Indian

കെജ്‌രിവാള്‍ അറസ്റ്റിന് മാസങ്ങള്‍ക്ക് മുമ്പ് ഇന്‍സുലിന്‍ നിര്‍ത്തി, ഗുളിക മാത്രം; ജയില്‍ അധികൃതര്‍
അറസ്റ്റിനും മാസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്‍സുലിന്‍ എടുക്കുന്നത് നിര്‍ത്തിയെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍. ഗവര്‍ണര്‍ വി കെ സക്‌സേനയ്ക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചണ്ടികാട്ടുന്നത്. പ്രമേഹം അലട്ടുന്ന കെജ്‌രിവാളിന് ജയില്‍ അധികൃതര്‍ ഇന്‍സുലിന്‍ നിഷേധിക്കുന്നുവെന്ന ആരോപണം ആംആദ്മി പാര്‍ട്ടി ഉയര്‍ത്തിയിരുന്നു. തെലങ്കാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ഡോക്ടര്‍ക്ക് കീഴില്‍ പ്രമേഹം ചികിത്സിക്കുന്ന കെജ്‌രിവാള്‍ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇന്‍സുലിന്‍ ഉപയോഗം നിര്‍ത്തിയിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യുന്ന ഘട്ടത്തില്‍ മെറ്റ്‌ഫോര്‍മിന്‍ ഗുളിക മാത്രമാണ് ഉപയോഗിച്ചിരുന്നത് എന്നുമാണ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് ജയില്‍ അധികൃതര്‍ വ്യക്തമാക്കിയത്. തിഹാര്‍ ജയിലില്‍ മെഡിക്കല്‍

More »

'ചുവരെഴുത്ത് അദ്ദേഹവും വായിച്ചു'; ഇലോണ്‍ മാസ്‌ക് സന്ദര്‍ശനം റദ്ദാക്കിയതില്‍ ബിജെപിയെ ട്രോളി ജയറാം രമേശ്
ലോകത്തിലെ മുന്‍നിര ടെക് ബിസിനസ്മാനായ ഇലോണ്‍ മാസ്‌ക് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നിശ്ചയിച്ചിരുന്ന കൂടിയാലോചന മാറ്റിവെച്ചതിന് പിന്നാലെ ബിജെപിയെയും മോദിയെയും പരിഹസിച്ച് കോണ്‍ഗ്രസ്. സന്ദര്‍ശനം മാറ്റിവെച്ചതായുള്ള മാസ്‌കിന്റെ എക്‌സ് പോസ്റ്റിന് പ്രതികരണവുമായി കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് രംഗത്തെത്തിയിരിക്കുന്നത്. 'ഇലോണ്‍ മാസ്‌ക്

More »

ലാലുപ്രസാദ് കുറേ മക്കളെ ഉണ്ടാക്കി, ഇത്രയും മക്കളെ ഉണ്ടാക്കാമോ?'; വിവാദ പരാമര്‍ശവുമായി നിതീഷ് കുമാര്‍
ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിനെതിരെ വിവാദ പരാമര്‍ശവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ലാലു പ്രസാദ് കുറേയേറെ മക്കളെ ഉണ്ടാക്കിയെന്നാണ് നിതീഷിന്റെ പ്രസ്താവന. ആരായാലും ഇത്രയും മക്കളെ ഉണ്ടാക്കാമോയെന്നും നിതീഷ് ചോദിച്ചു. കതിഹാറിലെ തിരഞ്ഞെടുപ്പു റാലിയിലായിരുന്നു നിതീഷിന്റെ വിവാദ പരാമര്‍ശം. ആര്‍ജെഡിയിലെ കുടുംബാധിപത്യത്തെ വിമര്‍ശിക്കുന്നതിനിടെയാണ് നിതീഷ്

More »

കെജ്‌രിവാളിനെ മരണത്തിലേക്ക് തള്ളിവിടാന്‍ ജയിലില്‍ ഗൂഢാലോചന; ഗുരുതര ആരോപണവുമായി എഎപി
പ്രമേഹ അസുഖം മൂലം ബുദ്ധിമുട്ടുന്ന അരവിന്ദ് കെജ്‌രിവാളിന് ചികിത്സ നിഷേധിച്ച് ആരോഗ്യനില അപകടത്തിലാക്കി മരണത്തിലേക്ക് തള്ളിവിടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ഗുരുതര ആരോപണവുമായി ആംആദ്മി പാര്‍ട്ടി. പ്രമേഹം ടൈപ്പ് 2 രോഗമുള്ള കെജ്‌രിവാളിന് ജയിലില്‍ ഇന്‍സുലിന്‍ നിഷേധിച്ചെന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡോക്ടറെ കാണാന്‍ അപേക്ഷ നല്‍കിയിട്ടും അനുമതി

More »

ചോക്ലേറ്റ് കഴിച്ചു ഒന്നര വയസുകാരി രക്തം ഛര്‍ദ്ദിച്ചു, കാലാവധി കഴിഞ്ഞ ചോക്ലേറ്റെന്ന് പൊലീസ്
പലചരക്ക് കടയില്‍ നിന്ന് വാങ്ങിയ കാലാവധി കഴിഞ്ഞ ചോക്ലേറ്റ് കഴിച്ച ഒന്നര വയസുകാരി രക്തം ഛര്‍ദിച്ചു. പൊലീസും ആരോഗ്യവകുപ്പും നടത്തിയ അന്വേഷണത്തിലാണ് ചോക്ലേറ്റുകളുടെ കാലാവധി കഴിഞ്ഞതായി കണ്ടെത്തിയത്. ബന്ധുവാണ് പട്യാലയിലെ കടയില്‍ നിന്ന് കുട്ടിക്ക് ചോക്ലേറ്റ് വാങ്ങി നല്‍കിയത്. ലുധിയാന സ്വദേശിയായ ഒന്നര വയസുകാരിയുടെ കുടുംബം ബന്ധു വീട്ടില്‍ നിന്ന് തിരികെ വരുമ്പോഴാണ് ബന്ധു ചോക്ലേറ്റ്

More »

'ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും'; നിര്‍മല സീതാരാമന്‍
ഇലക്ടറല്‍ ബോണ്ടിനെ അനുകൂലിച്ച് വീണ്ടും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇലക്ടറല്‍ ബോണ്ടിലെ ചില ഭാഗങ്ങള്‍ മെച്ചപ്പെടുത്തി അവ ഏതെങ്കിലും രൂപത്തില്‍ തിരികെ കൊണ്ടുവരാനാണ് ബിജെപി ഉദ്ദേശിക്കുന്നതെന്ന് ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ധനമന്ത്രി

More »

പ്രശസ്തിയ്ക്ക് വേണ്ടി കള്ളം പറഞ്ഞ് വീഡിയോ ; യൂട്യൂബര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി
സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതെ ബംഗളുരു കെമ്പഗൗഡ വിമാനത്താവളത്തില്‍ 24 മണിക്കൂറോളം ചെലവഴിച്ചെന്ന് അവകാശപ്പെട്ട് വീഡിയോ പുറത്തിറക്കി യുട്യൂബര്‍. സംഭവം വ്യാജമെന്ന് തെളിഞ്ഞതോടെ ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളുരു യെലഹങ്ക സ്വദേശിയായ വികാസ് ഗൗഡയാണ് ഇക്കാര്യം പറഞ്ഞ് കൊണ്ട് വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് യൂട്യൂബര്‍ കള്ളം

More »

സ്‌കൂളില്‍ വച്ച് ഫേഷ്യല്‍ ചെയ്ത് പ്രധാനാധ്യാപിക: വീഡിയോ എടുത്ത അധ്യാപികയ്ക്ക് ക്രൂരമര്‍ദ്ദനം
ഉത്തര്‍ പ്രദേശിലെ ഉന്നാവോയിലാണ് പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപികയായ സംഗീത സിങ് ജോലി മറന്ന് മുഖം മിനുക്കാന്‍ പോയത്. കുട്ടികള്‍ക്ക് ഭക്ഷണം തയ്യാറാക്കുന്ന അടുക്കളയിലിരുന്നാണ് സംഗീത മറ്റൊരാളുടെ സഹായത്തോടെ ഫേഷ്യല്‍ ചെയ്തത്. മറ്റൊരു അധ്യാപികയായ അനം ഖാനാണ് വീഡിയോ പങ്കുവച്ചത്. തന്റെ വീഡിയോ എടുക്കുന്നത് അറിഞ്ഞതോടെ എഴുന്നേല്‍ക്കുന്ന സംഗീതയാണ് വീഡിയോയിലുള്ളത്. വീഡിയോ എടുത്തതിന്

More »

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ സ്‌ഫോടനം; സിആര്‍പിഎഫ് അസിസ്റ്റന്റ് കമാന്‍ഡന്റിന് വീരമൃത്യു
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ദിനത്തിലെ ഡ്യൂട്ടിക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ കേന്ദ്രസേന ഉദ്യോഗസ്ഥന് വീരമൃത്യു. ഛത്തീസ്ഗഡിലെ ബിജാപൂരിലാണ് ഐഇഡി സ്‌ഫോടനമുണ്ടായത്. ഗുരുതര പരിക്കേറ്റ സിആര്‍പിഎഫ് അസിസ്റ്റന്റ് കമാന്‍ഡന്റിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉസൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗല്‍ഗാം

More »

രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചത് മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാനാവില്ല; പ്രധാനമന്ത്രിക്ക് അനുകൂലം തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട്

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു

തെളിവായ 170 ഫോണുകള്‍ നശിപ്പിച്ചു, ചോദ്യം ചെയ്യലിന് ഹാജരായില്ല; കെജ്‌രിവാളിനെതിരെ ഇഡി സുപ്രീം കോടതിയില്‍

ദില്ലി മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്‌രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സത്യവാങ്മൂലം. കേസിലെ അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്ത് അരവിന്ദ് കെജ്‌രിവാള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് അന്വേഷണ ഏജന്‍സി

ഓരോ വര്‍ഷം ഓരോ പ്രധാനമന്ത്രി, 'ഇന്‍ഡ്യ' സഖ്യം പ്രധാനമന്ത്രിപദം ലേലം ചെയ്യുന്ന തിരക്കിലെന്ന് മോദി

ഒരു വര്‍ഷം ഒരു പ്രധാനമന്ത്രി, അങ്ങനെ അഞ്ച് വര്‍ഷം അഞ്ച് പ്രധാനമന്ത്രി എന്ന സൂത്രവാക്യമാണ് 'ഇന്‍ഡ്യ' മുന്നണി ആലോചിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ലോകത്തിന് മുന്നില്‍ എത്രമാത്രം പരിഹാസ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിപക്ഷ സംഘങ്ങളുടെ നേതൃത്വ പ്രശ്‌നം

രാജ്യത്ത് ഒരു മതവിഭാഗത്തില്‍ മാത്രമല്ല കുട്ടികള്‍ കൂടുന്നത്, അതിനെ മതപരമായ വേര്‍തിരിച്ചു കാണരുത് ; പ്രധാനമന്ത്രിയുടെ വിവാദ വാക്കുകള്‍ക്ക് രൂക്ഷ മറുപടിയുമായി ഖാര്‍ഗെ

മോദി ഒരു പെറ്റി പൊളിറ്റീഷ്യനാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. കോണ്‍ഗ്രസിന് വോട്ടര്‍മാരില്‍ നിന്ന് മികച്ച പിന്തുണ കിട്ടുന്നുണ്ടെന്നും മോദി ഇതില്‍ ഭയപ്പെടുകയാണെന്നും ഖര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസ് ഒന്നുമല്ലെങ്കില്‍ എന്തിനാണ് മോദി നിരന്തരം

ട്രെയിനില്‍ വച്ച് പീഡന ശ്രമത്തിനിടെ കൈകാലുകള്‍ നഷ്ടമായി ; അതിജീവിച്ച് പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടി 17 കാരി

പീഡനശ്രമത്തിനെ കൈകാലുകള്‍ നഷ്ടമായിട്ടും അതിജീവിച്ച് പ്ലസ്ടു പരീക്ഷയെഴുതി മികച്ച വിജയം നേടി പതിനേഴുകാരി. ഉത്തര്‍പ്രദേശിലെ പതിനേഴുകാരിയാണ് വെല്ലുവിളികളെ അതിജീവിച്ച് സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കി മുന്നേറുന്നത്. 63.8% മാര്‍ക്കോടെയാണ് പെണ്‍കുട്ടി പ്ലസ് ടു പരീക്ഷ പാസായത്. കഴിഞ്ഞ

'വിജയ്‌യെ അനുകരിച്ചതല്ല, എന്റെ കയ്യില്‍ വണ്ടിയില്ല'; സൈക്കിളില്‍ വോട്ട് ചെയ്യാന്‍ പോയതിനെക്കുറിച്ച് വിശാല്‍

തമിഴ്‌നാട്ടില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ സൈക്കിളില്‍ വന്നതിന് പിന്നാലെ നടന്‍ വിശാലിന് സമൂഹ മാധ്യമങ്ങളില്‍ ട്രോളുകള്‍ നേരിടേണ്ടി വന്നിരുന്നു. 2021ലെ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയ് വോട്ട് ചെയ്യുന്നതിനായി സൈക്കിളില്‍ വന്ന സംഭവത്തെ വിശാല്‍