Kerala

പറവൂരിലെ ഭക്ഷ്യവിഷബാധ; വധശ്രമത്തിന് കേസെടുത്ത് പൊലീസ്, പാചകക്കാരന്‍ കസ്റ്റഡിയില്‍, മജിലിസ് ഹോട്ടല്‍ ഉടമ ഒളിവില്‍
എറണാകുളം പറവൂരിലെ ഭക്ഷ്യവിഷബാധയില്‍ ഒരാള്‍ കസ്റ്റഡിയില്‍. മജിലിസ് ഹോട്ടലിലെ പാചകക്കാരന്‍ ഹസൈനാര്‍ ആണ് പിടിയിലായത്. ഉടമ ഒളിവിലാണ്. ഇവിടെനിന്ന് കുഴിമന്തി കഴിച്ച് ചികിത്സ തേടിയത് അറുപതിലധിം പേരാണ്. നഗരസഭാ ഓഫീസിലേക്ക് ഇന്ന് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തും. മജ്‌ലിസ് ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്നലെ വൈകീട്ട് മജിലിസ് ഹോട്ടലില്‍ നിന്നും കുഴിമന്തിയും, അല്‍ഫാമും, ഷവായിയും മറ്റും കഴിച്ചവര്‍ക്കാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. മയോണൈസും പലരും കഴിച്ചിരുന്നു. രാവിലെ മൂന്ന് വിദ്യാര്‍ത്ഥികളെയാണ്

More »

പറവൂരിലെ ഭക്ഷ്യവിഷബാധ; കൂടുതല്‍ പേര്‍ ചികിത്സ തേടി; ഒരാളുടെ നില ഗുരുതരം
 എറണാകുളം ജില്ലയിലെ പറവൂരിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച കൂടുതല്‍ പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇതുവരെ രണ്ടു കുട്ടികള്‍ ഉള്‍പ്പടെ 17 പേരെ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസഥയിലായ ഒരു യുവതിയെ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി. കൂടുതല്‍ പേര്‍ക്കു വിഷബാധ ഏറ്റിട്ടുണ്ടെന്നാണ് വിവരം. പറവൂരിലെ മജ്‌ലിസ് ഹോട്ടലില്‍നിന്ന്

More »

വിവാഹമോചിതയായ യുവതിയാണെന്ന് വിശ്വസിപ്പിച്ച് വിവാഹവാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടി ; അനഘയെന്ന പേരില്‍ ചാറ്റ് , 31 കാരന്‍ കുടുങ്ങി
വിവാഹമോചിതയായ യുവതിയാണെന്ന് വിശ്വസിപ്പിച്ച് യുവാവിന് വിവാഹവാഗ്ദാനം നല്‍കി പണം തട്ടിയെടുത്ത യുവാവ് അറസ്റ്റിലായി. പെരിന്തല്‍മണ്ണ ആനമങ്ങാട് സ്വദേശി താഴത്തേതില്‍ മുഹമ്മദ് അദ്‌നാനെ(31) ആണ് പരപ്പനങ്ങാടി സി ഐ കെ ജെ ജിനേഷും സംഘവും അറസ്റ്റുചെയ്തത്. ഏഴുമാസം മുന്‍പാണ് തട്ടിപ്പ് തുടങ്ങിയത്. അനഘ എന്നു പേരുള്ള പെണ്‍കുട്ടിയാണെന്നും അമ്മ അസുഖബാധിതയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ഇയാള്‍

More »

പേരയ്ക്ക പറിച്ചതിന് 12 വയസുകാരനെ ബൈക്ക് ഇടിച്ചു വീഴ്ത്തി, ചവിട്ടി; 49 കാരനായ അഷ്‌റഫ് പിടിയില്‍
പറമ്പില്‍ നിന്ന് പേരക്ക മോഷ്ടിച്ചുവെന്ന് ആരോപിച്ച് 12 വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ വാഴേങ്കട കുനിയന്‍കാട്ടില്‍ 49കാരന്‍ അഷ്‌റഫ് അറസ്റ്റിലായി. പെരിന്തല്‍മണ്ണ ആലിപ്പറമ്പിലാണ് കുട്ടിക്ക് മര്‍ദനമേറ്റത്. മര്‍ദ്ദനത്തില്‍ തുടയെല്ല് പൊട്ടിയ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. കുട്ടികള്‍

More »

ശശി തരൂരിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസിനെ തകര്‍ക്കുമെന്ന് വിലയിരുത്തല്‍ ; പരസ്യ പ്രസ്താവന വിലക്ക് എഐസിസി
ശശി തരൂരിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസിനെ തകര്‍ക്കുമെന്ന് വിലയിരുത്തി കേന്ദ്ര നേതൃത്വം. തരൂരിനെക്കുറിച്ചുള്ള എല്ലാ പരസ്യപ്രസ്താവനകളും എഐസിസി വിലക്കി. തരൂരോ, മറ്റ് നേതാക്കളോ പരസ്പര വിമര്‍ശനങ്ങള്‍ ഉന്നയിക്കരുതെന്നാണ് എഐസിസി നേതൃത്വത്തിന്റെ നിര്‍ദ്ദേശം. കേരളത്തിലെ സാഹചര്യം നിരീക്ഷിക്കാന്‍ താരിഖ് അന്‍വറിന് എഐസിസി നിര്‍ദ്ദേശം

More »

മന്ത്രിക്ക് അല്ല ആരാധകര്‍ക്കാണ് തെറ്റ് സംഭവിച്ചത്, ഇനി കേരളത്തില്‍ കളി 'നടന്നത്' തന്നെ; വലിയ വിമര്‍ശനവുമായി ശശി തരൂര്‍
ഇന്നലെ തിരുവനന്തപൂരത്ത് നടന്ന ഇന്ത്യ ശ്രീലങ്ക പോരാട്ടം ഒഴിവാക്കിയവര്‍ കാണിച്ചത് മണ്ടത്തരം ആണെന്നും ആരാധകര്‍ക്ക് വലിയ നഷ്ടം ആണുണ്ടായതെന്നും കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കായിക മന്ത്രിക്കും കേരള ക്രിക്കറ്റ് അസോസിയേഷനും കാണികളുടെ പങ്കാളിത്തവുമായി ഒരു ബന്ധവുമില്ല. യഥാര്‍ത്ഥ നഷ്ടം ആരാധകര്‍ക്കാണ് ഉണ്ടായതെന്നും ആള്‍ കുറഞ്ഞാല്‍ ബിസിസിഐ ഇനി കേരളത്തില്‍ ഒരു മത്സരം പോലും നടത്താന്‍

More »

റെക്കോര്‍ഡിലേക്ക് കുതിക്കുന്ന വിരാട് കോലിക്കും ടീം ഇന്ത്യക്കും ആശംസകള്‍'; അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്പര തൂത്തുവാരിയതിന് പിന്നാലെ ഇന്ത്യന്‍ ടീമിനും വിരാട് കോലിക്കും ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബാറ്റ് കൊണ്ടും പന്തുകൊണ്ടും ഇന്ത്യന്‍ ടീം നിറഞ്ഞാടിയപ്പോള്‍ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ റണ്‍ അടിസ്ഥാനത്തിലുള്ള ഏറ്റവും മികച്ച വിജയമാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍

More »

ജനറല്‍ ടിക്കറ്റുമായി സ്ലീപ്പര്‍ ക്ലാസില്‍; ചോദ്യം ചെയ്ത വനിതാ ടിടിഇയെ കയ്യേറ്റം ചെയ്തു; അര്‍ജുന്‍ ആയങ്കിയ്‌ക്കെതിരെ കേസ്
നാഗര്‍കോവില്‍ എക്‌സ്പ്രസ് ട്രെയിനില്‍ വനിതാ ടിടിഇയെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതിഅര്‍ജുന്‍ ആയങ്കിക്കെതിരെ റെയില്‍വേ പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം രാത്രി 11ന് ഗാന്ധിധാംനാഗര്‍കോവില്‍ എക്‌സ്പ്രസിലാണ് സംഭവം. ജനറല്‍ ടിക്കറ്റുമായി സ്ലീപ്പര്‍ ക്ലാസില്‍ അര്‍ജുന്‍ ആയങ്കി യാത്ര ചെയ്തതു ടിടിഇ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായി അസഭ്യം

More »

റോഡ് മുറിച്ചുകടക്കവേ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെഎസ്ആര്‍ടിസി ബസ് ഇടിച്ചു മരിച്ചു, ഉറ്റ സുഹൃത്തിന്റെ മരണം കണ്‍മുന്നില്‍ കണ്ട ഞെട്ടലില്‍ കൂട്ടുകാരി
റോഡ് മുറിച്ചുകടന്ന വിദ്യാര്‍ത്ഥിനി കൂട്ടുകാരിയുടെ കണ്‍മുന്നില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഇടിച്ചു മരിച്ചു. മണ്ണഞ്ചേരി പനയ്ക്കല്‍ പള്ളിക്കു സമീപം കോയിപ്പറമ്പു വീട്ടില്‍ സഫ്‌ന സിയാദ് (15) ആണു മരിച്ചത്. കലവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച സഫ്‌ന. ആലപ്പുഴമുഹമ്മ റോഡില്‍ കോമളപുരത്ത് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെ ആയിരുന്നു അപകടം.

More »

അനു കൊലക്കേസിലെ പ്രതിയായ മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍ ; കൊലപാതകത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് പൊലീസ് ; തെളിവ് നശിപ്പിക്കാനും ശ്രമിച്ചു

പേരാമ്പ്ര നൊച്ചാട് അനു കൊലക്കേസിലെ പ്രതിയായ മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണ സ്വര്‍ണ്ണം വിറ്റ 1,43000 രൂപ റൗഫീനക്ക് മുജീബ് നല്‍കിയിരുന്നു. ഈ പണം ഉപയോഗിച്ച് വാഹനം വാങ്ങാനും ഇരുവരും ശ്രമിച്ചു. പൊലീസ്

മരിച്ച അധ്യാപികയെ വാഹനം തടഞ്ഞുനിര്‍ത്തി ഹാഷിം കുട്ടിക്കൊണ്ടുപോയതെന്ന് മൊഴി ; അടൂര്‍ വാഹനാപകടത്തില്‍ ദുരൂഹത

അടൂര്‍ പട്ടാഴിമുക്കില്‍ ഇന്നലെ രാത്രി 11.30ന് കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേല്‍ ഹാഷിം മന്‍സിലില്‍ ഹാഷിം (35) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം ഹോസ്റ്റല്‍ അന്തേവാസികളടക്കം വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ സിനിമയ്ക്കും ഉത്സവത്തിനും പോയി ? ദുരൂഹത

പൂക്കോട് വെറ്ററിനറി ക്യാമ്പസ് വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം ഹോസ്റ്റല്‍ അന്തേവാസികളടക്കം വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ സിനിമയ്ക്കും ഉത്സവത്തിനും പോയതില്‍ ദുരൂഹത. സിദ്ധാര്‍ഥനെ മരിച്ച നിലയില്‍ കണ്ട 18ന്

മുഖ്യമന്ത്രി പോയതോടെ കാണികളും പോയി ; പ്രസംഗം ചുരുക്കി വേദിയില്‍ അതൃപ്തിയോടെ മറ്റ് പ്രാസംഗീകര്‍ ; സംഭവം കൊല്ലത്ത്

കൊല്ലത്ത് ഇടതുമുന്നണിയുടെ ഭരണഘടന സംരക്ഷണ സമിതി സംഘടിപ്പിച്ച പൗരത്വ സംരക്ഷണ സദസില്‍ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ ഉടനെ സദസ് കാലിയായി. സദസിനെ പിടിച്ചിരുത്താന്‍ കെഎന്‍ ബാലഗോപാല്‍ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. ആളുകള്‍ ഒഴിഞ്ഞുപോകുന്നത് കണ്ട് തന്റെ പ്രസംഗത്തില്‍ തന്നെ

വധശിക്ഷയും കാത്ത് മകന്‍ റിയാദിലെ ജയിലില്‍ ; മകന്റെ ജീവന്‍ രക്ഷിക്കാന്‍ 34 കോടി സമാഹരിക്കാന്‍ സഹായം തേടി അമ്മ

പ്രവാസിയായ മകനെ തൂക്കുകയറില്‍ നിന്ന് മോചിപ്പിക്കാന്‍ സഹായം തേടുകയാണ് വയോധികയായ ഒരമ്മ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദു റഹിം കഴിഞ്ഞ 18 വര്‍ഷമായി റിയാദിലെ ജയിലിലാണ്. മോചനദ്രവ്യമായി ആവശ്യപ്പെട്ട 34 കോടി സമാഹരിക്കാന്‍ കോഴിക്കോട്ടെ കൂട്ടായ്മ അവസാന വട്ട

'കെഎം കാണിച്ച പത്തിലൊന്ന് തന്റേടം എകെയില്‍ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നു', വിമര്‍ശനവുമായി ഫര്‍സിന്‍

അനില്‍ ആന്റണിയുടെ പക്കിസ്ഥാന്‍ പരാമര്‍ശത്തില്‍ കുറിപ്പുമായി യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഫര്‍സിന്‍ മജീദ്. കോണ്‍ഗ്രസുകാര്‍ രാജ്യംവിട്ട് പാകിസ്ഥാനില്‍ പോകുന്നതാണ് നല്ലതെന്നായിരുന്നു പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി നേതാവുമായ അനില്‍