്തില്‍ കോണ്‍ഗ്രസും ജെഡിഎസും തങ്ങളുടെ എംഎല്‍മാരെ പിടിച്ചുനിര്‍ത്താന്‍ കളികള്‍ തുടങ്ങി. തങ്ങളുടെ എംഎല്‍എമാരെ വിട്ടുപോകാതിരിക്കാന്‍ സാങ്കേതിക വിദ്യയും പ്രയോഗിക്കുന്നുണ്ട്. ഹൈദരാബാദിലെ റിസോര്‍ട്ടിലേക്ക് സുരക്ഷിതമായി

More »

ബിജെപിയ്ക്ക് തിരിച്ചടി ; നാളെ വൈകീട്ട് നാലിനു മുമ്പ് യെദ്യൂരപ്പ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് സൂപ്രീം കോടതി
നാളെ വൈകുന്നേരം നാല് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി. നാളെ വോട്ടെടുപ്പ് വേണ്ടെന്ന ബി.ജെ.പി ആവശ്യം തള്ളിയാണ് സുപ്രീം കോടതി വിധി പറഞ്ഞത്. കൃത്യമായ ഭൂരിപക്ഷ ഉണ്ടെങ്കില്‍ നിങ്ങള്‍ എന്തിനാണ് നാളെ വോട്ടെടുപ്പിനെ ഭയക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചു. കോണ്‍ഗ്രസിന്റേയും ദളിന്റേയും എം.എല്‍.എമാര്‍ക്ക് നാളെ എത്തുന്നതിന് തടസമുണ്ടായിരിക്കാമെന്നായിരുന്നു

More »

അച്ഛന്റെ മദ്യപാനം അവന്റെ ജീവിതമില്ലാതാക്കി ; മകന്‍ വിടവാങ്ങിയത് മികച്ച വിജയം കാണാതെ ; കണ്ണീരോടെ ഈ അച്ഛന്‍
മദ്യം ഉപേക്ഷിക്കാന്‍ ഈ അച്ഛന് വേണ്ടിവന്നത് മകന്റെ ജീവനാണ്. തിരുനല്‍വേലി സ്വദേശി മാടസ്വാമി ഇപ്പോള്‍ കടുത്ത കുറ്റബോധത്തിലാണ് ജീവിതം തള്ളി നീക്കുന്നത്. അച്ഛന്റെ മദ്യപാനം കൊണ്ട് ആത്മഹത്യ ചെയ്ത മകന്‍ ദിനേഷിന് പ്ലസ് ടുവില്‍ 85 ശതമാനം മാര്‍ക്ക് . പരീക്ഷാ ഫലം പുറത്തുവരുന്നതിന് രണ്ടാഴ്ച മുമ്പാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്. തന്റെ മരണത്തിന് കാരണം അച്ഛന്റെ മദ്യപാനമാണെന്ന്

More »

[1][2][3][4][5]

എച്ച് ഡി കുമാരസ്വാമിയെ വിവാഹം ചെയ്ത കാര്യം നടി രാധിക ഒളിപ്പിച്ച് വച്ചത് നാലു വര്‍ഷം

കര്‍ണാടകയിലെ മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യാനിരിക്കുന്ന എച്ച്ഡി കുമാരസ്വാമിയുടെ ഭാര്യയായ രാധികയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയം. ചുരുങ്ങിയകാലം കൊണ്ടുതന്നെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ട നടിയാണ് രാധിക. നീല മേഘ ശര്‍മ്മ എന്ന കന്നഡ സിനിമയിലൂടെയാണ്

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ ഹെലികോപ്റ്റര്‍ നിലത്തിറക്കാന്‍ 20 ഗ്രാമങ്ങളിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ ഹെലികോപ്റ്റര്‍ സുരക്ഷിതമായി നിലത്തിറക്കാന്‍ ഇരുപത് ഗ്രാമങ്ങളിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ച് പ്രാദേശിക ഭരണകൂടം. മധ്യപ്രദേശിലെ സത്‌നയിലാണ് ഇരുപത് ഗ്രാമങ്ങളെ ഇരുട്ടിലാക്കി കൊണ്ട് ആഭ്യന്തരമന്ത്രിക്ക് സുരക്ഷിത ഹെലികോപ്കടര്‍ ലാന്‍ഡിംഗ്

വിദഗ്ധനായ നഗ്ന മോഷ്ടാവ് എംബിഎക്കാരന്‍ ; ഒപ്പം നിയമ വിദ്യാര്‍ത്ഥിയും

നഗ്‌നനായി രണ്ട് മാസത്തോളം മോഷണപരമ്പര തീര്‍ക്കുകയും എതിര്‍ത്തവരെ ആക്രമിക്കുകയും, പിന്തുടര്‍ന്നവരെ തിരിച്ചോടിക്കുകയും ചെയ്ത എഡ്വിന്‍ നാട്ടില്‍ തീര്‍ത്തത് അമാനുഷിക പരിവേഷം. തിരുവട്ടാറിലെ കോളജില്‍ എംബിഎ പഠനത്തിനിടെയാണ് ആദ്യമായി മോഷണക്കുറ്റത്തിനു ജയിലിലാകുന്നത്. പുറത്തിറങ്ങിയ ശേഷം

കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ ബുധനാഴ്ച അധികാരത്തിലേറും

യെദ്യൂരപ്പയുടെ രാജിക്കു പിന്നാലെ മന്ത്രിസഭ രൂപീകരിക്കാന്‍ ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി. മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ വാജുഭായി വാലയ്ക്ക് കത്ത് നല്‍കി. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിലുള്ള കുമാരസ്വാമി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ

ദേശീയ ഗാനത്തിനിടെ യെദ്യൂരപ്പയും എംഎല്‍എമാരും സഭ വിട്ടത് വിവാദത്തില്‍

വിശ്വാസ വോട്ടെടുപ്പിന് ഏതാനും മിനിറ്റിന് മുമ്പ് നാടകീയമായി രാജി പ്രഖ്യാപിച്ച മുഖ്യമന്ത്രി യെദ്യൂരപ്പയും മറ്റ് ബിജെപി എംഎല്‍എമാരും ദേശീയ ഗാനത്തിനിടെ സഭവിട്ടത് വിവാദത്തില്‍. രാജി പ്രഖ്യാപന പ്രസംഗത്തിന് ശേഷം സീറ്റില്‍ നിന്നിറങഅങി പോകുന്നതിനിടെയാണ് ദേശീയ ഗാനം മുഴങ്ങിയത്. ഇതു വകവയ്ക്കാതെ

മുഖ്യമന്ത്രിയായ ശേഷം യെദ്യൂരപ്പ രാജിവയ്ക്കുന്നത് ഇത് മൂന്നാം തവണ

കര്‍ണാടക മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ശേഷം യെദ്യൂരപ്പ രാജിവെക്കുന്നത് ഇത് മൂന്നാം തവണ. 104 അംഗങ്ങളാണ് ബിജെപിയ്ക്കുണ്ടായിരുന്നത്.എന്നാല്‍ 111എന്ന കേവലഭൂരിപക്ഷ സഖ്യ ലഭിക്കാതെ വന്നതോടെ നാണം കെട്ട് രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. സഭയില്‍ വികാരനിര്‍ഭരനായി പ്രസംഗിച്ച ശേഷമാണ് രാജി