Indian

മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ മകനെ പൊരിവെയിലത്ത് പിതാവ് കെട്ടിയിട്ടു, മകന്‍ മരിച്ചു ;കൃത്യത്തിന്റെ പേരില്‍ പശ്ചാത്തപിക്കുന്നില്ലെന്നും മകന്‍ മദ്യപിച്ച് ധാരാളം ഉപദ്രവിച്ചിട്ടുണ്ടെന്നും പൊലീസിനോട് പിതാവ്
സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കുന്ന മകന് അച്ഛന്‍ നല്‍കിയ ശിക്ഷ കലാശിച്ചത് മകന്റെ മരണത്തില്‍. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ മകനെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് പൊരിവെയിലത്ത് പിതാവ് കെട്ടിയിട്ടപ്പോഴാണ് അതിദാരുണമായ സംഭവം നടന്നത്. മൂന്ന് മണിക്കൂറിനുള്ളില്‍ മകന്‍ നിര്‍ജലീകരണം മൂലം മരിക്കുകയായിരുന്നു. ഒഡിഷയിലെ ഭുവനേശ്വരിനടുത്താണ് സംഭവം നടന്നത്. മകനെ വെയിലത്ത് കെട്ടിയിട്ടതിന് 60 വയസുകാരനായ പിതാവ് പനുവ നായിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളുടെ 40 വയസുകാരനായ മകന്‍ സുമന്തയാണ് മരിച്ചത്. മസിനബില ഗ്രാമപഞ്ചായത്ത് സമിതി അംഗം രഘുനാഥ് മൊഹന്തയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഒരു വഴിയോര ഭക്ഷണശാല നടത്തിയാണ് പനുവ നിത്യചെലവിനുള്ള പണം കണ്ടെത്തിയിരുന്നത്. സുമന്തയ്ക്ക് ജോലിയില്ലായിരുന്നു. താന്‍ ചെയ്ത കൃത്യത്തിന്റെ

More »

അന്യ ജാതിക്കാരനെ വിവാഹം ചെയ്തു , വീട്ടിലേക്ക് വിരുന്നിനെന്ന പേരില്‍ ക്ഷണിച്ച് ദമ്പതികളെ വെട്ടികൊലപ്പെടുത്തി ; തമിഴ്‌നാട്ടില്‍ ദുരഭിമാന കൊല
ദുരഭിമാന കൊലയ്ക്ക് ഇരയായി നവ ദമ്പതികള്‍.കുംഭകോണത്തിനടുത്ത് ചോളപുരം തുളുക്കാവേലിയിലാണ് ദാരുണമായ കൊലപാതകം റിപ്പോര്‍ട്ട് ചെയ്തത്. തിരുവണ്ണാമലൈ ജില്ലയിലെ പൊന്നൂര്‍ സ്വദേശിയായ മോഹനും (31),തുളുക്കാവേലി സ്വദേശിനി ശരണ്യയു (22) മാണ് കൊല്ലപ്പെട്ടത്. വീട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെ അഞ്ച് ദിവസം മുമ്പാണ് ഇരുവരും ചെന്നൈയില്‍ വെച്ച് വിവാഹിതരായത്. ശരണ്യ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍

More »

കാറ് സ്ത്രീധനമായി നല്‍കിയില്ലെന്ന് ആരോപിച്ച് ഭാര്യയെ യുവാവ് ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുക്കൊന്നു ; മൃതദേഹം കെട്ടിത്തൂക്കിയ ശേഷം കൊലപാതകം ആത്മഹത്യയാക്കി മാറ്റാനും ശ്രമം
കാറ് സ്ത്രീധനമായി നല്‍കിയില്ലെന്ന് ആരോപിച്ച് ഭാര്യയെ യുവാവ് ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുക്കൊന്നു. തമിഴ്‌നാട് സേലത്താണ് സംഭവം. തലക്കടിച്ചു കൊലപ്പെടുത്തിയതിനുശേഷം കെട്ടിത്തൂക്കിയ ശേഷം കൊലപാതകം ആത്മഹത്യയാക്കി മാറ്റാനും യുവാവ് ശ്രമം നടത്തുകയും ചെയ്തു. സേലം മുല്ലൈ നഗര്‍ സ്വദേശികളായ കീര്‍ത്തിരാജും ധനശ്രീയും മൂന്നുകൊല്ലം മുന്‍പാണു വിവാഹിതരായത്. അടുത്തിടെയാണ് ഇവര്‍ കുടുംബ

More »

ഇംഗ്ലീഷിന് 35,കണക്കിന് 36; 10ാം ക്ലാസ് എന്ന കടമ്പ കടന്നത് കഷ്ടിച്ച് ! പരീക്ഷാ ഫലം വരാനിരിക്കെ സ്വന്തം മാര്‍ക്ക് ലിസ്റ്റ് പുറത്തുവിട്ട് ജില്ലാ കളക്ടര്‍ തുഷാര്‍
വിദ്യാര്‍ത്ഥികള്‍ നെഞ്ചിടിപ്പോടെ കാത്തിരിക്കുന്ന 10ാം ക്ലാസ് പരീക്ഷാഫലം 15 ന് പുറത്തുവിടുന്നതാണ്. ഈ ഫലം വരുന്നത് കാത്തിരിക്കുകയാണ് വിദ്യാര്‍ത്ഥികളും നാടും നാട്ടുകാരും. എന്നാല്‍ പത്താം ക്ലാസിലെ പരീക്ഷയില്‍ ഉയര്‍ന്ന് മാര്‍ക്ക് നേടിയില്ലെങ്കിലും എത്തേണ്ടിടത്ത് കൃത്യമായി തന്നെ നാം എത്തുമെന്ന് അറിയിച്ച് തന്റെ 10ാം ക്ലാസിലെ പാസ് മാര്‍ക്ക് ലഭിച്ചത് പുറത്ത് വിട്ടിരിക്കുകയാണ് ഒരു

More »

അമ്മയുടെ ജന്മദിനത്തില്‍ ആശംസകള്‍ നേരാന്‍ കഴിയാത്തതില്‍ മനം നൊന്ത് പതിനാലുകാരന്‍ ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തു
അമ്മയുടെ ജന്മദിനത്തില്‍ ആശംസകള്‍ നേരാന്‍ കഴിയാത്തതില്‍ മനം നൊന്ത് പതിനാലുകാരന്‍ ആത്മഹത്യ ചെയ്തു. വാര്‍ഡന്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് കുട്ടി സ്‌കൂള്‍ ഹോസ്റ്റലില്‍ ജീവനൊടുക്കിയത്. ബംഗളൂരു സ്വദേശി പൂര്‍വജാണ് ആത്മഹത്യ ചെയ്തത്. അമ്മയുടെ ജന്മദിനമായ ശനിയാഴ്ചയാണ് കുട്ടി വാര്‍ഡനോട് ഫോണ്‍ ആവശ്യപ്പെട്ടത്. അമ്മയ്ക്ക് ആശംസകള്‍ നേരാനാണെന്ന് പറഞ്ഞങ്കിലും

More »

നാഷണല്‍ ഹെറാള്‍ഡ് കേസ്: രാഹുല്‍ ഗാന്ധി ഇന്ന് ഇഡിക്ക് മുന്നില്‍, പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്
നാഷ്ണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും. രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകുക. കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കള്ളക്കേസെടുത്ത് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇതേതുടര്‍ന്ന് കോണ്‍ഗ്രസ് രാജ്യവ്യാപകമായി ഇഡി ഓഫീസുകളിലേക്ക് മാര്‍ച്ചിന്

More »

ചവിട്ടിക്കൊന്ന വൃദ്ധയുടെ മൃതദേഹം ചിതയില്‍ നിന്നെടുത്തെറിഞ്ഞ് വീണ്ടും ചവിട്ടി കാട്ടാന
ചവിട്ടിക്കൊന്ന വൃദ്ധയുടെ മൃതദേഹം ചിതയില്‍ നിന്നെടുത്തെറിഞ്ഞ് വീണ്ടും ചവിട്ടി കാട്ടാന. ഒഡീഷയിലെ മയൂര്‍ഭഞ്ജില്‍ മായാ മുര്‍മു എന്ന എഴുപതുകാരിയോടായിരുന്നു കാട്ടാനയുടെ അടങ്ങാത്ത കലി. ശനിയാഴ്ച വീടിന് സമീപമുള്ള കുഴല്‍ക്കിണറില്‍ നിന്ന് വെള്ളം ശേഖരിക്കുമ്പോഴായിരുന്നു മായയ്ക്ക് നേരെ ആനയുടെ ആക്രമണമണമുണ്ടായത്. ഡാല്‍മ വന്യജീവി സങ്കേതത്തില്‍ നിന്നെത്തിയ ആന വൃദ്ധയെ ക്രൂരമായി

More »

ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ച ഭാര്യയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി
ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ച ഭാര്യയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി. മധ്യപ്രദേശിലെ ജബല്‍പൂര്‍ സ്വദേശിയായ വിഭോര്‍ സാഹു(30) ഭാര്യ റിതു(23) എന്നിവരാണ് മരിച്ചത്. ജബല്‍പൂരിലെ വിഭോറിന്റെ വീട്ടില്‍ ആണ് സംഭവം. വിഭോറിന്റെ അമ്മയും സഹോദരനും ദമ്പതികളുടെയൊപ്പമായിരുന്നു താമസം. ഒരു ചടങ്ങിന് പോയി തിരിച്ചെത്തിയ ഇവരാണ് വീടിനുള്ളില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ ഇരുവരെയും

More »

സ്വന്തം എംഎല്‍എ കാലുമാറിയത് കോണ്‍ഗ്രസിന് നാണക്കേടായി ; ഹരിയാനയില്‍ അജയ് മാക്കാന്റെ തോല്‍വി ഉള്‍ക്കൊള്ളാനാകാതെ പാര്‍ട്ടി
ഹരിയാനയില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി. വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് മാക്കന്‍ ജയിച്ചെന്നാണ് നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ ഒരു വോട്ട് അസാധുവായതോടെ അജയ് മാക്കന്‍ തോറ്റു. സീറ്റ് ഉറപ്പിച്ചിരുന്ന കോണ്‍ഗ്രസ് വിജയാഘോഷവും ആരംഭിച്ചിരുന്നു. അദ്ദേഹത്തെ അഭിനന്ദിച്ച് പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍

More »

യുപിയില്‍ ബിജെപിയെ നേര്‍ക്കുനേര്‍ വെല്ലുവിളിച്ച് എസ്പി; കനൗജില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് അഖിലേഷ് യാദവ്

ലോകസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിട്ട് വെല്ലുവിളിച്ച് സമാജ് വാദി പാര്‍ട്ടി. പാര്‍ട്ടി അധ്യക്ഷനായ അഖിലേഷ് യാദവ് തന്നെ നേരിട്ട് തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങാന്‍ തീരുമാനിച്ചു. യു.പിയിലെ കനൗജില്‍ നിന്ന് ജനവധി തേടാനാണ് അദേഹം തീരുമാനിച്ചിരിക്കുന്നത്. ഇന്നു ഉച്ചക്ക് 12ന് നാമനിര്‍ദേശ

രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചത് മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാനാവില്ല; പ്രധാനമന്ത്രിക്ക് അനുകൂലം തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട്

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു

തെളിവായ 170 ഫോണുകള്‍ നശിപ്പിച്ചു, ചോദ്യം ചെയ്യലിന് ഹാജരായില്ല; കെജ്‌രിവാളിനെതിരെ ഇഡി സുപ്രീം കോടതിയില്‍

ദില്ലി മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്‌രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സത്യവാങ്മൂലം. കേസിലെ അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്ത് അരവിന്ദ് കെജ്‌രിവാള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് അന്വേഷണ ഏജന്‍സി

ഓരോ വര്‍ഷം ഓരോ പ്രധാനമന്ത്രി, 'ഇന്‍ഡ്യ' സഖ്യം പ്രധാനമന്ത്രിപദം ലേലം ചെയ്യുന്ന തിരക്കിലെന്ന് മോദി

ഒരു വര്‍ഷം ഒരു പ്രധാനമന്ത്രി, അങ്ങനെ അഞ്ച് വര്‍ഷം അഞ്ച് പ്രധാനമന്ത്രി എന്ന സൂത്രവാക്യമാണ് 'ഇന്‍ഡ്യ' മുന്നണി ആലോചിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ലോകത്തിന് മുന്നില്‍ എത്രമാത്രം പരിഹാസ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിപക്ഷ സംഘങ്ങളുടെ നേതൃത്വ പ്രശ്‌നം

രാജ്യത്ത് ഒരു മതവിഭാഗത്തില്‍ മാത്രമല്ല കുട്ടികള്‍ കൂടുന്നത്, അതിനെ മതപരമായ വേര്‍തിരിച്ചു കാണരുത് ; പ്രധാനമന്ത്രിയുടെ വിവാദ വാക്കുകള്‍ക്ക് രൂക്ഷ മറുപടിയുമായി ഖാര്‍ഗെ

മോദി ഒരു പെറ്റി പൊളിറ്റീഷ്യനാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. കോണ്‍ഗ്രസിന് വോട്ടര്‍മാരില്‍ നിന്ന് മികച്ച പിന്തുണ കിട്ടുന്നുണ്ടെന്നും മോദി ഇതില്‍ ഭയപ്പെടുകയാണെന്നും ഖര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസ് ഒന്നുമല്ലെങ്കില്‍ എന്തിനാണ് മോദി നിരന്തരം

ട്രെയിനില്‍ വച്ച് പീഡന ശ്രമത്തിനിടെ കൈകാലുകള്‍ നഷ്ടമായി ; അതിജീവിച്ച് പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടി 17 കാരി

പീഡനശ്രമത്തിനെ കൈകാലുകള്‍ നഷ്ടമായിട്ടും അതിജീവിച്ച് പ്ലസ്ടു പരീക്ഷയെഴുതി മികച്ച വിജയം നേടി പതിനേഴുകാരി. ഉത്തര്‍പ്രദേശിലെ പതിനേഴുകാരിയാണ് വെല്ലുവിളികളെ അതിജീവിച്ച് സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കി മുന്നേറുന്നത്. 63.8% മാര്‍ക്കോടെയാണ് പെണ്‍കുട്ടി പ്ലസ് ടു പരീക്ഷ പാസായത്. കഴിഞ്ഞ