Kerala

ആനപാപ്പാന്‍മാര്‍ ആവാന്‍ കോട്ടയത്തേക്ക് പോവുകയാണ്... പൊലീസ് അന്വേഷിക്കേണ്ടതില്ല... മാസത്തിലൊരിക്കല്‍ വീട്ടില്‍ വരാമെന്ന് കത്തെഴുതിവച്ച ശേഷം നാടുവിട്ട എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ കണ്ടെത്തി
കുന്നംകുളത്ത് നിന്ന് ആന പാപ്പാന്മാര്‍ ആകാന്‍ നാട് വിട്ട് പോയ വിദ്യാര്‍ത്ഥികളെ കണ്ടെത്തി. തൃശ്ശൂര്‍ പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്ര പരിസരത്ത് നിന്നുമാണ് കുട്ടികളെ കണ്ടെത്തിയത്. പഴഞ്ഞി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ അരുണ്‍, അതുല്‍ കൃഷ്ണ ടിപി, അതുല്‍ കൃഷ്ണ എംഎം എന്നിവരെയാണ് വ്യാഴാഴ്ച വൈകുന്നേരം കാണാതായത്. ആനപാപ്പാന്‍മാര്‍ ആവാന്‍ കോട്ടയത്തേക്ക് പോവുകയാണ്. പൊലീസ് അന്വേഷിക്കേണ്ടതില്ല. മാസത്തിലൊരിക്കല്‍ വീട്ടില്‍ വരാം എന്ന് കത്തെഴുതിവെച്ചാണ് വിദ്യാര്‍ത്ഥികള്‍ നാട് വിട്ടത്. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തി ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞാണ് പോയത്. പാമ്പാടി രാജന്‍, പുതുപ്പള്ളി കേശവന്‍ അടക്കമുള്ള ആനകളുള്ള കോട്ടയത്തേക്ക് പോവാനാണ് കുട്ടികള്‍ ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നുവെന്നാണ് വിവരം. കുട്ടികളെ

More »

കൊല്ലം പള്ളിമുക്കില്‍ പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തി സമരാനുകൂലികള്‍ ; യാത്രക്കാരെ അസഭ്യം പറഞ്ഞു ; അക്രമം അഴിച്ചുവിട്ട് പോപ്പുലര്‍ ഫ്രണ്ട്
കൊല്ലം പള്ളിമുക്കില്‍ പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തി സമരാനുകൂലികള്‍. യാത്രക്കാരെ അസഭ്യ പറയുന്നത് തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസിര്‍ ആന്റണി സിപിഒ നിഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അതേസമയം കണ്ണൂരില്‍ പത്രവാഹനത്തിന് നേരെ ബോംബേറുണ്ടായി. ഉളിയിലാണ് വാഹനത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞത്. പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത

More »

എല്ലാ തരം വര്‍ഗീയതയും അക്രമവും നേരിടേണ്ടതാണ്, പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റില്‍ രാഹുല്‍ ഗാന്ധി
രാജ്യത്തെ പതിനൊന്ന് സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ നടന്ന എന്‍ഐഎ റെയ്ഡുകളും അറസ്റ്റുമായി ബന്ധപ്പെട്ട് പ്രതികരണം അറിയിച്ച് രാഹുല്‍ ഗാന്ധി. എല്ലാ തരം വര്‍ഗീയതയും അക്രമവും നേരിടേണ്ടതാണെന്ന് രാഹുല്‍ പറഞ്ഞത്. ഭാരത് ജോടോ യാത്ര തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ചതിന്റെ ഭാഗമായി നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് രാഹുല്‍ പ്രതികരണത്തെ അറിയിച്ചത്. കേരളം ഉള്‍പ്പടെ രാജ്യത്തെ

More »

എകെജി സെന്റര്‍ ആക്രമണം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍
എകെജി സെന്റര്‍ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം മണ്‍വിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിതിനാണ് സ്‌ഫോടക വസ്തും എകെജി സെന്ററിന് നേരെ എറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ജിതിനെ കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്ത് വരികയാണ്. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിന്‍. ആക്രമണം

More »

മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് മകന്‍ തീകൊളുത്തിയ 75 കാരിയായ അമ്മ മരിച്ചു
മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് മകന്‍ തീകൊളുത്തിയ അമ്മ മരിച്ചു. തൃശൂര്‍ പുന്നയൂര്‍ക്കുളത്ത് ചമ്മന്നൂര്‍ സ്വദേശി ശ്രീമതി (75)യാണ് മരിച്ചത്. ഇന്നലെയാണ് ശ്രീമതിയെ മകന്‍ മനോജ് (40)തീകൊളുത്തിയത്. ഗുരുതരമായി പരിക്കേറ്റ ശ്രീമതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മനോജിനെ ഇന്നലെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.. ചൊവ്വാഴ്ച രാത്രിയായിരുന്നു

More »

സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ എന്‍ഐഎ റെയ്ഡ്; ഒന്‍പത് പേര്‍ കസ്റ്റഡിയില്‍
സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍ഐഎ പരിശോധന. ഡല്‍ഹിയിലും കേരളത്തിലും രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് പരിശോധന. കേന്ദ്രസേനയുടെ അകമ്പടിയോടെയാണ് റെയ്ഡ്. ദേശീയ ചെയര്‍മാനും സെക്രട്ടറിയും സംസ്ഥാനപ്രസിഡന്റുമടക്കം ഒന്‍പതുപേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെയാണ് തൃശൂര്‍ പെരുമ്പിലാവ് സ്വദേശി യഹിയ തങ്ങളെ കസ്റ്റഡിയിലെടുത്തത്.

More »

തിരുവല്ലയില്‍ പന്ത്രണ്ടുകാരന്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ ലൈംഗിക പീഡനത്തിനിരയായി, സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരാതി
പത്തനംതിട്ട തിരുവല്ലയില്‍ പന്ത്രണ്ടു വയസുകാരനെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. തിരുവല്ലയിലെ സ്വകാര്യ സ്‌കൂളിലെ ഹോസ്റ്റലില്‍ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. പതിനഞ്ച് വയസ് പ്രായമുള്ള സീനിയര്‍ വിദ്യാര്‍ത്ഥികളാണ് ഹോസ്റ്റലില്‍ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന്

More »

'ബെല്‍റ്റ് കൊണ്ട് അടിച്ചു, ചട്ടുകം ഉപയോഗിച്ചു പൊളളിച്ചു'; കോഴിക്കോട് വീട്ടുജോലിക്കെത്തിച്ച 13കാരിക്ക് ക്രൂരമര്‍ദ്ദനം, ഡോക്ടര്‍ക്കും ഭാര്യയ്ക്കുമെതിരെ കേസ്
കോഴിക്കോട് പന്തീരാങ്കാവില്‍ വീട്ടുജോലിക്കെത്തിച്ച 13കാരിക്ക് ക്രൂരമര്‍ദ്ദനം. ബിഹാര്‍ സ്വദേശിനിയായ പെണ്‍കുട്ടിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് അലിഗഡ് സ്വദേശികളായ ഡോക്ടര്‍ മിര്‍സ മുഹമ്മദ് ഖാനും ഭാര്യ റുഹാനയ്ക്കുമെതിരെ പൊലീസ് കേസ് എടുത്തു. ബെല്‍റ്റ് കൊണ്ട് അടിച്ചെന്നും ചട്ടുകം ഉപയോഗിച്ചു പൊളളിച്ചുവെന്നുമുള്ള പെണ്‍കുട്ടിയുടെ മൊഴിയുടെ

More »

കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി
ചികിത്സയില്‍ കഴിയുന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി. ആശുപത്രിയില്‍ നിന്നുള്ള കോടിയേരിയുടെ ഫോട്ടോകള്‍ സിപിഎം എംഎല്‍എമാര്‍ അടക്കമുള്ളവര്‍ പങ്കുവച്ചു. കോടിയേരിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് എംഎല്‍എമാര്‍ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ അറിയിച്ചു. രണ്ട് ഫോട്ടോകളാണ് പുറത്തുവന്നിട്ടുള്ളത്. ആഗസ്റ്റ് 29നാണ് കോടിയേരി ബാലകൃഷ്ണനെ

More »

ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ഭയപ്പെട്ടു ജീവിക്കുന്നുണ്ടെങ്കില്‍ അത് രാജ്യത്തിന്റെ പരാജയം'; ദു:ഖവെള്ളി സന്ദേശത്തില്‍ മാര്‍ തോമസ് തറയില്‍

മതത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണമെന്ന് ദു:ഖവെള്ളി സന്ദേശത്തില്‍ ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. ഭരണഘടന ഉറപ്പ് നല്‍കുന്നത് ഏത് ന്യൂനപക്ഷങ്ങള്‍ക്കും ഇവിടെ ഭയമില്ലാതെ ജീവിക്കാനുള്ള സാഹചര്യമാണ്.

അനു കൊലക്കേസിലെ പ്രതിയായ മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍ ; കൊലപാതകത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് പൊലീസ് ; തെളിവ് നശിപ്പിക്കാനും ശ്രമിച്ചു

പേരാമ്പ്ര നൊച്ചാട് അനു കൊലക്കേസിലെ പ്രതിയായ മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണ സ്വര്‍ണ്ണം വിറ്റ 1,43000 രൂപ റൗഫീനക്ക് മുജീബ് നല്‍കിയിരുന്നു. ഈ പണം ഉപയോഗിച്ച് വാഹനം വാങ്ങാനും ഇരുവരും ശ്രമിച്ചു. പൊലീസ്

മരിച്ച അധ്യാപികയെ വാഹനം തടഞ്ഞുനിര്‍ത്തി ഹാഷിം കുട്ടിക്കൊണ്ടുപോയതെന്ന് മൊഴി ; അടൂര്‍ വാഹനാപകടത്തില്‍ ദുരൂഹത

അടൂര്‍ പട്ടാഴിമുക്കില്‍ ഇന്നലെ രാത്രി 11.30ന് കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേല്‍ ഹാഷിം മന്‍സിലില്‍ ഹാഷിം (35) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം ഹോസ്റ്റല്‍ അന്തേവാസികളടക്കം വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ സിനിമയ്ക്കും ഉത്സവത്തിനും പോയി ? ദുരൂഹത

പൂക്കോട് വെറ്ററിനറി ക്യാമ്പസ് വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം ഹോസ്റ്റല്‍ അന്തേവാസികളടക്കം വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ സിനിമയ്ക്കും ഉത്സവത്തിനും പോയതില്‍ ദുരൂഹത. സിദ്ധാര്‍ഥനെ മരിച്ച നിലയില്‍ കണ്ട 18ന്

മുഖ്യമന്ത്രി പോയതോടെ കാണികളും പോയി ; പ്രസംഗം ചുരുക്കി വേദിയില്‍ അതൃപ്തിയോടെ മറ്റ് പ്രാസംഗീകര്‍ ; സംഭവം കൊല്ലത്ത്

കൊല്ലത്ത് ഇടതുമുന്നണിയുടെ ഭരണഘടന സംരക്ഷണ സമിതി സംഘടിപ്പിച്ച പൗരത്വ സംരക്ഷണ സദസില്‍ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ ഉടനെ സദസ് കാലിയായി. സദസിനെ പിടിച്ചിരുത്താന്‍ കെഎന്‍ ബാലഗോപാല്‍ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. ആളുകള്‍ ഒഴിഞ്ഞുപോകുന്നത് കണ്ട് തന്റെ പ്രസംഗത്തില്‍ തന്നെ

വധശിക്ഷയും കാത്ത് മകന്‍ റിയാദിലെ ജയിലില്‍ ; മകന്റെ ജീവന്‍ രക്ഷിക്കാന്‍ 34 കോടി സമാഹരിക്കാന്‍ സഹായം തേടി അമ്മ

പ്രവാസിയായ മകനെ തൂക്കുകയറില്‍ നിന്ന് മോചിപ്പിക്കാന്‍ സഹായം തേടുകയാണ് വയോധികയായ ഒരമ്മ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദു റഹിം കഴിഞ്ഞ 18 വര്‍ഷമായി റിയാദിലെ ജയിലിലാണ്. മോചനദ്രവ്യമായി ആവശ്യപ്പെട്ട 34 കോടി സമാഹരിക്കാന്‍ കോഴിക്കോട്ടെ കൂട്ടായ്മ അവസാന വട്ട