Indian
സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതെ ബംഗളുരു കെമ്പഗൗഡ വിമാനത്താവളത്തില്‍ 24 മണിക്കൂറോളം ചെലവഴിച്ചെന്ന് അവകാശപ്പെട്ട് വീഡിയോ പുറത്തിറക്കി യുട്യൂബര്‍. സംഭവം വ്യാജമെന്ന് തെളിഞ്ഞതോടെ ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളുരു യെലഹങ്ക സ്വദേശിയായ വികാസ് ഗൗഡയാണ് ഇക്കാര്യം പറഞ്ഞ് കൊണ്ട് വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് യൂട്യൂബര്‍ കള്ളം പറയുകയാണെന്ന് വ്യക്തമായത്. ഇതേത്തുടര്‍ന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് വികാസിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഏപ്രില്‍ 7ന് ഉച്ചയ്ക്ക് 12 മണിക്ക് എയര്‍ ഇന്ത്യയുടെ ബംഗളുരുചെന്നൈ ഫ്ളൈറ്റില്‍ യാത്ര ചെയ്യാനാണെന്ന് പറഞ്ഞാണ് വികാസ് എയര്‍പോര്‍ട്ടില്‍ പ്രവേശിച്ചത്. എയര്‍പോര്‍ട്ടില്‍ പ്രവേശിച്ച വികാസ് അവിടുത്തെ സൗകര്യങ്ങള്‍ കൂടുതല്‍ അടുത്തറിയാന്‍
ഉത്തര്‍ പ്രദേശിലെ ഉന്നാവോയിലാണ് പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപികയായ സംഗീത സിങ് ജോലി മറന്ന് മുഖം മിനുക്കാന്‍ പോയത്. കുട്ടികള്‍ക്ക് ഭക്ഷണം തയ്യാറാക്കുന്ന അടുക്കളയിലിരുന്നാണ് സംഗീത മറ്റൊരാളുടെ സഹായത്തോടെ ഫേഷ്യല്‍ ചെയ്തത്. മറ്റൊരു അധ്യാപികയായ അനം ഖാനാണ് വീഡിയോ പങ്കുവച്ചത്. തന്റെ വീഡിയോ എടുക്കുന്നത് അറിഞ്ഞതോടെ എഴുന്നേല്ക്കുന്ന സംഗീതയാണ് വീഡിയോയിലുള്ളത്. വീഡിയോ എടുത്തതിന്
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ദിനത്തിലെ ഡ്യൂട്ടിക്കിടെയുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ കേന്ദ്രസേന ഉദ്യോഗസ്ഥന് വീരമൃത്യു. ഛത്തീസ്ഗഡിലെ ബിജാപൂരിലാണ് ഐഇഡി സ്ഫോടനമുണ്ടായത്. ഗുരുതര പരിക്കേറ്റ സിആര്‍പിഎഫ് അസിസ്റ്റന്റ് കമാന്‍ഡന്റിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഉസൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ഗല്‍ഗാം
മകളെ കൊലപ്പെടുത്തിയയാളെ അമ്മ കല്ലുകൊണ്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ബെംഗളൂരുവിലെ ജയനഗര്‍ പ്രദേശത്ത് വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. അനുഷ എന്ന യുവതിയും അവരുടെ സുഹൃത്തായ സുരേഷുമാണ് കൊല്ലപ്പെട്ടത്. അഞ്ച് വര്‍ഷമായി ഇവര്‍ സുഹൃത്തുക്കളായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ യുവതിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. പാര്‍ക്കിലേക്കാണെന്ന് അമ്മയോട് പറഞ്ഞാണ് അനുഷ വീട്ടില്‍
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചതോടെ വോട്ടര്‍മാര്‍ക്ക് ആഹ്വാനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിങ്ങളുടെ വോട്ട് ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും ഭാവി തലമുറയുടെയും ഭാവി തീരുമാനിക്കും. അതുകൊണ്ട് പുറത്തുപോയി കഴിഞ്ഞ 10 വര്‍ഷമായി രാജ്യത്തിന്റെ ആത്മാവിന് ഏല്‍പ്പിച്ച മുറിവുകളില്‍ നിങ്ങളുടെ 'വോട്ടെന്ന തൈലം' പുരട്ടി, ജനാധിപത്യത്തെ
കര്‍ണാടകയിലെ മാണ്ഡ്യയില്‍ ഒന്നര വയസുള്ള ഇരട്ടക്കുട്ടികളുടെ മരണത്തിന് പിന്നില്‍ അമ്മ തന്നെയാണെന്ന് കണ്ടെത്തി. ഐസ്ക്രീം കഴിച്ചതിന് ശേഷം കുട്ടികള്‍ക്ക് ശാരീരിക അവശതകളുണ്ടായെന്നായിരുന്നു അമ്മയുടെ മൊഴി. എന്നാല്‍ പിന്നീട് പൊലീസ് ചോദ്യം ചെയ്പ്പോള്‍ ഐസ്ക്രീമില് വിഷം കലര്‍ത്തിയെന്ന് അമ്മ തന്നെ സമ്മതിക്കുകയായിരുന്നു. മരണപ്പെട്ട ഇരട്ടക്കുട്ടികള്‍ക്ക് പുറമെ അമ്മയും
കര്‍ണാടകയിലെ ഹുബ്ബള്ളിയിലെ കോളേജ് കാമ്പസിനുള്ളില്‍ കോണ്‍ഗ്രസ് കോര്‍പ്പറേറ്ററുടെ മകളെ മുന്‍ സഹപാഠി കുത്തിക്കൊന്നു. നിരഞ്ജന് ഹിരേമത്തിന്റെ മകള്‍ നേഹ(23)യാണ് കൊല്ലപ്പെട്ടത്. പ്രതി ഫയാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിവിബി കോളേജിലെ ഒന്നാം വര്‍ഷ എംസിഎ വിദ്യാര്‍ത്ഥിനിയായിരുന്നു നേഹ. നേഹയുടെ മുന്‍ സഹപാഠിയായിരുന്നു 23കാരനായ ഫയാസ്. ഫയാസ് നേഹയെ കത്തികൊണ്ട് പലതവണ കുത്തുന്നതും
പ്രമുഖ യൂട്യൂബറായ സ്വാതി ഗോദര(29)യെ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ മുഖര്‍ജി നഗറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദൃക്സാക്ഷികളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുകയാണ്. ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവ സമയത്ത്
താന്‍ വഹിച്ചിരുന്ന ഉത്തരവാദിത്വങ്ങളില്‍ എന്തെങ്കിലും വിവേചനം കാണിച്ചതായി ആര്‍ക്കെങ്കിലും തോന്നിയാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്യേണ്ടെന്ന് കേന്ദ്രമന്ത്രിയും നാഗ്പൂരിലെ ബിജെപി സ്ഥാനാര്‍ഥിയുമായ നിതിന്‍ ഗഡ്കരി. എന്റെ ജീവിതയ്യില്‍ ലഭിച്ച എല്ലാ അംഗീകാരവും നാഗ്പൂരിലെ ജനങ്ങള്‍ക്കുള്ളതാണ്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ട്,