Kerala

വിജയിയുടെ 'വാരിസ്' കാണണം; കടം വാങ്ങിയ 300 രൂപ അച്ഛന്‍ തിരിച്ചു തന്നില്ല; പരാതിയുമായി 9ാം ക്ലാസുകാരനായ മകന്‍ പൊലീസ് സ്‌റ്റേഷനില്‍
വിജയിയുടെ പൊങ്കല്‍ റിലീസ് ചിത്രമായ 'വാരിസ്' കാണാന്‍ അച്ഛന്‍ കടം വാങ്ങിയ 300 രൂപ തിരികെ കിട്ടാന്‍ സഹായിക്കണമെന്ന അപേക്ഷയുമായി വിദ്യര്‍ത്ഥി പൊലീസ് സ്‌റ്റേഷനില്‍. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. ഇന്നലെയാണ് 9ാം ക്ലാസ് വിദ്യാര്‍ഥി പൊലീസ് സ്റ്റേഷനിലെത്തി പിതാവിനെതിരെ പരാതി പറഞ്ഞത്. തനിക്ക് ഉടന്‍ പണം കിട്ടണം. വിജയിന്റെ സിനിമയ്ക്കു ടിക്കറ്റെടുക്കാനാണ് പണമെന്നും അദേഹം പറഞ്ഞു. മുത്തശ്ശി നല്‍കിയ പോക്കറ്റ് മണി അച്ഛന്‍ കടമായി വാങ്ങി. ചോദിച്ചിട്ടും തിരിച്ചുകൊടുത്തില്ല. പൊലീസ് ഇടപെട്ടാല്‍ കിട്ടുമെന്നു കൂട്ടുകാര്‍ പറഞ്ഞതറിഞ്ഞ് സ്റ്റേഷനില്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥി. നെടുങ്കണ്ടം സ്റ്റേഷനിലെ ഫ്രണ്ട് ഓഫിസില്‍ എത്തിയാണ് കുട്ടി പരാതി പറഞ്ഞു. വിവരമറിഞ്ഞ് നെടുങ്കണ്ടം എസ്എച്ച്ഒ ബി.എസ്.ബിനു വിദ്യാര്‍ത്ഥിയുമായി സംസാരിച്ചു. എന്നാല്‍, അച്ഛന്‍ പാവമാണ്,

More »

സജി ചെറിയാന്‍ വീണ്ടും മന്ത്രിയാകുന്നു
ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ രാജിവെച്ച സജി ചെറിയാന്‍ എംഎല്‍എ വീണ്ടും മന്ത്രിയാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. നിയമസഭാ സമ്മേളനത്തിന് മുമ്പ് സത്യപ്രതിജ്ഞ നടത്താനാണ് യോഗത്തിന്റെ ധാരണ. ഗവര്‍ണറുടെ സൗകര്യം നോക്കി സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ചുമതലപ്പെടുത്തി. വിവാദമായ മല്ലപ്പള്ളി പ്രസംഗത്തിന്റെ പേരിലാണ്

More »

കൃഷിമന്ത്രിയുടെ മിന്നല്‍ പരിശോധന; വേണ്ടത് 18 പേര്‍, ഉള്ളത് 3 പേര്‍ മാത്രം, ഒപ്പിട്ടു മുങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് പണികിട്ടി
ചേര്‍ത്തല മണ്ണ് പര്യവേഷണ ഓഫീസിലും മുന്‍സിപ്പാലിറ്റി കൃഷി ഭവനിലും മിന്നല്‍ പരിശോധന നടത്തി കൃഷി മന്ത്രി പി പ്രസാദ്. ഹാജര്‍ ബുക്കില്‍ ഒപ്പിട്ടുമുങ്ങിയ ഉദ്യോഗസ്ഥരെ പിടികൂടി. ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ചേര്‍ത്തല മണ്ണ് സംരക്ഷണ ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു മന്ത്രി

More »

വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരുന്ന ഒരു വയസ്സുകാരന് തെരുവുനായ്ക്കളുടെ ആക്രമണം ; തലക്കും കണ്ണിനും കഴുത്തിലും ഗുരുതരമായി പരുക്കേറ്റു
വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരുന്ന ഒരു വയസ്സുകാരന് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റു. കൊല്ലം മയ്യനാട് പുല്ലിച്ചിറ സ്വദേശി ആതിരയുടെയും രാജേഷിന്റെയും മകന്‍ അര്‍ണവ് ആദവിനാണ് നായ്ക്കളുടെ കടിയേറ്റത്.ഇന്നലെ ഉച്ചയ്ക്ക് 12.30 നായിരുന്നു സംഭവം. വീടിന്റെ വരാന്തയില്‍ കളിക്കുകയായിരുന്ന അര്‍ണവിനെ കൂട്ടമായി എത്തിയ തെരുവുനായ്ക്കള്‍ ആക്രമിക്കുകയായിരുന്നു. കുഞ്ഞിനെ

More »

ഗോപു മയക്കുമരുന്നിന് അടിമ, താനുമായി അകന്ന സംഗീത അധികം വൈകാതെ അഖിലുമായി അടുത്തത് പകയുണ്ടാക്കി
പ്രണയത്തില്‍നിന്നു പിന്മാറിയ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു. പള്ളിക്കല്‍ പ്ലാച്ചിവിള നരിമാത്ത് കുന്നുംപുറത്ത് വീട്ടില്‍ ഗോപുവിനെയാണ് റിമാന്‍ഡ് ചെയ്തത്. സംഗീതയെന്ന പതിനേഴുകാരിയെയാണ് ഗോപു കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പ്രണയത്തില്‍ നിന്നും അകന്നതിലുള്ള പകയാണ് കൊലപാതകത്തിന് കാരണം. സംഭവത്തില്‍ പ്രതിക്ക് മറ്റാരുടെയെങ്കിലും

More »

മൊഴിയില്‍ പൊരുത്തക്കേട് ; നടി ഇഷ ആല്യയെ വെടിവച്ചു കൊന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍
കൊള്ളസംഘത്തിന്റെ ആക്രമണത്തില്‍ വെടിയെറ്റ് മരിച്ച നടി റിയ കുമാരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍.സിനിമ നിര്‍മ്മാതാവുകൂടിയായ പ്രകാശ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. പ്രകാശിനും സഹോദരങ്ങള്‍ക്കുമെതിരെ റിയയുടെ കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കൊലപാതകത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇന്നലെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍

More »

2019 മുതല്‍ ഉണ്ണിത്താന്റെ നെറ്റിയില്‍ കുറിയില്ല, ചിന്തിച്ചു നോക്കണം ; പരിഹാസവുമായി കെ സുരേന്ദ്രന്‍
കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോണ്‍ഗ്രസിലെ മൃദുഹിന്ദുത്വ പരാമര്‍ശത്തില്‍ പ്രതികരിച്ചാണ് കെ സുരേന്ദ്രന്‍ രംഗത്തെത്തിയത്. വിദ്യാഭ്യാസ കാലം മുതല്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൊട്ടാരക്കര മഹാഗണപതിയുടെ കറുത്ത കുറി ചാര്‍ത്തിയിരുന്നു. എന്നാല്‍ 2019ല്‍ കാസര്‍കോട് മത്സരിക്കാനെത്തിയതു മുതല്‍ ഉണ്ണിത്താന്‍ കറുത്ത

More »

മോക് ഡ്രില്ലിനിടെ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ച സംഭവത്തില്‍ ചികിത്സ നല്‍കിയത് തട്ടിപ്പെന്ന് ആരോപണം
വെണ്ണികുളത്ത് ദുരന്ത നിവാരണ അതോറിറ്റിയുടെ മോക് ഡ്രില്ലിനിടെ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ച സംഭവത്തില്‍ ചികിത്സ നല്‍കിയത് തട്ടിപ്പെന്ന് ആരോപണം. കല്ലൂപ്പാറ പാലത്തിങ്കല്‍ സ്വദേശിയായ കാക്കരക്കുന്നേല്‍ ബിനു സോമന്‍ (34) ആണ് മരിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ബിനു മരിച്ചെന്നും ചികിത്സ തട്ടിപ്പ് നടത്തിയെന്നുമാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.രക്ഷാപ്രവര്‍ത്തനത്തിനെത്തിയ

More »

ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയുടെ വീട്ടില്‍ ശുചീകരണത്തിനെത്തി പൊതുപ്രവര്‍ത്തകര്‍; പണപ്പെട്ടിയില്‍ കണ്ടെത്തിയത് 4 ലക്ഷവും സ്വര്‍ണാഭരണങ്ങളും
തനിച്ച് താമസിച്ചിരുന്ന വയോധികയുടെ വീട്ടില്‍ ശുചീകരണത്തിന് എത്തിയ നാട്ടുകാരും പൊതുപ്രവര്‍ത്തകരും കണ്ടെത്തിയത് ലക്ഷങ്ങള്‍. 14ാം ഡിവിഷനില്‍ തേവഞ്ചേരിപ്പറമ്പില്‍ ആമിനയുടെ വീട്ടില്‍ നിന്നാണ് 4 ലക്ഷം രൂപയും അഞ്ചര പവന്‍ സ്വര്‍ണാഭരണങ്ങളും പെട്ടിയില്‍ നിന്നും കണ്ടെത്തിയത്. വര്‍ഷങ്ങളായി പലരും നല്‍കിയ പണം ഇവര്‍ സ്വരുക്കൂട്ടി വച്ചിരിക്കുകയായിരുന്നുവെന്നാണ് സൂചന. ലഭിച്ച പണം

More »

വിവാഹഭ്യര്‍ഥന നിരസിച്ചു ; നഴ്‌സിനേയും ബന്ധുക്കളേയും യുവാവ് വീട്ടില്‍ കയറി വെട്ടി

വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ പെണ്‍കുട്ടിയുടെ വീടു കയറി ആക്രമിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ വെട്ടി പരുക്കേല്‍പ്പിച്ച് യുവാവ്. ആലപ്പുഴ ചെന്നിത്തല കാരാഴ്മയിലാണ് സംഭവം. കാരാഴ്മ മൂശാരിപ്പറമ്പില്‍ റാഷുദ്ദീന്‍ (48) ഭാര്യ നിര്‍മ്മല (55) മകന്‍ സുജിത്ത് (33), മകള്‍ സജിന (24) റാഷുദ്ദീന്റെ

കണ്ണൂരില്‍ വീണ്ടും കളളവോട്ട് പരാതി ; മുതിര്‍ന്ന പൗരന്മാര്‍ക്ക് തങ്ങളുടെ വീട്ടില്‍വെച്ച് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനം ദുരുപയോഗം ചെയ്തു

കണ്ണൂരില്‍ വീണ്ടും കളളവോട്ട് പരാതി. 85 വയസ്സിന് മുകളിലുള്ള അവശരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് തങ്ങളുടെ വീട്ടില്‍വെച്ച് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനത്തിലൂടെ വോട്ട് ചെയ്യുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ ആസൂത്രിതമായി വ്യാജവോട്ടുകള്‍

'ഡീല്‍ ഉറപ്പിക്കാനാണ് ഇന്നലെ പോയത്';വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണത്തില്‍ ബിജു രമേശിനെതിരെ വി ജോയ്

ആറ്റിങ്ങള്‍ ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫിനായി പണം വിതരണം ചെയ്‌തെന്ന വ്യവസായി ബിജു രമേശിനെതിരായ ആരോപണത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ജോയ്. പണം കൊടുത്ത് വോട്ട് പിടിക്കുന്നുവെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അവര്‍ പയറ്റിയ തന്ത്രമാണിത്. ആളുകള്‍

92 വയസുകാരിക്ക് വേണ്ടി വോട്ട് ചെയ്ത് സിപിഎം നേതാവ്; കാസര്‍ഗോഡ് കള്ളവോട്ട് പരാതി, ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വീട്ടില്‍ തന്നെ വോട്ട് ചെയ്യുന്ന സംവിധനത്തില്‍ 92 വയസുകാരിയുടെ വോട്ട് സിപിഎം നേതാവ് രേഖപ്പെടുത്തിയതായി പരാതി. കാസര്‍ഗോഡ് മണ്ഡലത്തില്‍ കല്യാശ്ശേരി പാറക്കടവിലാണ് സംഭവം. ദേവി എന്ന 92 വയസുകാരി വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കപ്പോത്ത്കാവ് മുന്‍ ബ്രാഞ്ച്

യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ് ; സൗമ്യയ്ക്ക് കുരുക്കിട്ട് നല്‍കി, ഒടുവില്‍ സുനില്‍ പിന്‍വാങ്ങി

യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. വെച്ചൂച്ചിറ മുക്കുട്ടുതറ കാവുങ്കല്‍ വീട്ടില്‍ സുനില്‍കുമാറിന്റെ ഭാര്യ സൗമ്യ (35) മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സുനില്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ആണ്

ബിജെപിയെ ഇനിയും പുറത്തുനിര്‍ത്തിയാല്‍ നാളെ അവര്‍ നമ്മെ പുറത്ത് നിര്‍ത്തും, എല്‍ഡിഎഫും യുഡിഎഫും വര്‍ഗീയ പ്രീണനമാണ് തുടരുന്നതെന്ന് ലത്തീന്‍ അതിരൂപത

എല്‍ഡിഎഫിനെയും യുഡിഎഫിനെയും വിമര്‍ശിച്ചും ബിജെപി നിലപാടുകളെ അനുകൂലിച്ചും ലത്തീന്‍ അതിരൂപത. എല്‍ഡിഎഫും യുഡിഎഫും വര്‍ഗീയ പ്രീണനമാണ് തുടരുന്നതെന്നും ബിജെപിയുടെ വിദേശ നയം ശ്ലാഘനീയമാണെന്നും വരാപ്പുഴ അതിരൂപതയുടെ മുഖപത്രമായ ജീവദീപ്തിയിലെ ലേഖനത്തില്‍ പറയുന്നു. ആലപ്പുഴ രൂപതാ വക്താവ്