Kerala

കൈകാലുകള്‍ ബന്ധിച്ച് വെള്ളം നിറച്ച ബക്കറ്റില്‍ മുക്കി മൂത്തമകളെ അമ്മ കൊലപ്പെടുത്തി ; ഭര്‍തൃമാതാവിനെ വിളിച്ച് വിവരം പറഞ്ഞ ശേഷം ഇളയമകളെ കൊല്ലാനൊരുങ്ങി ; നാദാപുരത്ത് നടന്നതിങ്ങനെ
മൂന്നു വയസ്സുകാരിയായ മകളെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. രക്ഷപ്പെട്ട ഒന്നര വയസ്സുകാരന്‍ ഗുരുതരാവസ്ഥയിലാണ്. പുറമേരിയിലെ കുളങ്ങരത്ത് മുഹമ്മദ് ഖൈസിന്റെ മകള്‍ ഇന്‍ഷാ ലാമിയയാണ് മരിച്ചത്. ഞരമ്പ് മുറിച്ച ശേഷം ഷാളില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ച 32 കാരിയായ കുട്ടികളുടെ അമ്മ സഫൂറയെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. മകന്‍ അമന്‍ സയാനെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷണം കൊടുക്കാനെന്ന് പറഞ്ഞ് കുട്ടികളെ രണ്ടാം നിലയിലേക്ക് കൊണ്ടുപോയ സഫൂറ അല്‍പ്പ സമയ ശേഷം മക്കളെ കൊന്നതായി ഭര്‍തൃമാതാവിനെ അറിയിക്കുകയായിരുന്നു. ഇവര്‍ ചെന്നു നോക്കുമ്പോള്‍ കുട്ടികളെ കുളിമുറിയിലെ നിലത്തു കിടത്തിയ നിലയിലായിരുന്നു. പുതിയ കളി കാണിച്ച് തരാമെന്ന് പറഞ്ഞ് മൂത്ത

More »

20 വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്ത പ്രവാസി രോഗിയായി നാട്ടിലെത്തിയപ്പോള്‍ ഭാര്യയ്ക്ക് വേണ്ട ; സംസാര ശേഷി നഷ്ടമായ 55 കാരനെ ഭാര്യ പെരുവഴിയിലുപേക്ഷിച്ചു
ഭാര്യ വീട്ടില്‍ നിന്നും ഇറക്കിവിട്ട രോഗിയായ പ്രവാസിയ്ക്ക് ഒടുവില്‍ ഗാന്ധിഭവനില്‍ അഭയം. അറയ്ക്കല്‍ വടക്കതില്‍ വീട്ടില്‍ സുധീന്ദ്രനെയാണ് (55) അഞ്ചല്‍ പോലീസ് അസുഖബാധിതനായാണ് നാട്ടിലെത്തിയത്. ഗള്‍ഫിലായിരുന്ന സമയം ലോണ്‍ എടുക്കാനെന്ന വ്യാജേന ഭാര്യ മുക്തിയാറിന്റെ മറവില്‍ നാട്ടിലുണ്ടായിരുന്ന 25 സെന്റ് സ്ഥലവും വീടും വിറ്റു. കൂടാതെ പണമായി ലക്ഷങ്ങളും. അടുത്ത കാലത്ത് ഹൃദയ സംബന്ധമായ

More »

ആംബുലന്‍സ് തടഞ്ഞ് ക്രൂരത ; ചികിത്സ വൈകി രോഗി മരിച്ചു
മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോയ ആംബുലന്‍സ്, കാര്‍ യാത്രികര്‍ തടഞ്ഞിട്ടതിനേത്തുടര്‍ന്ന് ചികിത്സ വൈകി രോഗി മരിച്ചു. താമരക്കുളം പാറയില്‍ പുത്തന്‍വീട്ടില്‍ ഉമൈബാനാ(75)ണ് ഇന്നലെ പുലര്‍ച്ചെ മൂന്നിന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ഹൃദ്രോഗത്തേത്തുടര്‍ന്ന്, മാവേലിക്കരയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉമൈബാനെ ആലപ്പുഴ മെഡിക്കല്‍ കോളജ്

More »

ശ്യാംജിത്തിന് പിറന്നാള്‍ കേക്ക് മുറിക്കാനും വടിവാള്‍
കണ്ണിപ്പൊയില്‍ ബാബു കൊലക്കേസില്‍ പിടിയിലായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പാനൂര്‍ ചെണ്ടയാട്ടെ കുനുമ്മല്‍ കുനിയില്‍ കമലദളത്തില്‍ ശ്യാംജിത്ത് പിറന്നാള്‍ ആഘോഷത്തിന് കേക്ക് മുറിച്ചത് വടിവാള്‍ കൊണ്ട്. പള്ളൂരില്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗം ബാബു കൊല്ലപ്പെട്ട കേസില്‍ ബുധനാഴ്ചയാണ് ശ്യാംജിത്ത് മാഹി സബ് ജയിലില്‍ റിമാന്‍ഡിായത്. മേയ് അഞ്ചിനായിരുന്നു ശ്യാം ജിത്തന്റെ

More »

മാതാപിതാക്കള്‍ മടങ്ങിവന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച ; അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച മുത്തശ്ശന്‍ അറസ്റ്റില്‍
അഞ്ച് വയസ്സുകാരിയായ പേരക്കുട്ടിയെ പീഡിപ്പിച്ച മുത്തശ്ശനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 51 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് ഇയാളുടെ വീട്ടില്‍ വച്ചാണ് സംഭവം. കുടുംബ വീടിന് സമീപം താമസിക്കുന്ന മകനും ഭാര്യയും വൈകീട്ട് അഞ്ചു മണിക്ക് കുട്ടിയെ ഇയാളുടെ പക്കല്‍ ഏല്‍പ്പിച്ച് പുല്ലു ചെത്തുന്നതിനായി പോയി. ഇടിയം മഴയും

More »

ഡോ ബോബി ചെമ്മണൂരിന് ബഡ്ഗ സമുദായത്തിന്റെ ആദരം
ഊട്ടി ; പ്രശസ്ത ജീവകാരുണ്യ പ്രവര്‍ത്തകനും സ്‌പോര്‍ട്‌സ്മാനും ബിസിനസ്മാനുമായ ഡോ. ബോബി ചെമ്മണൂരിനെ ഊട്ടി തങ്കാഡു ഗ്രാമത്തില്‍ ദുഡ്ഡമനെ ദിനാചരണത്തോടനുബന്ധിച്ച് നടന്ന ബഡ്ഗ സമുദായ സംഗമത്തില്‍ മുതിര്‍ന്ന നേതാവ് കാമറയ്യ ആദരിച്ചു. പുതുതായി നിര്‍മ്മിച്ച കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം ഡോ. ബോബി ചെമ്മണൂര്‍ നിര്‍വഹിച്ചു. ബഡ്ഗ സമുദായത്തിന്റെ വേഷവിധാനവും തലപ്പാവും അണിയിച്ചാണ്

More »

നാലു വയസ്സുകാരിയെ അമ്മ ബക്കറ്റില്‍ മുക്കി കൊന്നു ; ഇളയ കുട്ടി അമ്മയില്‍ നിന്ന് രക്ഷപ്പെട്ടു ; നാദാപുരത്ത് നടന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍
നാദാപുരത്ത് നാലു വയസ്സുകാരിയെ അമ്മ ബക്കറ്റില്‍ മുക്കി കൊന്നു. നാദാപുരം സ്വദേശിനിയാണ് മകളെ കൊലപ്പെടുത്തിയത്. ഉച്ച കഴിഞ്ഞ് രണ്ടോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ഇളയ കുട്ടിയേയും യുവതി കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കുട്ടി രക്ഷ്പപെടുകയായിരുന്നു. കുടുംബ വഴക്കാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു. രണ്ടു കുട്ടികളേയും കൊലപ്പെടുത്തിയതിന് ശേഷം

More »

അച്ഛന്റെയും സഹോദരിയുടേയും കണ്‍മുന്നില്‍ മൂന്നര വയസ്സുകാരന്‍ സ്വകാര്യ ബസ് ഇടിച്ചു മരിച്ചു
മലപ്പുറം തിരൂരങ്ങാടിയില്‍ അച്ഛനും സഹോദരിയ്ക്കും ഒപ്പം മുടിവെട്ടാന്‍ കടയിലേക്ക് നടന്നുപോയ മൂന്നര വയസ്സുകാരന്‍ സ്വകാര്യ ബസിടിച്ച് മരിച്ചു. അച്ഛന്റെ കൈപിടിച്ചു കടയിലേക്ക് പോകവേ കുഞ്ഞിനെ സ്വകാര്യ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ചെമ്മാട് എക്‌സ്‌ചേഞ്ച് റോഡിലെ പങ്ങിനിക്കാടന്‍ കോയ, സാജിദ ദമ്പതികളുടെ മകന്‍ മുഹമ്മദ് സിനാന്‍ ആണ് അച്ഛന്റെ കണ്‍മുന്നില്‍ പിടഞ്ഞു

More »

മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചാല്‍ കേസ് എടുക്കാനാവില്ലെന്ന് ഹൈക്കോടതി
വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥ നിയമത്തില്‍ നിലവിലില്ലാത്തതിനാല്‍ പോലീസിന് കേസ് എടുക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിച്ചു. മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചാല്‍ പോലീസ് ആക്ടിലെ 118(ഇ) വകുപ്പ് അനുസരിച്ച് ഒരാള്‍ അറിഞ്ഞുകൊണ്ട് പൊതുജനങ്ങളേയും പൊതു സംരക്ഷയേയും അപകടപ്പെടുത്തുന്ന നടപടിയായി

More »

[1][2][3][4][5]

അപൂര്‍വ്വ വൈറസ് മൂലമുള്ള പനി ബാധിച്ച് രണ്ട് മരണം കൂടി; കോഴിക്കോട് മരിച്ചവരുടെ എണ്ണം 5 ആയി

അപൂര്‍വ്വ വൈറസ് മൂലമുള്ള പനി ബാധിച്ച് രണ്ട് മരണം കൂടി. കൂട്ടാലിട സ്വദേശി ഇസ്മയില്‍, കൊളത്തൂര്‍ സ്വദേശി വേലായുധന്‍ എന്നിവരാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 5 ആയി. രോഗലക്ഷണങ്ങളുമായി കൂടുതല്‍ പേര്‍ ചികിത്സ തേടിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ പരിധിയില്‍ നിന്നുള്ള ഒരാളും

മലപ്പുറത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു ; പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് ലീഗ്

മലപ്പുറത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. തിരൂര്‍ കുട്ടായിയിലാണ് സംഭവം. അരിയന്‍ കടപ്പുറത്തെ റഫീസിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ലീഗ് നേതൃത്വം ആരോപിച്ചു. ആഴ്ചകളായി രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ഇവിടെ നിരോധനാജ്ഞ

കോഴിക്കോട് മൂന്നു പേരുടെ മണത്തിനിടയായ പനി അപൂര്‍വ്വ വൈറസ് ബാധ ; പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ പുതിയതരം പനി അപൂര്‍വയിനം വൈറസ് ബാധയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ വൈറസ് ബാധ. അതിനാല്‍ പ്രത്യേക ശ്രദ്ധ വേണമെന്നും എന്നാല്‍ ആശങ്കപ്പെടേണ്ടെന്നും മന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡ്

2011ല്‍ യുഎഡിഎഫിലെ നാല് എംഎല്‍എമാര്‍ എല്‍ഡിഎഫുമായി സഹകരിക്കാന്‍ തയ്യാറായിരുന്നു ; കോടിയേരിയുടെ വെളിപ്പെടുത്തല്‍

2011 ലെ തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫില്‍ നിന്നും ജയിച്ച് വന്ന നാലുപേരെങ്കിലും ഇടതുപക്ഷമായി സഹകരിക്കാന്‍ തയ്യാറായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കര്‍ണാടകയില്‍ ബിജെപി കേവല ഭൂരിപക്ഷം നേടാന്‍ കുതിരക്കച്ചവടം നടത്താന്‍ ശ്രമിച്ച സാഹചര്യത്തിലാണ് കോടിയേരി

വഴക്കിനെ തുടര്‍ന്ന് ക്രൂരത ; തൃശൂരില്‍ പെട്രോള്‍ പമ്പില്‍ യുവാവിനെ ചുട്ടു കൊല്ലാന്‍ ശ്രമം

തൃശൂരില്‍ പെട്രോള്‍ പമ്പില്‍ യുവാവിനെ ചുട്ടുകൊല്ലന്‍ ശ്രമം. കൊടകരയ്ക്കടുത്ത് കോടാലി ശ്രീദുര്‍ഗ പെട്രോള്‍ പമ്പിലാണു സംഭവം. പെട്രോള്‍ നിറച്ച ശേഷം ബൈക്ക് മാറ്റാന്‍ വൈകിയതിന്റെ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് യുവാവിന് നേരെ വധശ്രമമുണ്ടായത്. തീപടര്‍ന്ന ശരീരവുമായി യുവാവ്

35000 രൂപയുടെ ഫോണിനായി മകന്‍ വാശിപിടിച്ചു ; മനംനൊന്ത് അമ്മ ആത്മഹത്യ ചെയ്തു

വില കൂടിയ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ട് മകന്‍ വഴക്കുണ്ടാക്കിയതില്‍ മനം നൊന്ത് അമ്മ ജീവനൊടുക്കി. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് സംഭവം. ഈ വര്‍ഷം എസ്എസ്എല്‍സി പാസായ മകന്റെ കൈവശം 9000 രൂപയുടെ മൊബൈല്‍ ഫോണുണ്ട്. എന്നാല്‍ 35,000 രൂപയുടെ ഫോണ്‍ വേണമെന്ന് ആവശ്യപ്പെട്ട്