Indian

കര്‍ണാടക ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപിയ്ക്ക് കനത്ത തിരിച്ചടി ; ആദ്യ ഫലം കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് അനുകൂലം
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന കര്‍ണാടക ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി കനത്ത തിരിച്ചടി നേരിടുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ആദ്യഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് അനുകൂലമാണ് നിലവിലെ സ്ഥിതി. ശനിയാഴ്ചയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രണ്ടു നിയമസഭ മണ്ഡലങ്ങളിലേക്കും മൂന്നു ലോക്‌സഭ മണ്ഡലങ്ങളിലേക്കുമായാണ് തെരഞ്ഞെടുപ്പ്. ശിവമൊഗ്ഗയിലും ബെള്ളാരിയിലും കോണ്‍ഗ്രസ് 6000 വോട്ടുകള്‍ക്ക് മുന്നിട്ടു നില്‍ക്കുകയാണ്. മാണ്ഡ്യയിലും ജമഖണ്ഡിയിലും രാമനഗരയിലും ജെഡിഎസുമാണ് മുന്നിട്ടു നില്‍ക്കുന്നത്. ബെള്ളാരിയും ശിവമൊഗ്ഗയും ബിജെപിയും മാണ്ഡ്യ ജെഡിഎസും ജയിച്ച മണ്ഡലങ്ങളാണ്. ശിവമോഗ സിറ്റിങ്ങ് സീറ്റില്‍ മാത്രം ബിജെപിയ്ക്ക് നേരിയ മുന്നേറ്റം കാണുന്നു. ബിജെപി നേതാവ് ശ്രീരാമലുവിന്റെ ലോക്‌സഭാ

More »

പാര്‍ട്ടികള്‍ക്കുള്ള കോര്‍പ്പറേറ്റ് ഫണ്ടിന്റെ 85 ശതമാനവും പോയത് ബിജെപി അക്കൗണ്ടിലേക്ക്
2017-18 സാമ്പത്തിക വര്‍ഷത്തില്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് ഏറ്റവും അധികം പണം സ്വീകരിച്ച പാര്‍ട്ടി ബിജെപി. വ്യവസായങ്ങളില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നും സംഭാവന വാങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന പ്രമുഖ സ്ഥാപനമായ പ്രുഡന്റ് ഇലക്ടറല്‍ ട്രസ്റ്റ് ഈ കാലയളവില്‍ സമാഹരിച്ച തുകയുടെ സിംഹഭാഗവും പോയത് ബിജെപിയുടെ അക്കൗണ്ടിലേക്ക്. 2017-18 ല്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്ന്

More »

വിവാഹം കഴിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്ല്യം നല്‍കണം ; രണ്ടു കുട്ടികളില്‍ കൂടുതല്‍ പേര്‍ക്ക് ജന്മം നല്‍കിയാല്‍ വോട്ടവകാശം റദ്ദാക്കണമെന്നും രാംദേവ്
തന്നെപ്പോലെ വിവാഹം കഴിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്ല്യം നല്‍കണമെന്ന് ബാബാ രാംദേവ്. വിവാഹതരായി രണ്ടു കുട്ടികളില്‍ കൂടുതല്‍ പേര്‍ക്ക് ജന്മം നല്‍കുന്നവരുടെ വോട്ടവകാശം എടുത്തുകളയണമെന്നും രാംദേവ് ആവശ്യപ്പെട്ടു. കുടുംബ ഭാരം ചുമക്കാന്‍ തനിക്ക് താത്പര്യം ഇല്ലെന്നും പതഞ്ജലി പോലുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് 2050 ആകുമ്പോഴേക്ക് ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സംമ്പദ്

More »

സ്ത്രീകള്‍ക്ക് ആരാധനാസ്വാതന്ത്ര്യം നിഷേധിക്കുന്ന ഒരു ദൈവത്തെയും ദൈവമായി കാണാന്‍ കഴിയില്ലെന്ന് പ്രകാശ് രാജ്
സ്ത്രീകള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് നടന്‍ പ്രകാശ് രാജ്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ തെറ്റായ വഴിയിലൂടെയാണ് നയിക്കുന്നതെന്നും പ്രകാശ് രാജ് ഷാര്‍ജയില്‍ പറഞ്ഞു. പ്രളയ ദുരിതത്തില്‍പെട്ട കേരളത്തിന് അര്‍ഹതപ്പെട്ട സഹായം നിഷേധിച്ച കേന്ദ്രം നികുതി ദായകരുടെ പണം കൊണ്ട് 3000 കോടി രൂപയുടെ പട്ടേല്‍ പ്രതിമ നിര്‍മ്മിച്ചത് ചോദ്യം

More »

ശുചിമുറിയില്‍ സാനിറ്ററി പാഡ് ; പഞ്ചാബിലെ സ്‌കൂളില്‍ പെണ്‍കുട്ടികളുടെ വസ്ത്രം അഴിച്ചു പരിശോധന നടത്തി ; വിവാദമായതോടെ പഞ്ചാബ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
സ്‌കൂളിലെ ശുചിമുറിയില്‍ സാനിറ്ററി പാഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് പെണ്‍കുട്ടികളുടെ വസ്ത്രം അഴിച്ചു പരിശോധന നടത്തിയ അധ്യാപകരെ സ്ഥലം മാറ്റാന്‍ നിര്‍ദ്ദേശം. പഞ്ചാബിലെ ഫാസില്‍ക്ക ജില്ലയിലെ കുണ്ടല്‍ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ മൂന്നു ദിവസം മുമ്പാണ് സംഭവം. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കൃഷന്‍ കുമാറിനോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ പഞ്ചാബ്

More »

വാഹനം വില്‍ക്കുമ്പോള്‍ രജിസ്‌ട്രേഷന്‍ മാറ്റേണ്ട ചുമതല ഇനി വില്‍ക്കുന്നയാള്‍ക്ക്
കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ 'വാഹന്‍' എന്ന സോഫ്റ്റ്‌വേറിലേക്ക് മോട്ടോര്‍ വാഹനവകുപ്പ് ഓഫീസുകള്‍ മാറുന്നതോടെ ഉപയോഗിച്ച വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ അതിന്റെ രജിസ്‌ട്രേഷന്‍ മാറ്റേണ്ട ചുമതല ഇനി വില്‍ക്കുന്നയാള്‍ക്ക്. ഇതുവരെ വാങ്ങുന്നയാള്‍ക്കായിരുന്നു ഇതിന്റെ ചുമതല. കുറ്റകൃത്യങ്ങള്‍ക്കായി വാഹനം ഉപയോഗിക്കുകയോ ഇന്‍ഷുറന്‍സില്ലാതെ അപകടത്തില്‍പ്പെടുകയോ

More »

ധൂര്‍ത്തിനൊക്കെ പണമുണ്ട് ; 3000 കോടി ചിലവാക്കി പ്രതിമ നിര്‍മ്മിക്കുന്ന ഇന്ത്യയ്ക്ക് ഇനി സഹായം നല്‍കരുതെന്ന് ബ്രീട്ടീഷ് എംപി ; പട്ടേല്‍ പ്രതിമ നിര്‍മ്മാണത്തില്‍ വിദേശ രാജ്യങ്ങള്‍ക്കും തൃപ്തിയില്ല !!
ഇന്ത്യയില്‍ മൂവായിരം കോടി ചിലവാക്കി പ്രതിമ നിര്‍മ്മിക്കുമ്പോള്‍ ബ്രിട്ടന്‍ എന്തിനാണ് ഇന്ത്യയ്ക്ക് ധന സഹായം നല്‍കുന്നതെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം പീറ്റര്‍ ബോണ്‍. പട്ടേലിന്റെ പ്രതിമയുടെ നിര്‍മ്മാണം തുടങ്ങിയ 2012 മുതല്‍ 2018 വരെ ഇന്ത്യക്ക് ബ്രിട്ടന്‍ ഒരു ബില്യണ്‍ പൗണ്ടിലേറെ ( ഏകദേശം 9400 കോടി രൂപ) സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്ന് പീറ്റര്‍ ബോണ്‍ പറയുന്നു. 2012ല്‍ 300

More »

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിലുള്ള പക തീര്‍ക്കല്‍ ; 9ാംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കഴുത്തു മുറിച്ച ശേഷം അധ്യാപകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ആന്ധ്രാപ്രദേശിലെ കുര്‍നൂളില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയുടെ കഴുത്ത് മുറിച്ച ശേഷം അധ്യാപകന്‍ ആത്മഹത്യക്ക് ശ്രമിച്ചു. കുര്‍നൂള്‍ ജില്ലയിലെ ബന്‍ഗാരപേറ്റ റോക്ക്‌വെല്‍ ഹൈസ്‌കൂളില്‍ ഹിന്ദി അധ്യാപകനായ ശങ്കറാണ് (30) പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അച്ഛനും അമ്മയും പുറത്ത് പോയ സമയത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ അദ്ധ്യാപകന്‍

More »

നരേന്ദ്ര മോദി ശിവ ലിംഗത്തിന്മേല്‍ ഇരിക്കുന്ന തേളിനെ പോലെയാണെന്ന പരാമര്‍ശം ; ശശി തരൂരിനെതിരെ അപകീര്‍ത്തി കേസ്
പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവലിംഗത്തിന്‍ മേലിരിക്കുന്ന തേളിനെപ്പോലെയാണെന്ന ശശി തരൂര്‍ എംപിയുടെ പരാമര്‍ശത്തില്‍ അപകീര്‍ത്തിക്കേസ്. ഡല്‍ഹി ബിജെപി നേതാവ് രാജീവ് ബബ്ബറാണ് പരാതി നല്‍കിയത്. തന്റ മതവികാരം വ്രണപ്പെട്ടതായും ഭക്തരുടെ വിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ബിജെപി നേതാക്കളെയും പ്രവര്‍ത്തകരയും

More »

[2][3][4][5][6]

സ്ത്രീയുടെ വയറ്റിലുണ്ടായിരുന്നത് ലക്ഷങ്ങള്‍ വില വരുന്ന ആഭരണങ്ങള്‍ ; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയുടെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത് ലക്ഷങ്ങളുടെ വിലയുള്ള ആഭരണങ്ങള്‍. കൂടാതെ ആണി ഉള്‍പ്പെടെയുള്ള ഇരുമ്പില്‍ നിര്‍മ്മിച്ച വസ്തുക്കളും സ്ത്രീയുടെ വയറ്റില്‍ നിന്ന് കണ്ടെത്തി. താലിമാല, സ്വര്‍ണത്തിലും മറ്റും പണിത വളകള്‍, മോതിരങ്ങള്‍

മോദി രണ്ടാംഘട്ട നോട്ട് നിരോധനത്തിന് ഒരുങ്ങുകയാണെന്ന് കോണ്‍ഗ്രസ് ; റിസര്‍വ് ബാങ്കിനെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപണം

രണ്ടാംഘട്ട നോട്ട് നിരോധനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുങ്ങുന്നതായി കോണ്‍ഗ്രസ്. റിസര്‍വ്വ് ബാങ്കിന് മേല്‍ പിടിമുറുക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കം ഇതിന്റെ ഭാഗമാണെന്നും കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി ആരോപിച്ചു. കരുതല്‍ ധനശേഖരത്തില്‍ നിന്ന് 3.6 ലക്ഷം കോടി വേണമെന്ന്

അമ്മയുടെ മടിയിലിരുന്ന് പാലു കുടിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കുരങ്ങന്‍ തട്ടിയെടുത്തു ; മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍ അയല്‍വാസിയുടെ ടെറസില്‍

അമ്മയുടെ കൈയ്യില്‍ ഇരുന്ന നവജാത ശിശുവിനെ കുരങ്ങന്‍ തട്ടിയെടുത്തു. കുഞ്ഞിന്റെ മൃതദേഹം അയല്‍വാസിയുടെ ടെറസില്‍ നിന്ന് കണ്ടെത്തി. ആഗ്രയിലെ മൊഹല്ല കച്ചെരയിലാണ് സംഭവം. 12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് കുരങ്ങന്‍ തട്ടിയെടുത്തത്. അമ്മയുടെ മടിയില്‍ വച്ച് പാലു കൊടുക്കുമ്പോഴാണ് സംഭവം.

ഗുര്‍മീതിനെ കണ്ടിട്ടേയില്ല ; പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് അക്ഷയ് കുമാര്‍

ആശ്രമത്തിലെ അന്തേവാസിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവാദത്തില്‍ സത്യം തുറന്നുപറഞ്ഞ് അക്ഷയ്കുമാര്‍. ഗുര്‍മീതിനെ കണ്ടിട്ടേയില്ലെന്ന ട്വിറ്ററിലൂടെ

കര്‍ഷക ആത്മഹത്യ വീണ്ടും ; കൃഷിയിടത്തില്‍ ഒരുക്കിയ ചിതയില്‍ ചാടി കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. നന്ദഡ് ജില്ലയിലെ 65 കാരനായ കര്‍ഷകനാണ് ഞായറാഴ്ച കൃഷിയിടത്തില്‍ ഒരുക്കിയ ചിതയില്‍ ചാടി ആത്മഹത്യ ചെയ്തത്. രാമലു ബോല്‍പില്‍വാദ് എന്ന കര്‍ഷകനാണ് കൃഷി ആവശ്യങ്ങള്‍ക്കായി എടുത്ത ലോണ്‍ തിരിച്ചടക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ആത്മഹത്യ

കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി അനന്ത്കുമാര്‍ അന്തരിച്ചു

കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി അനന്ത്കുമാര്‍ (59) അന്തരിച്ചു.ഏറെ നാളായി അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് പുലര്‍ച്ചെ 1.40ന് ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം.ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ ചികിത്സയ്ക്ക് ശേഷം അദ്ദേഹം ബംഗളൂരുവില്‍