Kerala

ഷുഹൈബ് കൊലക്കേസ് പ്രതികളുടെ സിപിഎം ബന്ധം പുറത്ത് ; പിണറായിയും ജയരാജനും ഒപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്
കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല ചെയ്യപ്പെട്ട സംഭവത്തില്‍ കീഴടങ്ങിയ പ്രതികളുടെ സിപിഎം ബന്ധം പുറത്ത്. പ്രതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ എന്നിവര്‍ക്കൊപ്പം നില്ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് കീഴടങ്ങിയവര്‍ യഥാര്‍ഥ പ്രതികളാണോയെന്ന് സംശയമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. സിപിഎം പ്രാദേശിക നേതൃത്വം തയാറാക്കിയ തിരക്കഥയാണിതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം നല്‍കുന്ന ഡമ്മി പ്രതികളെ കണ്ടെത്താനായാണ് പോലീസ് ആറു ദിവസം കാത്തുനിന്നത്. വധശ്രമത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ മറുപടി പറയണമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കീഴടങ്ങിയവര്‍ക്ക് പാര്‍ട്ടിയുമായും നേതാക്കന്മാരുമായും ബന്ധമുണ്ട്. കീഴടങ്ങിയ

More »

കൊടി സുനി ജയിലില്‍ എത്തിയത് രണ്ടു ദിവസം വൈകി ; നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി കൊലപാതകികള്‍ക്ക് ജാമ്യം
ടി പി വധക്കേസ് പ്രതി കൊടി സുനി പരോള്‍ കഴിഞ്ഞ് തിരിച്ചെത്തിയത് പരോള്‍ കാലാവധി കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം. 15 ദിവസത്തെ പരോള്‍ കഴിഞ്ഞ് ഫെബ്രുവരി 12ന് വൈകീട്ടാണ് സുനി വിയൂര്‍ ജയിലിലെത്തിയത്. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ടത് 12ന് രാത്രിയാണ്. ജനുവരി 25നാണ് കൊടി സുനിയ്ക്ക് പരോള്‍ കിട്ടിയത്. ഫെബ്രുവരി 9ന് തിരിച്ചെത്തേണ്ടതായിരുന്നു. ദൂരസ്ഥലങ്ങളിലുള്ള

More »

എന്‍ഡിഎ വിടാനൊരുങ്ങി സി കെ ജാനു ; ജെ ആര്‍എസില്‍ പിളര്‍പ്പ് ; കേരളത്തിലെ ബിജെപിയുടെ നീക്കം പൊളിയുന്നു ?
എന്‍.ഡി.എ. ബന്ധം ഉപേക്ഷിക്കാനൊരുങ്ങി സി.കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ സഭ (ജെ ആര്‍എസ്). ഇതിനെതിരേ പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്ത്. ഇതോടെ പാര്‍ട്ടി പിളര്‍പ്പ് ഭീഷണിയിലായി. എന്‍.ഡി.എ വിടാനുള്ള തീരുമാനം നാളെ സി.കെ. ജാനു ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. സംസ്ഥാനത്ത് മുന്നണി രൂപീകരണ സമയത്ത് ബിജെപി നല്‍കിയ വാഗ്ദാനം പാലിച്ചില്ലെന്നതാണ് ബി.ഡി.ജെ.എസിനെപ്പോലെ

More »

നടി ആക്രിക്കപ്പെട്ട കേസില്‍ വീഡിയോ ദൃശ്യങ്ങള്‍ തേടി ദിലീപ് ഹൈക്കോടതിയിലേക്ക് ; അങ്കമാലി കോടതി തള്ളിയ സാഹചര്യത്തില്‍ വീണ്ടും നീക്കം
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വീഡിയോ ദൃശ്യങ്ങള്‍ തേടി നടന്‍ ദിലീപ് ഹൈക്കോടതിയിലേക്ക്.കേസില്‍ നിര്‍ണായക തെളിവായ വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് അങ്കമാലി മജിസ്‌ട്രേറ്റ് കോടിയില്‍ നല്‍കിയ ഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് പുതിയനീക്കം. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ വനിതാ ജഡ്ജിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടിയും കോടതിയെ

More »

തൃശൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം ; യുവതിയുടേതെന്ന് സംശയം
കുന്നംകുളം ചൂണ്ടല്‍ പാടത്ത് യുവതിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ചൂണ്ടല്‍ ഐസ് പ്ലാന്റിന് പിറകുവശത്തുള്ള വയലിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ട് 6.30 ഓടെ മൃതദേഹം കണ്ട പരിസര വാസികളാണ് പോലീസിനെ അറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് സംഘം മൃതദേഹം പരിശോധിച്ചു. അധികം പഴക്കമില്ലാത്തതിനാല്‍ കഴിഞ്ഞ ദിവസം രാത്രിയിലോ മറ്റോ

More »

ഷുഹൈബ് സ്ഥിരം കുറ്റവാളിയെന്നും ജനങ്ങളുടെ സമാധാനത്തിന് തടസ്സമായ വ്യക്തിയെന്നും പി ജയരാജന്‍ ; ജീവന്‍ പൊലിഞ്ഞിട്ടും വെറുതെ വിടുന്നില്ല !
മട്ടന്നൂര്‍ എടയന്നൂരില്‍ ക്രൂരമായ കൊലയ്ക്കിരയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ഷുഹൈബ് സ്ഥിരം കുറ്റക്കാരനാണെന്നും പൊതു ജനത്തിന്റെ സമാധാനത്തിന് തടസ്സമാണെന്നും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടെന്ന് ജയരാജന്‍ പറഞ്ഞു. വാര്‍ത്താ ചാനല്‍ പരിപാടിയ്ക്കിടെയാണ് ജയരാജന്റെ പരാമര്‍ശം. 2015 മേയ് മുതല്‍

More »

മകളുടെ കുഞ്ഞിനെ നോക്കാന്‍ അമേരിയ്ക്കയ്ക്ക് പോകണമെന്ന് ഭാര്യ ; പോലീസ് ജീവിതമവസാനിപ്പിച്ച് വീട്ടിലെത്തിയ തന്നെ ശുശ്രൂഷിക്കണമെന്ന് ഭര്‍ത്താവും ; തര്‍ക്കത്തില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു
ഇരിങ്ങാലക്കുടയില്‍ ഭാര്യയുടേയും ഭര്‍ത്താവിന്റേയും മരണത്തില്‍ കലാശിച്ചത് കുടുംബ വഴക്ക്. അമേരിക്കയിലുള്ള മകളുടെ പ്രസവ സമയമായതിനാല്‍ മകളെ നോക്കാന്‍ പോകണമെന്ന് ഭാര്യ ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്. ഭാര്യയെ വെട്ടിക്കൊന്ന ശേഷം തൂങ്ങി മരിക്കുകയായിരുന്നു. ആന്ധ്രയില്‍ പോലീസില്‍ നിന്നും സ്വയം രാജിവച്ച് ഇമ്മാനുവല്‍ നാട്ടിലെത്തിയത് ഭാര്യയുമായി സ്വസ്ഥമായി

More »

വിദേശ മലയാളികള്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് ഇ മെയില്‍ വഴി അപേക്ഷിക്കാം
വിദേശത്ത് താമസിക്കുന്ന മലയാളികള്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് ഇ മെയില്‍ വഴി അപേക്ഷിക്കാന്‍ സൗകര്യം ഒരുക്കി.WWW.keralapolice.gov.in  എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാ ഫോറം പൂരിപ്പിച്ച് അനുബന്ധ രേഖകളും നാട്ടിലെ വ്യക്തിയെ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങാന്‍ ചുമതലപ്പെടുത്തുന്ന കത്തും സഹിതം ഇ മെയില്‍ ആയി അപേക്ഷിക്കാം. അപേക്ഷാ ഫീസ് നാട്ടിലുള്ള ഏതെങ്കിലും വ്യക്തി മുഖാന്തിരം

More »

ഷുഹൈബ് കൊല്ലപ്പെട്ട ദിവസം കിര്‍മാണി മനോജ് പരോളില്‍ ; പതിവില്ലാതെ പോലീസ് എസ്‌കോര്‍ട്ടില്ലാത്ത പരോള്‍ ; കൊടി സുനി തിരിച്ചെത്തിയത് വൈകീട്ടും !
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത് പോലെ ഷൂഹൈബ് കൊല്ലപ്പെട്ട കേസില്‍ ജയിലിലുള്ള കൊടും ക്രിമിനലുകള്‍ക്ക് ജാമ്യം കിട്ടിയതുമായി ബന്ധമുണ്ടെന്ന സംശയം ആക്കം കൂട്ടുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട ദിവസത്തിന് തലേന്നും പിറ്റേന്നുമായി പരോളില്‍ ജയിലിന് പുറത്തുണ്ടായിരുന്നത് ടി പി ചന്ദ്രശേഖരനെ വധിച്ച കേസില്‍ ശിക്ഷക്കപ്പെട്ട മൂന്നു കുറ്റവാളികള്‍. കൊലപാതകം

More »

[1][2][3][4][5]

വീട്ടുതടങ്കലില്‍ അമ്മ തനിക്ക് ഭക്ഷണം നല്‍കിയിരുന്നത് മയക്കുമരുന്ന് കലര്‍ത്തി ; വലിയ പീഡനമാണ് മാതാപിതാക്കളില്‍ നിന്ന് അനുഭവിച്ചത് ; തടങ്കല്‍ കാലത്തെ നഷ്ടപരിഹാരം നല്‍കണം; പീഡിപ്പിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം ; ഗുരുതര ആരോപണവുമായി ഹാദിയ

കേരളത്തിലെ ഒരു സംഭവം രാജ്യം മുഴുവന്‍ ചര്‍ച്ചയായത് അഖില എന്ന പെണ്‍കുട്ടി ഹാദിയയി മുസ്ലീം സമുദായത്തിലെ വ്യക്തിയെ വിവാഹം ചെയ്തതോടെയാണ്. വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കാനിരിക്കേ കുടുംബത്തിനെതിരെ ഹാദിയ ഗുരുതരമായ

ജോലി കഴിഞ്ഞു മടങ്ങിയ സ്വകാര്യ സ്‌കൂള്‍ അധ്യാപികയ്ക്ക് പിന്നാലെ ബൈക്കിലെത്തിയ യുവാക്കള്‍ ആസിഡ് ഒഴിച്ചു ; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം ജില്ലയില്‍ യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം. ജനങ്ങളെ ആശങ്കയിലാഴ്ത്തി കാട്ടാക്കട കുറ്റിച്ചല്‍ തച്ചന്‍കോട് കരിംഭൂതത്താന്‍പാറ വളവിലാണ് സംഭവം നടന്നത്. സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ ജീന മോഹനാണ് (23) ആക്രമണത്തിന് ഇരയായത്. യുവതി ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍

പ്രണയം നിരസിച്ചു ; മലയാളി വിദ്യാര്‍ത്ഥിനിയെ കര്‍ണാടകയില്‍ കുത്തി കൊന്നു

മലയാളി വിദ്യാര്‍ത്ഥിനിയെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനേ തുടര്‍ന്ന് കര്‍ണാടക സുളള്യയില്‍ കുത്തിക്കൊന്നു. കാസര്‍കോട് ബദിയടുക്ക സ്വദേശിയായ അക്ഷിതയാണ് മരിച്ചത്. നെല്ലൂര്‍ സ്വദേശി കാര്‍ത്തിക് സംഭവത്തില്‍ പോലീസ് പിടിയിലായി. അഷിതയുടെ സഹപാഠിയാണ് പൊലീസ് പിടിയിലായ കാര്‍ത്തിക്. അഷിതയെ

മുസ്ലിം ആയി ജീവിക്കണം, പൂര്‍ണ്ണ സ്വാതന്ത്രം വേണം ; തനിക്ക് മാതാപിതാക്കളോട് വെറുപ്പില്ലെന്ന് ഹാദിയ

മുസ്ലിം ആയി ജീവിക്കണം, തനിക്ക് മാതാപിതാക്കളോട് വെറുപ്പില്ലെന്ന് ഹാദിയ. ഞാന്‍ മുസ്ലിമാണ്. തനിക്ക് സ്വതന്ത്രയായി ജീവിക്കുന്നതിനുള്ള പൂര്‍ണസ്വാതന്ത്രം വേണം. അതു കോടതി പുനഃസ്ഥാപിക്കണമെന്ന് ഹാദിയ സുപ്രീം കോടതിയെ അറിയിച്ചു. സത്യവാങ്മൂലത്തിലാണ് ഹാദിയ ഇക്കാര്യം

ആലപ്പുഴ വീയപുരം ചുണ്ടന്‍വള്ളം മലര്‍ത്തല്‍ ചടങ്ങ് ഉത്ഘാടനം ചെയ്ത് ഡോ ബോബി ചെമ്മണ്ണൂര്‍

ആലപ്പുഴ വീയപുരം ചുണ്ടന്‍വള്ളം മലര്‍ത്തല്‍ ചടങ്ങ് ഡോ ബോബി ചെമ്മണ്ണൂര്‍ ഉത്ഘാടനം ചെയ്തു. വിപുലമായ ആഘോഷത്തോടെ നിരവധിപേരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് .

ഷുഹൈബിനെ കൊലപ്പെടുത്തിയത് ടിപി കേസ് പ്രതി മനോജ് ; പരോള്‍ നല്‍കിയത് കൃത്യം നടത്താനാകുമെന്നും കെ സുധാകരന്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ കൃത്യം നടത്തിയത് ടിപി കേസ് പ്രതി മനോജെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ശരീരത്തിലെ മുറിവുകള്‍ ഇതു വ്യക്തമാക്കുന്നുവെന്നും മനോജിന് പരോള്‍ നല്‍കിയത് ഈ കാര്യത്തിന് വേണ്ടിയാണെന്നും ആകാശ് സംഘത്തില്‍ ഉണ്ടെങ്കില്‍