Indian
മോദി ഒരു പെറ്റി പൊളിറ്റീഷ്യനാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. കോണ്‍ഗ്രസിന് വോട്ടര്‍മാരില്‍ നിന്ന് മികച്ച പിന്തുണ കിട്ടുന്നുണ്ടെന്നും മോദി ഇതില്‍ ഭയപ്പെടുകയാണെന്നും ഖര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസ് ഒന്നുമല്ലെങ്കില്‍ എന്തിനാണ് മോദി നിരന്തരം വിമര്‍ശിക്കുന്നതെന്നു ചോദിച്ച ഖര്‍ഗെ അഴിമതിയോട് സന്ധിചെയ്യില്ലെന്ന് പറഞ്ഞ ബിജെപി മറുവശത്ത് എംഎല്‍എമാരെ വിലക്ക് വാങ്ങുകയാണെന്നും ആരോപിച്ചു. നല്കിയ വാഗ്ദാനങ്ങളെല്ലാം മോദി മറന്നു. പ്രധാനമന്ത്രി വെറുതെ കള്ളം പറയുകയാണ്. മോദിയുടെ ഗ്യാരന്റി വെറും കള്ളത്തരമാണ്. രാജ്യത്ത് ബിജെപിക്ക് എതിരായ അടിയൊഴുക്ക് ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കുമെന്നാണ് അവര്‍ പറയുന്നത്. കുട്ടികളുടെ എണ്ണം കൂടിയത് വരെ മോദി കുറ്റമായി കാണുകയാണ്.
പീഡനശ്രമത്തിനെ കൈകാലുകള്‍ നഷ്ടമായിട്ടും അതിജീവിച്ച് പ്ലസ്ടു പരീക്ഷയെഴുതി മികച്ച വിജയം നേടി പതിനേഴുകാരി. ഉത്തര്‍പ്രദേശിലെ പതിനേഴുകാരിയാണ് വെല്ലുവിളികളെ അതിജീവിച്ച് സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കി മുന്നേറുന്നത്. 63.8% മാര്‍ക്കോടെയാണ് പെണ്‍കുട്ടി പ്ലസ് ടു പരീക്ഷ പാസായത്. കഴിഞ്ഞ വര്‍ഷം പിറന്നാള്‍ ദിനത്തിലാണ് ട്രെയിനില്‍ വച്ച് പീഡനശ്രമമുണ്ടായത്. ഒക്ടോബര്‍ 10ന് സിബി ഗഞ്ച് ടൗണിലെ
തമിഴ്നാട്ടില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ സൈക്കിളില്‍ വന്നതിന് പിന്നാലെ നടന് വിശാലിന് സമൂഹ മാധ്യമങ്ങളില്‍ ട്രോളുകള്‍ നേരിടേണ്ടി വന്നിരുന്നു. 2021ലെ തിരഞ്ഞെടുപ്പില്‍ നടന് വിജയ് വോട്ട് ചെയ്യുന്നതിനായി സൈക്കിളില്‍ വന്ന സംഭവത്തെ വിശാല്‍ അനുകരിച്ചതാണ് എന്നാണ് പലരും പറഞ്ഞത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ്
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സ്ത്രീകളുടെ താലിമാല വരെ തട്ടിയെടുക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രിയങ്കാ ഗാന്ധി. രാജ്യത്തിന് വേണ്ടി താലിമാല ബലി കഴിച്ചയാളാണ് തന്റെ അമ്മയെന്നും ചൈന യുദ്ധവേളയില്‍ മുഴുവന്‍ ആഭരണങ്ങളും തന്റെ മുത്തശി രാജ്യത്തിനായി നല്‍കിയിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വര്‍ഷം പിന്നിട്ടു, ഇതില്‍ 55
ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ബിജെപിയുടെ റാലിയില്‍ ഡ്യൂട്ടിക്കിടെ സ്ഥാനാര്‍ത്ഥിയെ ആലിംഗനം ചെയ്തതിന് വനിതാ എഎസ്ഐക്ക് സസ്പെന്ഷന്. ഹൈദരാബാദ് ലോക്സഭ സീറ്റിലെ ബിജെപി സ്ഥാനാര്‍ഥി കോംപെല്ലാ മാധവി ലതയ്ക്ക് തിരഞ്ഞെടുപ്പ് റാലിക്കിടെ ഹസ്തദാനവും ആലിംഗനവും നല്‍കിയതിനാണ് സൈദാബാദ് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറായ ഉമാ ദേവിക്കെതിരെ
രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി പി.വി അന്‍വര്‍ എംഎല്‍എ. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാന്‍ പോലും അര്‍ഹതയില്ലാത്ത നാലാംകിട പൗരനായി രാഹുല്‍ മാറിയെന്നും രാഹുല്‍ ഗാഡിയുടെ ഡിഎന്‍എ പരിശോധിക്കണമെന്നും അന്‍വര്‍ പാലക്കാട് ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പറഞ്ഞു. എടത്തനാട്ടുകര എല്‍ഡിഎഫ് ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച
ഉത്തര്‍പ്രദേശിലെ പത്താം ക്ലാസ് പരീക്ഷയില്‍ 98.5 ശതമാനം മാര്‍ക്ക് കരസ്ഥമാക്കിയ വിദ്യാര്‍ഥിയ്ക്ക് നേരെ രൂക്ഷമായ ബോഡി ഷെയിമിംഗ് നടന്നിരുന്നു. വിഷയം സോഷ്യലിടത്ത് ചര്‍ച്ചയായിരിക്കുകയാണ്. സാധാരണ പെണ്‍കുട്ടികളില്‍ കണ്ടുവരുന്നതിനേക്കാള്‍ രോമ വളര്‍ച്ച പ്രാചിയുടെ മുഖത്തുണ്ടായിരുന്നു. അതിനെ കളിയാക്കിയായിരുന്നു അധിക്ഷേപങ്ങള്‍ നിറഞ്ഞത്. പ്രാചി നിഗം എന്ന പെണ്‍കുട്ടിയാണ്
ആണ്‍കുഞ്ഞ് വേണമെന്ന ആഗ്രഹത്തെ തുടര്‍ന്ന് രണ്ടുവിവാഹം ചെയ്ത്, ഇപ്പോള്‍ കാമുകിക്കായി രണ്ടുപേരേയും ഉപേക്ഷിച്ച 58കാരനെതിരെ പരാതി നല്കി ഭാര്യമാര്‍. ഖേഡയിലെ കത്ലാല്‍ ടൗണിലെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഭര്‍ത്താവിനും കാമുകിക്കും കാമുകിയുടെ ബന്ധുക്കള്‍ക്കുമെതിരെയാണ് ഭാര്യമാര്‍ പരാതി നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ ആദ്യ ഭാര്യയെ
പഞ്ചാബില്‍ പത്തുവയസ്സുകാരിയായ പെണ്‍കുട്ടി കേക്ക് കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ മൂലം മരണപ്പെട്ട വാര്‍ത്ത പുറത്തുവന്നിരുന്നു. ഇപ്പോഴിതാ കേക്കില്‍ അമിതമായ അളവില്‍ അടങ്ങിയ കൃത്രിമ മധുരമാണ് കാരണക്കാരനെന്ന് കണ്ടെത്തിയിരിക്കുകയാണ് പോലീസ്. മാര്‍ച്ച് 24 നാണ് ചോക്ലേറ്റ് കേക്ക് കഴിച്ചതിന് പിന്നാലെ പെണ്‍കുട്ടിക്കും കുടുംബാംഗങ്ങള്‍ക്കും ശാരീരിക അസ്വസ്ഥതകള്‍