Kerala

നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യക്കുരുതിയോ?'പിണറായിക്കെതിരെ ജോയി മാത്യു
'അഡാര്‍ ലവ്' സിനിമയിലെ 'മാണിക്യമലരായ പൂവി' എന്ന ഗാനത്തിന് പിന്തുണയുമായി രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയി മാത്യു. 'നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യക്കുരുതിയോ?' എന്ന തലക്കെട്ടോടെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് തന്റെ വിമര്‍ശനം ജോയി മാത്യു അറിയിച്ചത്. മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം ചൂണ്ടിക്കാട്ടിയാണ് ജോയി മാത്യുവിന്റെ വിമര്‍ശം. ഒരു ചെറുപ്പക്കാരനെ നടുറോഡിലിട്ട്  ദാരുണമായി വെട്ടികൊലപ്പെടുത്തിയ അക്രമികള്‍ക്കെതിരെ നടപടിയെടുക്കാതെ പാട്ടിന്റെ ആവിഷ്‌കാര സ്വാതന്ത്രത്തിനുവേണ്ടി വാദിച്ച പിണറായിയുടെ നിലപാടാണ് ജോയി മാത്യു തന്റെ കുറിപ്പില്‍ ചോദ്യം ചെയ്യുന്നത്. ജോയി മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം; നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യകുരുതിയോ? ഒരു

More »

വിദേശ യുവതിയെ പീഡിപ്പിക്കുകയും സ്വര്‍ണവും പണവും തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയില്‍ വൈദീകനെതിരെ കേസെടുത്തു
ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ബ്രിട്ടിഷ് പൗരത്വമുള്ള ബംഗ്ലദേശുകാരിയെ പീഡിപ്പിക്കുകയും അവരുടെ വജ്രാഭരണങ്ങളും സ്വര്‍ണവും പണവും തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയില്‍ വൈദികനെതിരെ പൊലീസ് കേസെടുത്തു. കല്ലറ പെരുംതുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി ഫാ. തോമസ് താന്നിനില്‍ക്കുംതടത്തിലിനെതിരെ (44) ബുധനാഴ്ചയാണ് 42 വയസ്സുള്ള വിദേശ വനിത കടുത്തുരുത്തി പൊലീസില്‍ പരാതി നല്‍കിയത്.

More »

മറ്റാര്‍ക്കും പകരമാകാന്‍ അമ്മയ്ക്കു കഴിയും, പക്ഷേ അമ്മയ്ക്കു പകരമാകാന്‍ ആര്‍ക്കും കഴിയില്ല' നിര്‍ണ്ണായക വിധിയുമായി കോടതി
വിവാഹ മോചനം നേടിയ പിതാവിന്റെ വീട്ടുകാര്‍ കുഞ്ഞിനെ തിരികെ അമ്മയുടെ കൂടെ വിടാന്‍ ഉത്തരവിടവെ കോടതി 'മന്നന്‍' എന്ന സിനിമയിലെ ഗാനകള്‍ ഓര്‍മ്മിപ്പെടുത്തി. മറ്റാര്‍ക്കും പകരമാകാന്‍ അമ്മയ്ക്കു കഴിയും, പക്ഷേ അമ്മയ്ക്കു പകരമാകാന്‍ ആര്‍ക്കും കഴിയില്ല' എന്നു കര്‍ദിനാള്‍ ഗാസ്പര്‍ മെര്‍മിലോഡ് പറഞ്ഞതു കൂടി എഴുതിച്ചേര്‍ത്തു കോടതി വ്യക്തമാക്കി. കുട്ടിയുടെ കസ്റ്റഡി മാതാവിനു തിരിച്ചു

More »

മാലാഖമാര്‍ ഇനി പ്രതിഷേധിക്കുന്നത് മത്സരിച്ച് ; ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നഴ്‌സുമാരുടെ സ്ഥാനാര്‍ത്ഥിയും ; പ്രതിഷേധം തിരഞ്ഞെടുപ്പിലൂടെ അറിയിക്കുമെന്ന് യുഎന്‍എ
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നഴ്‌സുമാരുടെ സ്വന്തം സ്ഥാനാര്‍ത്ഥിയും.കുറച്ചുകാലമായി തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ രാഷ്ട്രീയക്കാരും ആശുപത്രി മാനേജ്‌മെന്റും തഴയുമ്പോള്‍ ജനപിന്തുണ തേടുകയാണ് മാലഖമാര്‍. ചെങ്ങന്നൂരില്‍ യുഎന്‍എ മത്സരിക്കുമെന്ന് പ്രസിഡന്റ് ജാസ്മിന്‍ ഷാ അറിയിച്ചു. സംഘടനയുടെ പ്രതിഷേധത്തിന്റെ ഭാഗമായാണ് മത്സരിക്കുന്നതെന്ന് ജാസ്മിന്‍ ഷാ

More »

പള്ളിമേടയില്‍ വച്ചു വിദേശ യുവതിയെ പീഡിപ്പിച്ച വൈദീകനെ രൂപത പുറത്താക്കി ; കേസന്വേഷണവുമായി സഹകരിക്കുമെന്നും രൂപത ; വൈദീകന്‍ ഒളിവില്‍
കല്ലറ മണിയാതുരത്തില്‍ ഒരു വര്‍ഷം മുമ്പ് സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട വിദേശ യുവതിയെ പീഡിപ്പിച്ച വൈദീകനെ സഭ പുറത്താക്കി. ഫാ തോമസ് താന്നിനില്‍ക്കുംതടത്തിലാണ് വിദേശയ യുവതിയെ പീഡിപ്പിച്ചത്. ഇയാള്‍ക്കെതിരെ കടത്തുരുത്തി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.എന്നാല്‍ കുറ്റാരോപിതനായ വൈദീകന്‍ ഒളിവിലാണ്. അദ്ദേഹത്തെ വൈദീക വൃത്തിയില്‍ നിന്നു നീക്കം ചെയ്‌തെന്നും പോലീസ്

More »

ദുബായ് ചെക്ക് കേസ് ഒത്തുതീര്‍പ്പാക്കി ; ബിനോയ് കോടിയേരി ഞായറാഴ്ച കേരളത്തിലെത്തും ; ചെക്ക് കേസുകള്‍ ഗള്‍ഫില്‍ സ്വാഭാവികമെന്ന് മര്‍സൂഖി ; മലക്കം മറഞ്ഞ് പുതിയ നിലപാട്
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായുള്ള ദുബായിലെ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കി. കോടതിക്ക് പുറത്ത് നടത്തിയ ചര്‍ച്ചയിലാണ് കേസ് ഒത്തുതീര്‍പ്പാക്കിയത്. ബിനോയ് കോടിയേരിക്കെതിരെ നല്‍കിയ കേസ് പിന്‍വലിക്കാന്‍ ഒമാന്‍ സ്വദേശി ഹസന്‍ മര്‍സൂക്കി അപേക്ഷ നല്‍കി. പണം നല്‍കാതെയാണ് കേസ് അവസാനിപ്പിച്ചതെന്ന് ബിനോയ് കോടിയേരി

More »

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്ന് കേന്ദ്രമന്ത്രി ; ഇല്ലെന്ന് കേരള മുഖ്യമന്ത്രിയും
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രി കിരണ്‍ റിജിജു. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷം ജനുവരിയില്‍ മധ്യപ്രദേശിലെ തേകന്‍പൂരില്‍ നടന്ന ഡി.ജി.പിമാരുടെ യോഗത്തില്‍ കേരള ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഈ വിഷയം മുന്നോട്ടുവെച്ചിരുന്നെന്നാണ് കിരണ്‍ റിജിജു പറഞ്ഞത്.

More »

അതി ക്രൂരമായിരുന്നു ആ കൊലപാതകം ; ഒരു ദയവുമില്ലാതെ ഇറച്ചി വെട്ടുന്നത് പോലെ വെട്ടി നുറുക്കി ; സാക്ഷിയായ സുഹൃത്ത് പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍
രാഷ്ട്രീയ കൊലകള്‍ പലപ്പോഴും അതീവ ഭീകരമാണ്.  കൂട്ടം ചേര്‍ന്ന് ക്രൂരമായുള്ള കൊലപാതകങ്ങള്‍ക്ക് പലപ്പോഴും കേരളം സാക്ഷിയായിട്ടുണ്ട് .ഇപ്പോഴിതാ യൂത്ത് കോണ്‍ഗ്രസ് നേതാവ് കണ്ണൂര്‍ എടയന്നൂര്‍ സ്വദേശി ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് സാക്ഷികള്‍ പറയുന്നു. നിലത്തിരുന്ന് ഇറച്ചിവെട്ടുന്നത് പോലെയാണ് അക്രമി സംഘം ശുഹൈബിനെ വെട്ടിയത്. ഇന്റര്‍നെറ്റ് കോളിലൂടെ ശുഹൈബിന്

More »

നഴ്‌സുമാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കും ; അരലക്ഷത്തോളം നഴ്‌സുമാര്‍ സമര പന്തലിലേക്ക്
സ്വകാര്യ സഹകരണ മേഖലയിലെ നഴ്‌സുമാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റ നേതൃത്വത്തിലാണ് സമരം. ചേര്‍ത്തല കെ.വി.എം. ഹോസ്പിറ്റലിലെ തൊഴിലാളികളുടെ സമരം ഒത്തുതീര്‍ക്കണമെന്നും ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പില്‍ വരുത്തണമെന്നുമാണ് നേഴ്‌സുമാരുടെ ആവശ്യം. ഇന്ന് രാവിലെ ഏഴുമുതല്‍ വെള്ളിയാഴ്ച രാവിലെ ഏഴുവരെയാണ് പണിമുടക്ക്. ഇതേ ആവശ്യമുന്നയിച്ച് മരണംവരെ

More »

[3][4][5][6][7]

വീട്ടുതടങ്കലില്‍ അമ്മ തനിക്ക് ഭക്ഷണം നല്‍കിയിരുന്നത് മയക്കുമരുന്ന് കലര്‍ത്തി ; വലിയ പീഡനമാണ് മാതാപിതാക്കളില്‍ നിന്ന് അനുഭവിച്ചത് ; തടങ്കല്‍ കാലത്തെ നഷ്ടപരിഹാരം നല്‍കണം; പീഡിപ്പിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം ; ഗുരുതര ആരോപണവുമായി ഹാദിയ

കേരളത്തിലെ ഒരു സംഭവം രാജ്യം മുഴുവന്‍ ചര്‍ച്ചയായത് അഖില എന്ന പെണ്‍കുട്ടി ഹാദിയയി മുസ്ലീം സമുദായത്തിലെ വ്യക്തിയെ വിവാഹം ചെയ്തതോടെയാണ്. വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കാനിരിക്കേ കുടുംബത്തിനെതിരെ ഹാദിയ ഗുരുതരമായ

ജോലി കഴിഞ്ഞു മടങ്ങിയ സ്വകാര്യ സ്‌കൂള്‍ അധ്യാപികയ്ക്ക് പിന്നാലെ ബൈക്കിലെത്തിയ യുവാക്കള്‍ ആസിഡ് ഒഴിച്ചു ; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം ജില്ലയില്‍ യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം. ജനങ്ങളെ ആശങ്കയിലാഴ്ത്തി കാട്ടാക്കട കുറ്റിച്ചല്‍ തച്ചന്‍കോട് കരിംഭൂതത്താന്‍പാറ വളവിലാണ് സംഭവം നടന്നത്. സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ ജീന മോഹനാണ് (23) ആക്രമണത്തിന് ഇരയായത്. യുവതി ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍

പ്രണയം നിരസിച്ചു ; മലയാളി വിദ്യാര്‍ത്ഥിനിയെ കര്‍ണാടകയില്‍ കുത്തി കൊന്നു

മലയാളി വിദ്യാര്‍ത്ഥിനിയെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനേ തുടര്‍ന്ന് കര്‍ണാടക സുളള്യയില്‍ കുത്തിക്കൊന്നു. കാസര്‍കോട് ബദിയടുക്ക സ്വദേശിയായ അക്ഷിതയാണ് മരിച്ചത്. നെല്ലൂര്‍ സ്വദേശി കാര്‍ത്തിക് സംഭവത്തില്‍ പോലീസ് പിടിയിലായി. അഷിതയുടെ സഹപാഠിയാണ് പൊലീസ് പിടിയിലായ കാര്‍ത്തിക്. അഷിതയെ

മുസ്ലിം ആയി ജീവിക്കണം, പൂര്‍ണ്ണ സ്വാതന്ത്രം വേണം ; തനിക്ക് മാതാപിതാക്കളോട് വെറുപ്പില്ലെന്ന് ഹാദിയ

മുസ്ലിം ആയി ജീവിക്കണം, തനിക്ക് മാതാപിതാക്കളോട് വെറുപ്പില്ലെന്ന് ഹാദിയ. ഞാന്‍ മുസ്ലിമാണ്. തനിക്ക് സ്വതന്ത്രയായി ജീവിക്കുന്നതിനുള്ള പൂര്‍ണസ്വാതന്ത്രം വേണം. അതു കോടതി പുനഃസ്ഥാപിക്കണമെന്ന് ഹാദിയ സുപ്രീം കോടതിയെ അറിയിച്ചു. സത്യവാങ്മൂലത്തിലാണ് ഹാദിയ ഇക്കാര്യം

ആലപ്പുഴ വീയപുരം ചുണ്ടന്‍വള്ളം മലര്‍ത്തല്‍ ചടങ്ങ് ഉത്ഘാടനം ചെയ്ത് ഡോ ബോബി ചെമ്മണ്ണൂര്‍

ആലപ്പുഴ വീയപുരം ചുണ്ടന്‍വള്ളം മലര്‍ത്തല്‍ ചടങ്ങ് ഡോ ബോബി ചെമ്മണ്ണൂര്‍ ഉത്ഘാടനം ചെയ്തു. വിപുലമായ ആഘോഷത്തോടെ നിരവധിപേരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് .

ഷുഹൈബിനെ കൊലപ്പെടുത്തിയത് ടിപി കേസ് പ്രതി മനോജ് ; പരോള്‍ നല്‍കിയത് കൃത്യം നടത്താനാകുമെന്നും കെ സുധാകരന്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ കൃത്യം നടത്തിയത് ടിപി കേസ് പ്രതി മനോജെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ശരീരത്തിലെ മുറിവുകള്‍ ഇതു വ്യക്തമാക്കുന്നുവെന്നും മനോജിന് പരോള്‍ നല്‍കിയത് ഈ കാര്യത്തിന് വേണ്ടിയാണെന്നും ആകാശ് സംഘത്തില്‍ ഉണ്ടെങ്കില്‍