Indian

രാമേശ്വരത്ത് മധ്യവയസ്‌കയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന ശേഷം മൃതദേഹം കത്തിച്ചു
തമിഴ്‌നാട്ടിലെ രാമേശ്വരത്ത് മധ്യവയസ്‌കയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന ശേഷം ശേഷം മൃതദേഹം കത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശികളാണ് അറസ്റ്റിലായത്. സമീപത്തെ ചെമ്മീന്‍ കെട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. വടക്കാട് മേഖലയില്‍ ബുധനാഴ്ചയാണ് സംഭവം. മധ്യവയസ്‌കയുടെ പകുതി കരിഞ്ഞ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ സ്വകാര്യ ചെമ്മീന്‍ കെട്ട് തകര്‍ത്തു. ചൊവ്വാഴ്ച കടല്‍ സസ്യങ്ങള്‍ ശേഖരിക്കാന്‍ പോയ മധ്യവയസ്‌കയെയാണ് കൊന്നത്. രാത്രിയായിട്ടും ഇവര്‍ മടങ്ങിയെത്താതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയിരുന്നു. ഫലമില്ലാതിരുന്നതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ തിരച്ചിലിലാണ് ചെമ്മീന്‍ കെട്ടിനു സമീപം ഒറ്റപ്പെട്ട സ്ഥലത്ത് മൃതദേഹം

More »

ഭാര്യ ക്രൂരമായി മര്‍ദ്ദിക്കുന്നു ; സിസിടിവി ദൃശ്യങ്ങളുമായി സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ കോടതിയില്‍
ഭാര്യയുടെ പീഡനം സഹിക്കാന്‍ കഴിയുന്നില്ലെന്നും എന്നും തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയാണെന്നും കാണിച്ച് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ കോടതിയെ സമീപിച്ചു. ഹരിയാനയിലെ ഭിവാടിയിലാണ് സംഭവം. അജിത്ത് സിംഗാണ് സോനിപത്ത് സ്വദേശിനിയായ ഭാര്യയ്‌ക്കെതിരെ ഭിവാടി കോടതില്‍ ഹര്‍ജി നല്‍കിയത്. പൈപ്പ് കൊണ്ടും ക്രിക്കറ്റ് ബാറ്റുകൊണ്ടും ഭാര്യ അജിത്തിനെ മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങളും

More »

സ്‌കൂളില്‍ പോകുന്നതിനിടയില്‍ പെണ്‍കുട്ടിയെ ചാടി ചവിട്ടി വീഴ്ത്തിയശേഷം ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ ; ശക്തമായ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി
സ്‌കൂളില്‍ പോകുന്നതിനിടയില്‍ പെണ്‍കുട്ടിയ്ക്ക് ക്രൂരമര്‍ദനം. ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയിലാണ് സംഭവം. ആദിവാസി വിഭാഗത്തിലെ പെണ്‍കുട്ടിയെ ചാടി ചവിട്ടി വീഴ്ത്തിയശേഷം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് പൊലീസീനോട് നടപടി ആവശ്യപ്പെട്ടിരിക്കുകയാണ് മുഖ്യമന്ത്രി. വിഡിയോ

More »

ഡി.ജെ.പാര്‍ട്ടിക്കിടെ 23 കാരനായ ഐടി ജീവനക്കാരന്‍ കുഴഞ്ഞു വീണുമരിച്ചു ; ശരീരത്തില്‍ അമിതമായി മദ്യമെത്തിയതാണ് മരണ കാരണമെന്ന് റിപ്പോര്‍ട്ട് ; മൂന്നു പേര്‍ക്കെതിരെ കേസെടുത്തു
ഡി.ജെ.പാര്‍ട്ടിക്കിടെ ഐടി ജീവനക്കാരനായ യുവാവ് കുഴഞ്ഞു വീണുമരിച്ചു. ചെന്നൈ അണ്ണാനഗറിന് സമീപമുള്ള വി.ആര്‍.മാളിലെ ബാറില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത മടിപ്പാക്കത്ത് താമസിക്കുന്ന എസ്. പ്രവീണാണ് മരിച്ചത്. 23 വയസായിരുന്നു. ശരീരത്തില്‍ അമിതമായി മദ്യമെത്തിയതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍, ഡി.ജെ. പാര്‍ട്ടി സംഘടിപ്പിച്ച മൂന്ന് പേര്‍ക്കെതിരേ പോലീസ് കേസെുത്തു.

More »

അജയ് ദേവ്ഗണ്‍ സ്‌റ്റൈലില്‍ സ്റ്റണ്ട്: യുവാവിനെ കൈയ്യോടെ പണി കൊടുത്ത് പോലീസ് ; രണ്ട് കാറും ബൈക്കും കസ്റ്റഡിയില്‍
പൊതുഇടത്തില്‍ ബോളിവുഡ് നായകന്‍ അജയ് ദേവ്ഗണ്‍ സ്‌റ്റൈലില്‍ കാറുകളും ബൈക്കും ഉപയോഗിച്ച് സാഹസം കാണിച്ച യുവാവിനെ കൈയ്യോടെ പണി കൊടുത്തിരിക്കുകയാണ് പോലീസ്.അജയ് ദേവ്ഗണ്‍ സ്‌റ്റൈലില്‍ സ്റ്റണ്ട് നടത്തിയതിനാണ് യുവാവിനെ പോലീസ് പിടികൂടിയത്. നോയിഡ സ്വദേശിയായ രാജീവ് (21) ആണ് രണ്ടു എസ്യുവി കാറുകളും ബൈക്കും സഹിതം പിടിയിലായത്. അപകടകരമായ രീതിയില്‍ ബൈക്കിലും കാറിലും സ്റ്റണ്ട് നടത്തിയ

More »

എസ്എസ്എല്‍സി പരീക്ഷയില്‍ 620 മാര്‍ക്ക് നേടി ഇരട്ട സഹോദരിമാര്‍
എസ്എസ്എല്‍സി പരീക്ഷയില്‍ തുല്ല്യ മാര്‍ക്ക് തന്നെ സ്വന്തമാക്കി ഇരട്ട സഹോദരിമാര്‍. കര്‍ണാടകയില്‍ ഇരട്ട സഹോദരിമാരായ ഇബ്ബാനി ചന്ദ്ര, ചുക്കി ചന്ദ്ര എന്നിവരാണ് 2022ലെ എസ്എസ്എല്‍സി പരീക്ഷയില്‍ തുല്ല്യ മാര്‍ക്ക് നേടിയിരിക്കുന്നത്. 625ല്‍ 620 മാര്‍ക്കാണ് ഇബ്ബാനിയും ചുക്കിയും സ്വന്തമാക്കിയിരിയ്ക്കുന്നത്. ഹസ്സനിലെ റോയല്‍ അപ്പോളോ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. വിനോദ്

More »

ജാതിമാറി വിവാഹം ചെയ്ത യുവാവിനെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി; പ്രതികളെ തൂക്കിക്കൊല്ലണമെന്ന് ഭാര്യ
അന്യജാതിക്കാരിയെ വിവാഹം ചെയ്തതിന് 22 വയസുകാരനെ കുത്തിക്കൊലപ്പെടുത്തി. ഹൈദരാബാദിലെ ബീഗം ബസാറിലെ തെരുവിലാണ് സംഭവം.നീരജ് പന്‍വാര്‍ എന്ന യുവാവിനെയാണ് നാലംഗ സംഘം കുത്തിക്കൊന്നത്. നീരജിന്റെ ഭാര്യയുടെ കുടുംബം വിവാഹത്തെ എതിര്‍ത്തിരുന്നു. ദുരഭിമാനക്കൊലയാണ് നടന്നതെന്നാണ് പോലീസിന്റെ നിഗമനം. നീരജ് മാര്‍വാഡി സമുദായത്തില്‍ പെട്ടയാളായിരുന്നു, ഭാര്യ സഞ്ജന യാദവ് സമുദായത്തിലും. സഞ്ജനയുടെ

More »

രാജ്യത്ത് ഒമിക്രോണ്‍ ബിഎ വകഭേദം ഒരാള്‍ക്ക് കൂടി സ്ഥിരീകരിച്ചു
രാജ്യത്ത് ഒമിക്രോണ്‍ ബിഎ വകഭേദം ഒരാള്‍ക്ക് കൂടി സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ ചെങ്കല്‍പേട്ട സ്വദേശിക്കാണ് ഒമിക്രോണ്‍ ബിഎ വകഭേദം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. കഴിഞ്ഞ ദിവസം ഹൈദരാബാദിലും ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ രാജ്യത്ത് ബിഎ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി. ഹൈദരാബാദില്‍ രോഗം സ്ഥിരീകരിച്ചയാള്‍ മേയ് 9ന് ദക്ഷിണാഫ്രിക്കയില്‍

More »

മന്ത്രിയോടു വിവാഹം കഴിക്കാന്‍ സഹായം തേടി 68 കാരന്‍ ; നടിയും മന്ത്രിയുമായ റോജ മറുപടി നല്‍കിയതിങ്ങനെ
മന്ത്രിയോടു വിവാഹം കഴിക്കാന്‍ സഹായം തേടിയ 68കാരന്റെ വീഡിയോ ആണ് വൈറലാകുന്നത്. ആന്ധ്രാപ്രദേശ് വിനോദ സഞ്ചാര, സാംസ്‌കാരിക വകുപ്പ് മന്ത്രിയും നടിയുമായ ആര്‍.കെ.റോജയോടാണ് 68കാരന്‍ വിവാഹം കഴിക്കാനുള്ള സഹായം തേടിയത്. മുഖ്യമന്ത്രി വൈ.എസ്.ജഗന്‍ മോഹന്‍ റെഡ്ഡി പാര്‍ട്ടി എംഎല്‍എമാരോടും മന്ത്രിമാരോടും സ്വന്തം മണ്ഡലത്തില്‍ അദാലത്ത് നടത്താന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്

More »

'ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും'; നിര്‍മല സീതാരാമന്‍

ഇലക്ടറല്‍ ബോണ്ടിനെ അനുകൂലിച്ച് വീണ്ടും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇലക്ടറല്‍ ബോണ്ടിലെ ചില ഭാഗങ്ങള്‍ മെച്ചപ്പെടുത്തി അവ ഏതെങ്കിലും രൂപത്തില്‍ തിരികെ കൊണ്ടുവരാനാണ്

പ്രശസ്തിയ്ക്ക് വേണ്ടി കള്ളം പറഞ്ഞ് വീഡിയോ ; യൂട്യൂബര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതെ ബംഗളുരു കെമ്പഗൗഡ വിമാനത്താവളത്തില്‍ 24 മണിക്കൂറോളം ചെലവഴിച്ചെന്ന് അവകാശപ്പെട്ട് വീഡിയോ പുറത്തിറക്കി യുട്യൂബര്‍. സംഭവം വ്യാജമെന്ന് തെളിഞ്ഞതോടെ ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളുരു യെലഹങ്ക സ്വദേശിയായ വികാസ് ഗൗഡയാണ് ഇക്കാര്യം പറഞ്ഞ്

സ്‌കൂളില്‍ വച്ച് ഫേഷ്യല്‍ ചെയ്ത് പ്രധാനാധ്യാപിക: വീഡിയോ എടുത്ത അധ്യാപികയ്ക്ക് ക്രൂരമര്‍ദ്ദനം

ഉത്തര്‍ പ്രദേശിലെ ഉന്നാവോയിലാണ് പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപികയായ സംഗീത സിങ് ജോലി മറന്ന് മുഖം മിനുക്കാന്‍ പോയത്. കുട്ടികള്‍ക്ക് ഭക്ഷണം തയ്യാറാക്കുന്ന അടുക്കളയിലിരുന്നാണ് സംഗീത മറ്റൊരാളുടെ സഹായത്തോടെ ഫേഷ്യല്‍ ചെയ്തത്. മറ്റൊരു അധ്യാപികയായ അനം ഖാനാണ് വീഡിയോ പങ്കുവച്ചത്. തന്റെ

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ സ്‌ഫോടനം; സിആര്‍പിഎഫ് അസിസ്റ്റന്റ് കമാന്‍ഡന്റിന് വീരമൃത്യു

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ദിനത്തിലെ ഡ്യൂട്ടിക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ കേന്ദ്രസേന ഉദ്യോഗസ്ഥന് വീരമൃത്യു. ഛത്തീസ്ഗഡിലെ ബിജാപൂരിലാണ് ഐഇഡി സ്‌ഫോടനമുണ്ടായത്. ഗുരുതര പരിക്കേറ്റ സിആര്‍പിഎഫ് അസിസ്റ്റന്റ് കമാന്‍ഡന്റിനെ ഉടന്‍ തന്നെ

പാര്‍ക്കില്‍ വെച്ച് മകളെ കൊലപ്പെടുത്തിയയാളെ കല്ലുകൊണ്ട് മര്‍ദ്ദിച്ച് കൊന്ന് അമ്മ

മകളെ കൊലപ്പെടുത്തിയയാളെ അമ്മ കല്ലുകൊണ്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ബെംഗളൂരുവിലെ ജയനഗര്‍ പ്രദേശത്ത് വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. അനുഷ എന്ന യുവതിയും അവരുടെ സുഹൃത്തായ സുരേഷുമാണ് കൊല്ലപ്പെട്ടത്. അഞ്ച് വര്‍ഷമായി ഇവര്‍ സുഹൃത്തുക്കളായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍

കഴിഞ്ഞ 10 വര്‍ഷമായി രാജ്യത്തിന്റെ ആത്മാവിന് ഏല്‍പ്പിച്ച മുറിവുകളില്‍ നിങ്ങളുടെ 'വോട്ടെന്ന തൈലം' പുരട്ടി, ജനാധിപത്യത്തെ ശക്തിപ്പെടുത്തുക ; രാഹുല്‍ഗാന്ധി

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചതോടെ വോട്ടര്‍മാര്‍ക്ക് ആഹ്വാനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിങ്ങളുടെ വോട്ട് ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും ഭാവി തലമുറയുടെയും ഭാവി തീരുമാനിക്കും. അതുകൊണ്ട് പുറത്തുപോയി കഴിഞ്ഞ 10 വര്‍ഷമായി രാജ്യത്തിന്റെ ആത്മാവിന്