Indian

തമിഴ്‌നാട്ടില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍; പ്രദേശത്ത് വന്‍ സുരക്ഷ
തമിഴ്‌നാട്ടില്‍ വീണ്ടും ഒരു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. തിരുവള്ളൂര്‍ ജില്ലയിലെ കീഴ്‌ചേരി സെന്റ് ആന്റണീസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. ഹോസ്റ്റലില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സേക്രട്ട് ഹാര്‍ട്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ സരളയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവള്ളൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. രാവിലെ വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ എത്തിയിരുന്നു. സംഭവത്തില്‍ ക്രൈംബ്രാഞ്ചും സിബിസിഐഡിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ പ്രതിഷേധം ശക്തമാണ്. ബന്ധുക്കളും നാട്ടുകാരും വിദ്യാര്‍ത്ഥിനിയുടെ വീടിനു സമീപം റോഡ് ഉപരോധിച്ചു. ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളും പ്രതിഷേധിക്കുകയാണ്. സംഘര്‍ഷ സാധ്യത മുന്നില്‍

More »

അഭിമാന നിമിഷം ; ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്തു
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതിയാകുന്ന ഗോത്രവിഭാഗത്തില്‍ നിന്നുളള ആദ്യ വ്യക്തി, ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത എന്നീ പ്രത്യേകതകള്‍ ദ്രൗപദി മുര്‍മുവിനുണ്ട്. സത്യപ്രതിജ്ഞയ്ക്കായി ദ്രൗപദി മുര്‍മു തന്റെ താല്‍ക്കാലിക വസതിയായ ഉമാ ശങ്കര്‍ ദീക്ഷിത് ലെയ്‌നില്‍ നിന്ന് രാവിലെ 08.15 ന്

More »

മദ്യപിച്ച് അബോധാവസ്ഥയില്‍ അധ്യാപിക ; ചുറ്റും ഓടിക്കളിച്ച് വിദ്യാര്‍ത്ഥികള്‍ ; പൊലീസ് കേസെടുത്തു
മദ്യപിച്ച് ക്ലാസ്മുറിയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന അധ്യാപികയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. കസേരിയില്‍ ബോധം മറിഞ്ഞു കിടക്കുന്ന അധ്യാപികയ്ക്ക് ചുറ്റും വിദ്യാര്‍ത്ഥികള്‍ കളിച്ചുല്ലസിക്കുന്നുമുണ്ട്. ഛത്തീസ്ഗഢിലെ ജാഷ്പുര്‍ ജില്ലയിലെ ടിക്കായത്ത്ഗഞ്ച് പ്രൈമറി സ്‌കൂളിലാണ് സംഭവം. അധ്യാപികയ്ക്ക് ബോധക്ഷയം സംഭവിച്ച് കിടക്കുന്നതാണെന്നാണ് ആദ്യം

More »

അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെടുത്ത 22 കോടി രൂപ കൊണ്ടുവരാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ട്രക്ക് അയച്ചു !!
അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത 22 കോടി രൂപ കൊണ്ടുവരാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ട്രക്ക് അയച്ചു. 20 ഇരുമ്പുപെട്ടികളാണ് അധികമായി വേണ്ടി വന്നത്. എസ്എസ്‌സി റിക്രൂട്ട്‌മെന്റ് അഴിമതിയെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അര്‍പിത മുഖര്‍ജിയുടെ സൗത്ത് കൊല്‍ക്കത്തയിലെ വസതിയിലുള്ള ഫ്‌ലാറ്റില്‍ ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു.

More »

അര്‍പ്പിതയുടെ വീട്ടില്‍ കണ്ടെത്തിയ 20 കോടി കുരുക്കായി; ബംഗാള്‍ മന്ത്രിസഭയിലെ രണ്ടാമനും അറസ്റ്റില്‍
ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. വീട്ടില്‍ റെയ്ഡ് നടത്തിയ ശേഷമാണ് പാര്‍ത്ഥ ചാറ്റര്‍ജിയെ അറസ്റ്റ് ചെയ്തത്. അടുത്ത അനുയായിയായ അര്‍പ്പിത മുഖര്‍ജിയുടെ വസതിയില്‍ നിന്ന് 20 കോടി രൂപയുടെ നോട്ടുകള്‍ കണ്ടെടുത്തതായിരുന്നു പാര്‍ത്ഥ ചാറ്റര്‍ജിക്ക് വിനയായിത്തീര്‍ന്നത്. കോടികള്‍ കണ്ടെത്തിയതിന് പിന്നാലെ പാര്‍ത്ഥയെ ഇഡി

More »

നാഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയാഗാന്ധിയുടെ ചോദ്യം ചെയ്യല്‍ തീയതി മാറ്റി ഇഡി
നാഷണല്‍ ഹെറള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിന്റെ തീയതില്‍ മാറ്റം വരുത്തി ഇഡി. അടുത്ത ചൊവ്വാഴ്ച ഹാജരായാല്‍ മതിയെന്ന് ഇ.ഡി അറിയിച്ചു. നേരത്തെ തിങ്കളാഴ്ച ഹാജരാകാനായിരുന്നു നിര്‍ദേശം നല്‍കിയിരുന്നത്. ചൊവ്വാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് പുതുക്കിയ സമന്‍സ് ഇ.ഡി. സോണിയയ്ക്ക് കൈമാറി. ദ്രൗപദി മുര്‍മു രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യുന്ന

More »

ഡല്‍ഹിയില്‍ റെഫ്രിജറേറ്ററിന് അകത്ത് 50 കാരന്റെ മൃതദേഹം ; കൊലപാതകമെന്ന് പൊലീസ്
ഡല്‍ഹിയില്‍ റെഫ്രിജറേറ്ററിന് അകത്ത് നിന്നും 50 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന് പൊലീസ് വ്യക്തമാക്കി. സാകിര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. വടക്കന്‍ ഡല്‍ഹിയിലെ ഗൗതം പുരിയിലാണ് സംഭവം. ബന്ധുവിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന പരാതിയുമായി ഒരു യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സാകിറിനെ വീട്ടിലെ

More »

ബംഗാള്‍ മന്ത്രിയുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും ഇരുപത് കോടി പിടിച്ചെടുത്ത് ഇഡി
ബംഗാള്‍ മന്ത്രിയുടെ സുഹൃത്തിന്റെ വീട്ടില്‍ നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് ഇരുപത് കോടി രൂപ. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ വ്യവസായ  വിദ്യാഭ്യാസമന്ത്രിയുമായ പാര്‍ത്ഥ ചാറ്റര്‍ജിയുടെ സുഹൃത്ത് അര്‍പിത മുഖര്‍ജിയുടെ വസതിയില്‍ ഇഡി നടത്തിയ റെയ്ഡിലാണ് 20 കോടിയോളം രൂപയുടെ കറന്‍സി കണ്ടെടുത്തത്. പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ്

More »

ഭര്‍തൃ പീഡനം പൊലീസില്‍ അറിയിച്ചു ; ഭാര്യയെ പോസ്റ്റില്‍ കെട്ടിയിട്ട് ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനം
ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ ക്രൂര മര്‍ദനം. യുവതിയെ വൈദ്യുതത്തൂണില്‍ കെട്ടിയിട്ട ശേഷം ഇരുമ്പ് വടി കൊണ്ട് തല്ലി ചതച്ചു. ഭര്‍ത്യ പീഡനത്തില്‍ മനംനൊന്ത യുവതി ദിവസങ്ങള്‍ക്ക് മുമ്പ് പൊലീസിനെ സമീപിച്ചിരുന്നു. ഇതില്‍ ക്ഷുഭിതനായ ഭര്‍ത്താവ് വീട്ടിലെത്തി പരസ്യമായി മര്‍ദിക്കുകയായിരുന്നു. ആഗ്ര ജില്ലയിലെ ആഴ്‌സേന ഗ്രാമത്തില്‍ നിന്നാണ് സംഭവം. 17 വര്‍ഷം

More »

ഉവൈസിയെ ഹൈദരാബാദില്‍ തളച്ചിടാന്‍ തന്ത്രവുമായ ക്രിക്കറ്റര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍; ടെന്നീസ് താരം സാനിയ മിര്‍സയെ മത്സരിപ്പിക്കാന്‍ ആലോചന

ഹൈദരാബാദിലെ മുസ്ലീം വോട്ടുകളില്‍ കണ്ണെറിയുന്ന എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിയെ പിടിച്ചുകെട്ടാന്‍ കോണ്‍ഗ്രസ്. ഉവൈസിക്കെതിരെ ടെന്നീസ് താരം സാനിയ മിര്‍സയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ഗോവ, തെലങ്കാന, യു.പി,ജാര്‍ഖണ്ഡ്, ദാമന്‍ ദിയു എന്നിവിടങ്ങളിലെ

ഭക്ഷണമുണ്ടാക്കിയത് ഇഷ്ടപ്പെട്ടില്ല; വയോധികയെ ക്രൂരമായി ആക്രമിച്ച് പേരമകനും ഭാര്യയും; മര്‍ദ്ദനത്തിന്റെ വീഡിയോ പുറത്ത്

വയോധികയുണ്ടാക്കിയ ഭക്ഷണം ഇഷ്ടപ്പെട്ടില്ലെന്ന് ആരോപിച്ച് പേരമകനും ഭാര്യയും ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഭോപ്പാല്‍ സ്വദേശിയായ 70കാരിയെയാണ് പേരമകനും ഇയാളുടെ ഭാര്യയും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തിന്റെ വീഡിയോ പുറത്തുവന്നതോടെ കേസെടുത്ത പോലീസ്

എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നു; പിന്നാലെ മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ

മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ. യുപിഐ ഭരണ കാലത്ത് എയര്‍ ഇന്ത്യ വിമാനങ്ങള്‍ പാട്ടത്തിനെടുത്തതില്‍ അഴിമതിയെന്ന കേസാണ് അവസാനിപ്പിച്ചിരിക്കുന്നത്. മാസങ്ങള്‍ക്കു മുന്‍പ് പട്ടേല്‍ എന്‍ഡിഎ സഖ്യത്തിലുള്ള എന്‍സിപി അജിത് പവാര്‍

കോണ്‍ഗ്രസിന് വീണ്ടും കുരുക്ക് ; സാമ്പത്തിക പ്രതിസന്ധിക്കിടെ 1700 കോടിയുടെ പുതിയ നോട്ടീസ് കൈമാറി ആദായ നികുതി വകുപ്പ്

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോണ്‍ഗ്രസിന് ആദായനികുതി വകുപ്പിന്റെ പുതിയ നോട്ടീസ്. 1700 കോടിയുടെ പുതിയ നോട്ടീസ് ആദായ നികുതി വകുപ്പ് പാര്‍ട്ടിക്ക് കൈമാറി. 2017-18 മുതല്‍ 2020-21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയും അടങ്ങുന്നതാണ് തുക. അതേസമയം ആദായനികുതി വകുപ്പിന്റെ ഇടപെടലുകളെ

ഗുണ്ടാതലവന്‍ മുഖ്താര്‍ അന്‍സാരി തടവിലായിരിക്കെ മരിച്ചു; യുപിയില്‍ നിരോധനാജ്ഞ

ഗുണ്ടാത്തലവനും മുന്‍എംഎല്‍എയുമായ മുഖ്താര്‍ അന്‍സാരിയുടെ മരണത്തിന് പിന്നാലെ ഉത്തര്‍ പ്രദേശില്‍ സുരക്ഷ കര്‍ശനമാക്കി പൊലീസ്. സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബാന്ദ ജയിലിലായിരുന്ന അന്‍സാരിയെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നായിരന്നു മരണം.

ബംഗളൂരു കഫെ സ്‌ഫോടനം; അന്വേഷണത്തില്‍ വഴിത്തിരിവ്, മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

രാമേശ്വരം കഫേ സ്‌ഫോടനക്കേസ് അന്വേഷണത്തില്‍ ആദ്യ വഴിത്തിരിവ്. സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന കര്‍ണ്ണാടക സ്വദേശി മുസമ്മില്‍ ഷെരീഫിനെ കസ്റ്റഡിയിലെടുത്തതായി എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മൂന്ന് സംസ്ഥാനങ്ങളിലായി നടന്ന വ്യാപക തിരച്ചിലിന് ശേഷമാണ്