Kerala

വായില്‍ 29 പവന്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം ; കസ്റ്റംസിനെ മാസ്‌ക് ഉപയോഗിച്ച് പറ്റിച്ചെങ്കിലും പുറത്തിറങ്ങിയതും പിടിയിലായി
കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ വായില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. 29 പവന്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ കാസര്‍കോട് പെരുമ്പള വലിയമൂല സ്വദേശി അബ്ദുല്‍ അഫ്‌സല്‍ (24) ആണ് പിടിയിലായത്. സ്വര്‍ണം എട്ട് കഷണങ്ങളാക്കി വായില്‍ ഒളിപ്പിച്ച ശേഷം മാസ്‌ക് ധരിച്ചാണ് ഇയാള്‍ എത്തിയത്. ഷാര്‍ജയില്‍നിന്നാണ് അബ്ദുല്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. 233 ഗ്രാം സ്വര്‍ണമാണ് ഇയാള്‍ വായില്‍ ഒളിപ്പിച്ചിച്ച് കടത്തിയത്. ഒരു സംശയവും ഇല്ലാതെ കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി ഇയാള്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചിരുന്നു. എന്നാല്‍, ജില്ല പൊലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍

More »

വിമാന യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; യാത്രക്കാരന് രക്ഷകരായി മലയാളി നഴ്‌സും ഡോക്ടര്‍മാരും
വിമാന യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ജവാന് രക്ഷകരായി ഡോക്ടര്‍മാരും മലയാളി നഴ്‌സും. കോഴിക്കോട് സ്വദേശിനിയായ ഗീതാഞ്ജലിയില്‍ പി. ഗീതയാണ് അഭിമാനമായത്. 2020ലെ ദേശീയ ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരത്തിന് അര്‍ഹയായതിന് രാഷ്ട്രപതിയുടെ ആശംസകളേറ്റുവാങ്ങാനുള്ള യാത്രയിലാണ് ഗീത ആതുര സേവനത്തിന്റെ കൂടി മാതൃകയായത്. കോഴിക്കോട്ടുനിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനയാത്രയില്‍,

More »

മീഡിയ വണ്‍, കൈരളി ചാനലുകളുടെ പ്രതിനിധികളെ പുറത്താക്കി ഗവര്‍ണര്‍ ; മുഖം മൂടി ധരിച്ച കേഡര്‍ മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന് വിശദീകരണം
എറണാകുളം ഗസ്റ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത പ്രസ്സ് മീറ്റിന് ഇടയില്‍ മാധ്യമങ്ങളോട് കയര്‍ത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൊച്ചിയില്‍ ഗവര്‍ണറുടെ പ്രതികരണം എടുക്കാനെത്തിയ മീഡിയ വണ്‍, കൈരളി ചാനലുകളുടെ പ്രതിനിധികളെ പുറത്താക്കി. തനിക്ക് എതിരെ ക്യാംപെയ്ന്‍ നടത്തുന്നവരാണ് ഇവരെന്നും മുഖംമൂടി ധരിച്ച കേഡര്‍ മാധ്യമങ്ങളോട് പ്രതികരിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഈ രണ്ട്

More »

നായയ്ക്ക് തീറ്റ കൊടുക്കാന്‍ വൈകിയതിന് യുവാവിനെ തല്ലിക്കൊന്ന കേസ്:ശരീരത്തില്‍ നൂറിലധികം പാടുകള്‍,കൂടുതല്‍ പ്രതികളുണ്ടെന്ന് സംശയം
നായയ്ക്ക് കൃത്യ സമയത്ത് ഭക്ഷണം നല്‍കിയില്ലെന്നാരോപിച്ച് യുവാവിനെ ബന്ധു തല്ലിക്കൊന്ന കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് സംശയം. മണ്ണേങ്ങോട് അത്താണി സ്വദേശി ഹര്‍ഷാദ് (21) ആണ് കൊല്ലപ്പെട്ടത്. മരണം മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ഇതോടെ ഹര്‍ഷാദിന്റെ ബന്ധു ഹക്കീ(27)മിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹര്‍ഷാദിന്റെ പിതൃസഹോദരീ പുത്രനാണ്

More »

ഇരട്ട കുട്ടികളുടെ അമ്മ ആത്മഹത്യ ചെയ്ത സംഭവം ; ഭര്‍തൃ വീട്ടുകാരുടെ പീഡനമെന്ന് പരാതി
ഒന്നര വയസുള്ള ഇരട്ടക്കുട്ടികളുടെ അമ്മ ആത്മഹത്യ ചെയ്ത സംഭവം ഭര്‍തൃവീട്ടുകാരുടെ പീഡനം കാരണമാണെന്ന് പരാതി. പറമ്പില്‍ ബസാര്‍ വരിക്കോളി വീട്ടില്‍ അനഘ ഒക്ടോബര്‍ 27ന് ട്രെയിനിനു മുന്നില്‍ ചാടിയാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ശ്രീജേഷിനെതിരെയും ശ്രീജേഷിന്റെ അമ്മക്കെതിരെയും ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുത്തു. 2020 മാര്‍ച്ച് 25നായിരുന്നു ശ്രീജേഷിന്റെയും അനഘയുടെയും വിവാഹം.

More »

ആനവണ്ടിയെ 'താമരാക്ഷന്‍ പിള്ള'യാക്കിയത് തമാശയ്‌ക്കെന്ന് കെ എസ് ആര്‍ ടി സി, കേസെടുത്ത് എംവിഡി
കോതമംഗലത്ത് കെ.എസ്.ആര്‍.ടി.സി ബസ് 'പറക്കും തളിക' സിനിമയിലേതു പോലെ അലങ്കരിച്ച് കല്യാണ ഓട്ടം നടത്തിയ സംഭവത്തില്‍ കേസെടുത്തു. മോട്ടോര്‍ വാഹന നിയമപ്രകാരമാണ് കേസെടുത്തത്. വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. അപകടമുണ്ടാക്കും വിധം മരച്ചില്ലകള്‍ കെട്ടി, മുന്‍വശത്തെ കാഴ്ച മറയ്ക്കുന്ന രീതിയില്‍ മറച്ചുകെട്ടുക തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്

More »

സമുദ്രാതിര്‍ത്തി ലംഘിച്ചതിന് എക്വിറ്റോറിയല്‍ ഗിനിയില്‍ തടവിലാക്കപ്പെട്ട കപ്പല്‍ ജീവനക്കാര്‍ ദുരിതത്തില്‍ ; നിയന്ത്രണം ഗിനി സൈന്യം ഏറ്റെടുത്തു
സമുദ്രാതിര്‍ത്തി ലംഘിച്ചതിന് എക്വിറ്റോറിയല്‍ ഗിനിയില്‍ തടവിലാക്കപ്പെട്ട കപ്പല്‍ ജീവനക്കാര്‍ ദുരിതത്തില്‍. ഹീറോയിക് ഇഡ്യൂള്‍ കപ്പലിന്റെ നിയന്ത്രണം ഗിനി സൈന്യം ഏറ്റെടുത്തു. കപ്പലും ജീവനക്കാരേയും ഏത് നിമിഷവും നൈജീരിയന്‍ നാവിക സേനക്ക് കൈമാറുമെന്നാണ് കപ്പല്‍ ജീവനക്കാര്‍ പറയുന്നത്. ഇന്ത്യയുടെ അടിയന്തര ഇടപെടലും സഹായവും അഭ്യര്‍ഥിച്ചുള്ള വീഡിയോ കപ്പലിലെ ജീവനക്കാര്‍ വീണ്ടും

More »

മുടി കൊഴിച്ചില്‍ രൂക്ഷം ; വര്‍ഷങ്ങള്‍ നീണ്ട ചികിത്സയില്‍ ഫലമുണ്ടായില്ല ; ഡോക്ടറുടെ പേരെഴുതിവച്ച് യുവാവ് ആത്മഹത്യ ചെയ്തു
മുടി കൊഴിച്ചില്‍ അസഹനീയമായതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കോഴിക്കോട് നോര്‍ത്ത് കന്നൂര് സ്വദേശി പ്രശാന്ത് ആണ് കഴിഞ്ഞ മാസം വീട്ടില്‍ തൂങ്ങി മരിച്ചത്. ആത്മഹത്യാ കുറിപ്പില്‍ ചികിത്സിച്ച ഡോക്ടറുടെയും പേര് പരാമര്‍ശിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്. അതേസമയം, അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് പ്രശാന്തിന്റെ കുടുംബം ആരോപിച്ച് രംഗത്ത് വന്നു. ഇതോടെയാണ്

More »

പെട്ടന്ന് കണ്ടപ്പോ പ്രേതമാണെന്ന് കരുതി, ഞങ്ങള്‍ ഭയന്നുപോയി, ആറുവയസുകാരന്‍ വണ്ടിയിലുണ്ടായിരുന്ന ചെറിയ കുട്ടിയെ കടിക്കാന്‍ ശ്രമിച്ചു ; ആറു വയസുകാരനെ ചവിട്ടിയ സംഭവത്തില്‍ പ്രതിയുടെ കുടുംബം പറയുന്നതിങ്ങനെ
ആറുവയസുകാരനെ ചവിട്ടിയ സംഭവത്തില്‍ പ്രതികരണവുമായി കാറിലുണ്ടായിരുന്ന സ്ത്രീയും കുട്ടികളും. പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ഷിഹാബിന്റെ ഉമ്മയാണ് ചവിട്ടേറ്റ ആറ് വയസുകാരനെതിരെ രംഗത്ത് വന്നത്. കാറിന്റെ പുറത്തായിരുന്ന കുട്ടി തങ്ങളുടെ കൂടെ ഉണ്ടായിരുന്ന ചെറിയ കുട്ടികളെ ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന് ഇവര്‍ ആരോപിക്കുന്നു. 'രാത്രി എട്ടര ആയിട്ടുണ്ടാകും, കാറിന്റെ ഗ്ലാസ്

More »

ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍; 'മഞ്ഞുമ്മല്‍' നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തു

'മഞ്ഞുമ്മല്‍ ബോയ്‌സ്' നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തു. ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെ എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരമാണ് കേസെടുത്തത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയാണ്

സമസ്ത മുഖപത്രത്തില്‍ വീണ്ടും ഇടതു മുന്നണിയുടെ പരസ്യം ; വിവാദം

സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ വീണ്ടും ഇടത് മുന്നണിയുടെ പരസ്യം. ഇന്ന് പുറത്തിറങ്ങിയ സുപ്രഭാതം ദിനപത്രത്തിന്റെ ആദ്യപേജ് ന്യൂനപക്ഷങ്ങള്‍ക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷമെന്ന സന്ദേശത്തോടെയുള്ള പരസ്യമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജനങ്ങളെ സംരക്ഷിക്കേണ്ടവര്‍ വിഷം

നിമിഷ പ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി; പ്രേമകുമാരി മകളെ കാണുന്നത് 11 വര്‍ഷങ്ങള്‍ക്ക് ശേഷം

വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ നേരിട്ട് കാണാന്‍ അമ്മയ്ക്ക് അനുമതി. യെമന്‍ ജയില്‍ അധികൃതരാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയത്. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയോട് ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ജയിലില്‍ എത്താനാണ് നല്‍കിയിരിക്കുന്നത്. 11

വീണയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടോ?പിണറായി സ്വന്തം മകളെ തള്ളിപ്പറയാന്‍ തയ്യാറായില്ല ; വിമര്‍ശനവുമായി കെ എം ഷാജി

മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. ന്യൂനപക്ഷങ്ങളുടെ തന്ത ചമയാന്‍ പിണറായി വിജയന്‍ നില്‍ക്കരുത്. ബിജെപിയെക്കാള്‍ വലിയ ഭീതിയാണു പിണറായി വിജയന്‍ സൃഷ്ടിക്കുന്നത്. കരിമണല്‍ കേസുമായി

അറുപതാം വയസിലെ വിവാഹ തീരുമാനം പ്രകോപിപ്പിച്ചു,സഹോദരിയെ കൊന്ന് കുഴിച്ചുമൂടി ; ആലപ്പുഴയില്‍ സഹോദരിയെ കൊന്ന് സഹോദരിയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ കേസിലെ പ്രതിയെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും

ആലപ്പുഴ മാരാരിക്കുളത്ത് സഹോദരിയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ കേസിലെ പ്രതി ബെന്നിയെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും. കൊല്ലപ്പെട്ട റോസമ്മയുടെ കെവശം ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന കാര്യവും തെളിവെടുപ്പിന് ഒപ്പം പൊലീസ് അന്വേഷിക്കും. 58കാരിയായ

ജോഷിയുടെ വീട്ടിലെ കവര്‍ച്ചാക്കേസ് ; കവര്‍ച്ച നടത്തിയത് ഒറ്റക്കോ ? ഇര്‍ഫാനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും

സംവിധായകന്‍ ജോഷിയുടെ വീട്ടിലെ കവര്‍ച്ചാക്കേസ് പ്രതി ഇര്‍ഫാനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. കുറ്റകൃത്യം നടത്തിയ സ്ഥലത്ത് ഉള്‍പ്പടെ എത്തിച്ചുള്ള തെളിവെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് പ്രതിയെ ചോദ്യം ചെയ്യുന്നത്. കവര്‍ച്ചയ്ക്ക് പിന്നില്‍ വന്‍ കണ്ണികള്‍ ഉണ്ടോ എന്നതടക്കമുള്ള