Kerala

കേരളത്തില്‍ ജനിച്ചതിനാല്‍ പദവികളില്‍ നിന്നും മാറ്റിനിര്‍ത്തി; ഉയര്‍ന്ന സ്ഥാനങ്ങളില്‍ ദളിത് വിഭാഗത്തെ പരിഗണിച്ചിട്ടില്ല; തുറന്നടിച്ച് കൊടിക്കുന്നില്‍
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ അവകാശവാദവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. ദളിത് വിഭാഗത്തില്‍ നിന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റിയിലെത്താന്‍ യോഗ്യരായവര്‍ കേരളത്തിലുണ്ടെന്ന് കൊടിക്കുന്നില്‍ പറഞ്ഞു. ഇതുവരെ ഉയര്‍ന്ന പദവികളിലേക്ക് ദളിത് വിഭാഗത്തെ പരിഗണിച്ചിട്ടില്ല. ഒരു ലോബിയിംഗിനും താന്‍ പോയിട്ടില്ല. കേരളത്തില്‍ ജനിച്ചത് കൊണ്ട് പല പദവികളില്‍ നിന്നും മാറ്റിനിര്‍ത്തിയെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ സംസ്ഥാന കോണ്‍ഗ്രസിലെ സംഘടനാതലത്തില്‍ അഴിച്ചുപണിയും ചര്‍ച്ചചെയ്യും. കെപിസിസി ഭാരവാഹികളെയും പകുതിയോളം ഡിസിസി അധ്യക്ഷന്മാരെയും മാറ്റാനാണ് ആലോചന. എഐസിസി പ്ലീനറി സമ്മേളനത്തിന് ശേഷം കേരളത്തിലെ പുനസംഘടന നേതൃത്വത്തിന്റെ പ്രധാന അജണ്ടയാകും. കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും ഉള്‍പ്പടെയുള്ള

More »

ഇന്‍സ്റ്റഗ്രാം കാമുകനെ തേടി മലപ്പുറത്തുകാരി തമിഴ്‌നാട്ടില്‍ അലഞ്ഞു നടന്നത് 3 മാസം; ഒടുവില്‍ പോലീസ് ഇടപെടലില്‍ 22കാരിയെ ഭര്‍ത്താവിനൊപ്പം വിട്ടു
ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കാമുകനെ തേടി തമിഴ്‌നാട്ടിലെ ദിണ്ടിഗലിലെത്തിയ മലയാളി യുവതി തമിഴ്‌നാട്ടില്‍ അലഞ്ഞ് തിരിഞ്ഞ് നടന്നത് 3 മാസത്തോളം. ഒടുവില്‍ പോലീസ് ഇടപെട്ട് യുവതിയെ ഭര്‍ത്താവിന് അടുത്തെത്തിച്ചു. മലപ്പുറം ജില്ലയില്‍ താമസിക്കുന്ന 22കാരിയെയാണ് കേരള, തമിഴ്‌നാട് പോലീസുകാര്‍ നടത്തിയ തിരച്ചിലിനൊടുവില്‍ രക്ഷപ്പെടുത്തിയത്. വിവാഹ ശേഷം, സ്വന്തം വീട്ടില്‍

More »

'വേലിയില്‍ കിടന്ന വിഷപ്പാമ്പിനെ എടുത്ത് കഴുത്തില്‍ ചുറ്റിയ പരമശിവം': പീഡന ആരോപണങ്ങള്‍ക്കിടെ അര്‍ജുന്‍ ആയങ്കി
സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ പോലീസ് സംരക്ഷണയില്‍ ഇരുന്ന് ഭാര്യ അമല ഗുരുതര ലൈംഗിക പീഡന ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനെതിരെ അര്‍ജുന്‍ രംഗത്ത് വന്നു. തനിക്കെതിരെ ആരോപണമുന്നയിച്ച ഭാര്യ അമലയ്ക്ക് മാനസിക പ്രശ്‌നമാണെന്നും, അവളോട് സഹതാപം തോന്നുന്നവര്‍ അത് ചികിത്സിച്ച് ഭേദമാക്കുകയാണ് ചെയ്യേണ്ടതെന്നും പരിഹസിച്ചുകൊണ്ടുള്ള അര്‍ജുന്‍

More »

മാങ്ങാ മോഷണക്കേസ് പൊലീസ് സേനയ്ക്ക് നാണക്കേടായി ; പ്രതിയായ പോലീസുകാരനെ പിരിച്ചു വിടും
കേരളം ഒന്നടങ്കം ചര്‍ച്ചയായ മാങ്ങാ മോഷണക്കേസിലെ പ്രതിയായ പോലീസുകാരനെ പിരിച്ചു വിടും. ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാര്‍ക്കെതിരായ നടപടിയുടെ തുടര്‍ച്ചയായിട്ടാണ് തീരുമാനം. ഇടുക്കി എ.ആര്‍ കാംപിലെ സിവില്‍ പൊലീസ് ഓഫീസര്‍ പി.വി.ഷിഹാബിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മാങ്ങാ മോഷണത്തില്‍ പോലീസുകാരന്റെ പങ്ക് വെളിപ്പെട്ടതോടെ കേരളാ പോലീസ് സേനയ്ക്ക് വലിയ നാണക്കേട്

More »

പതിനാറുകാരിയുടെ നഗ്‌നചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച കേസ് ; പിതൃസഹോദര പുത്രന്‍ അറസ്റ്റില്‍
പതിനാറുകാരിയുടെ നഗ്‌നചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ ബന്ധുവിനെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. പെണ്‍കുട്ടിയുടെ പിതൃസഹോദര പുത്രനാണ് പ്രതി. 2020ല്‍ പ്രതി പെണ്‍കുട്ടിക്ക് മെഗാ ആപ് എന്ന ആപ്ലിക്കേഷന്‍ പരിചയപ്പെടുത്തി.സുരക്ഷിതമായ ആപ്പ് ആണെന്ന് പറഞ്ഞ ഇയാള്‍ ആപ്ലിക്കേഷന്‍ പെണ്‍കുട്ടിയുടെ മൊബൈലില്‍

More »

ലൈഫ് മിഷന്‍ കേസില്‍ ശിവശങ്കര്‍ ടൂള്‍ മാത്രം, അവസാന പ്രതി പിടിയിലാകുന്നത് വരെ പോരാടും: പിണറായിക്കും സി.പി.എം നേതൃത്വത്തിനും പങ്കുണ്ടെന്ന് അനില്‍ അക്കര
ലൈഫ് മിഷന്‍ കേസില്‍ എം. ശിവശങ്കര്‍ ടൂളാണെന്ന് മുന്‍ എംഎല്‍എ അനില്‍ അക്കര. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിലും ഈ കേസ് മൂലം തനിക്ക് വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടായെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് കേസില്‍ പങ്കില്ലെന്ന് ഉറപ്പാണെങ്കില്‍ കേസ് അന്വേഷണം സിബിഐക്ക് വിടണമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം

More »

മുഖ്യമന്ത്രിയുടെ സുരക്ഷാ നിയന്ത്രണത്തിനിടയില്‍ കുഞ്ഞിന് മരുന്ന് വാങ്ങാനെത്തിയ അച്ഛനെ പോലീസ് തിരിച്ചയച്ച സംഭവം ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുക്കാന്‍ ഉത്തരവിട്ടു
മുഖ്യമന്ത്രിയുടെ സുരക്ഷാ നിയന്ത്രണത്തിനിടയില്‍ കുഞ്ഞിന് മരുന്ന് വാങ്ങാനെത്തിയ അച്ഛനെ പോലീസ് തിരിച്ചയച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. പത്രവാര്‍ത്തയുടെ

More »

മാഡം ഒരു സാമൂഹ്യ ദുരന്തമാണ്, അത് സ്വയമേ തോന്നണം ; ബിന്ദു അമ്മിണിക്കെതിരെ മാത്യു സാമുവല്‍
ശബരിമലയില്‍ കയറിയതിനെ പേരില്‍ തനിക്ക് ചില ബസുകളില്‍ ഇപ്പോഴും അയിത്തമാണെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി കഴിഞ്ഞ ദിവസം കുറിച്ചിരുന്നു. കൃതിക എന്ന ബസും അതേ മാര്‍ഗം സ്വീകരിച്ചെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. നിരവധി ആളുകളാണ് ഇതില്‍ പ്രതികരണവുമായി എത്തിയത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും നാരദന്യൂസിന്റെ ചീഫ് എഡിറ്ററുമായ മാത്യു സാമുവലും സംഭവത്തില്‍ പ്രതികരണവുമായി

More »

മൂന്ന് വര്‍ഷമായി ലൈംഗികാതിക്രമം, വിവാഹത്തിന് മുന്‍പ് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം ചെയ്യിച്ചു, ആത്മഹത്യ ചെയ്താല്‍ ഉത്തരവാദി അര്‍ജുന്‍ ആയങ്കി'; ഗുരുതര ആരോപണങ്ങളുമായി ഭാര്യ
സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ ഗാര്‍ഹിക പീഡനം ഉള്‍പെടെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അമല. തന്നെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം ചെയ്യിപ്പിച്ചെന്നും താന്‍ ആത്മഹത്യ ചെയ്താല്‍ അതിനുത്തരവാദികള്‍ അര്‍ജുന്‍ ആയങ്കിയും കുടുംബവുമായിരിക്കുമെന്നും ഫെയ്‌സ്ബുക്ക് ലൈവിലെത്തി അമല പറഞ്ഞു. പ്രേമിക്കാതെ ഒരുവളെ കല്യാണം കഴിച്ചുവെന്നതു ജീവിതത്തില്‍

More »

ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍; 'മഞ്ഞുമ്മല്‍' നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തു

'മഞ്ഞുമ്മല്‍ ബോയ്‌സ്' നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തു. ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെ എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരമാണ് കേസെടുത്തത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയാണ്

സമസ്ത മുഖപത്രത്തില്‍ വീണ്ടും ഇടതു മുന്നണിയുടെ പരസ്യം ; വിവാദം

സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ വീണ്ടും ഇടത് മുന്നണിയുടെ പരസ്യം. ഇന്ന് പുറത്തിറങ്ങിയ സുപ്രഭാതം ദിനപത്രത്തിന്റെ ആദ്യപേജ് ന്യൂനപക്ഷങ്ങള്‍ക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷമെന്ന സന്ദേശത്തോടെയുള്ള പരസ്യമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജനങ്ങളെ സംരക്ഷിക്കേണ്ടവര്‍ വിഷം

നിമിഷ പ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി; പ്രേമകുമാരി മകളെ കാണുന്നത് 11 വര്‍ഷങ്ങള്‍ക്ക് ശേഷം

വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ നേരിട്ട് കാണാന്‍ അമ്മയ്ക്ക് അനുമതി. യെമന്‍ ജയില്‍ അധികൃതരാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയത്. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയോട് ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ജയിലില്‍ എത്താനാണ് നല്‍കിയിരിക്കുന്നത്. 11

വീണയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടോ?പിണറായി സ്വന്തം മകളെ തള്ളിപ്പറയാന്‍ തയ്യാറായില്ല ; വിമര്‍ശനവുമായി കെ എം ഷാജി

മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. ന്യൂനപക്ഷങ്ങളുടെ തന്ത ചമയാന്‍ പിണറായി വിജയന്‍ നില്‍ക്കരുത്. ബിജെപിയെക്കാള്‍ വലിയ ഭീതിയാണു പിണറായി വിജയന്‍ സൃഷ്ടിക്കുന്നത്. കരിമണല്‍ കേസുമായി

അറുപതാം വയസിലെ വിവാഹ തീരുമാനം പ്രകോപിപ്പിച്ചു,സഹോദരിയെ കൊന്ന് കുഴിച്ചുമൂടി ; ആലപ്പുഴയില്‍ സഹോദരിയെ കൊന്ന് സഹോദരിയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ കേസിലെ പ്രതിയെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും

ആലപ്പുഴ മാരാരിക്കുളത്ത് സഹോദരിയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ കേസിലെ പ്രതി ബെന്നിയെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും. കൊല്ലപ്പെട്ട റോസമ്മയുടെ കെവശം ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന കാര്യവും തെളിവെടുപ്പിന് ഒപ്പം പൊലീസ് അന്വേഷിക്കും. 58കാരിയായ

ജോഷിയുടെ വീട്ടിലെ കവര്‍ച്ചാക്കേസ് ; കവര്‍ച്ച നടത്തിയത് ഒറ്റക്കോ ? ഇര്‍ഫാനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും

സംവിധായകന്‍ ജോഷിയുടെ വീട്ടിലെ കവര്‍ച്ചാക്കേസ് പ്രതി ഇര്‍ഫാനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. കുറ്റകൃത്യം നടത്തിയ സ്ഥലത്ത് ഉള്‍പ്പടെ എത്തിച്ചുള്ള തെളിവെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് പ്രതിയെ ചോദ്യം ചെയ്യുന്നത്. കവര്‍ച്ചയ്ക്ക് പിന്നില്‍ വന്‍ കണ്ണികള്‍ ഉണ്ടോ എന്നതടക്കമുള്ള