Kerala

അനധികൃത ഇടപാടുകള്‍ ശിവശങ്കറിന് അറിയാമായിരുന്നു': താന്‍ ഒരു പുസ്തകം എഴുതിയാല്‍ പലരും ഒളിവില്‍ പോകേണ്ടിവരും. തന്നെ സ്വാധീനിച്ച് ചൂഷണം ചെയ്ത ഒരാള്‍ ശിവശങ്കര്‍ ആണ്, തന്നെ ഈ അവസ്ഥയില്‍ ആക്കിയതില്‍ ശിവശങ്കറിന് പങ്കുണ്ട് ; ആരോപണവുമായി സ്വപ്ന സുരേഷ്
എം ശിവശങ്കര്‍ ഐഎഎസിനെതിരെ ആരോപണവുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. തന്റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന തരത്തില്‍ ശിവശങ്കര്‍ ആത്മകഥ എഴുതിയിട്ടുണ്ടെങ്കില്‍ മോശമാണ്. ശിവശങ്കര്‍ തന്റെ ജീവിതത്തിന്റെ സുപ്രധാന ഭാഗമായ ആളാണ്. തനിക്ക് ഐ.ടി വകുപ്പില്‍ നിയമനം നേടിത്തന്നത് ശിവശങ്കറാണ്. സുപ്രധാന തീരുമാനമെടുത്തത് ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരമാണ്. യുഎഇ കോണ്‍സുലേറ്റിലെ അനധികൃത ഇടപാടുകള്‍ ശിവശങ്കറിന് അറിയാമായിരുന്നു. കോണ്‍സുലേറ്റിലെ ജോലി രാജിവച്ചത് ശിവശങ്കര്‍ പറഞ്ഞിട്ടാണെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. . താന്‍ ഒരു പുസ്തകം എഴുതിയാല്‍ പലരും ഒളിവില്‍ പോകേണ്ടിവരും. തന്നെ സ്വാധീനിച്ച് ചൂഷണം ചെയ്ത ഒരാള്‍ ശിവശങ്കര്‍ ആണ്. തന്നെ ഈ അവസ്ഥയില്‍ ആക്കിയതില്‍ ശിവശങ്കറിന് പങ്കുണ്ട്. ഫോണ്‍ കൊടുത്ത് ശിവശങ്കറിനെ ചതിക്കേണ്ട

More »

സ്വന്തം ചെലവില്‍ വണ്ടി പഴയതുപോലെ ആക്കി ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കണം, 12 ലക്ഷം ബോണ്ടും കെട്ടിവയ്ക്കണം: ഇ ബുള്‍ജെറ്റിനോട് കോടതി
വിവാദ ഇ ബുള്‍ ജെറ്റ് കേസില്‍ താല്‍ക്കാലികമായി റദ്ദാക്കപ്പെട്ട രജിസ്‌ട്രേഷന്‍ സ്ഥിരമായി റദ്ദാക്കപ്പെടാതിരിക്കണമെങ്കില്‍ വാഹനത്തിലെ മുഴുവന്‍ അനധികൃത ഫിറ്റിംഗുകളും നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവ്. ഇത് മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ നീക്കം ചെയ്ത് തിരികെ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിക്കാനാണ് അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി

More »

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്നത് 2019 ല്‍ ; വിചാരണ കോടതിയുടെ സ്ഥിരീകരണം ; അന്വേഷണ സംഘം സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങള്‍ എങ്ങനെയാണ് അനുമതിയില്ലാതെ മറ്റൊരാള്‍ കണ്ടതെന്ന സംശയമുയരുന്നു
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടി പീഡിപ്പിക്കപ്പെട്ട ദൃശ്യം കോടതിയില്‍ വെച്ച് ചോര്‍ന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 2019 ഡിസംബര്‍ 20നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതായി വിചാരണ കോടതിയില്‍ സ്ഥിരീകരിച്ചത്. എറണാകുളം ജില്ലാ സെഷന്‍ കോടതിയില്‍ വെച്ചാണ് ഇവ ചോര്‍ന്നത്. സംസ്ഥാന ഫോറന്‍സിക് വിഭാഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയതിന്

More »

റോഡിലേക്ക് ഓടിവന്ന അഞ്ചു വയസുകാരനെ സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷിച്ച ഓട്ടോഡ്രൈവര്‍ക്ക് അഭിനന്ദനം
അശ്രദ്ധമായി റോഡ് മുറിച്ചു കടന്ന അഞ്ചു വയസുകാരനെ സ്വന്തം ജീവന്‍ പണയപ്പെടുത്തിയും രക്ഷിച്ച ഓട്ടോഡ്രൈവര്‍ക്ക് അഭിനന്ദനം. മലപ്പുറം താനാളൂരിലെ ഓട്ടോ ഡ്രൈവറായ ഓണക്കാട് ചോലക്കല്‍ ശ്രീനിവാസനാണ് കുഞ്ഞ് ജീവന്‍ രക്ഷിച്ച് താരമാവുന്നത്. കുഞ്ഞ് അപകടത്തില്‍ നിന്നു രക്ഷപ്പെട്ടെങ്കിലും ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ചികിത്സയിലാണ് ശ്രീനിവാസന്‍. ഓട്ടോറിക്ഷ അടുത്തെത്തിയപ്പോഴാണ്

More »

നാല് സെന്റ്, ഭൂമി തരംമാറ്റി കിട്ടുന്നതിനായി വില്ലേജ് ഓഫീസ് മുതല്‍ ആര്‍ഡിഒ ഓഫീസ് വരെ കയറിയിറങ്ങിത് ഒന്നരവര്‍ഷം; മനംമടുത്ത് മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തു
ആകെയുള്ള നാല് സെന്റ് ഭൂമി തരംമാറ്റി കിട്ടുന്നതിനായി വില്ലേജ് ഓഫീസ് മുതല്‍ ആര്‍.ഡി.ഒ. ഓഫീസ് വരെ ഒന്നര വര്‍ഷത്തോളം കയറി ഇറങ്ങിയിട്ടും തരംമാറ്റി കിട്ടാത്തതില്‍ മനംനൊന്ത് മത്സ്യത്തൊഴിലാളി ജീവനൊടുക്കി. പുരയിടത്തിലെ മരക്കൊമ്പിലാണ് വടക്കേക്കര പഞ്ചായത്ത് മാല്യങ്കര കോയിക്കല്‍ സജീവന്‍ (57) തൂങ്ങിമരിച്ചത്. മൃതദേഹത്തിന്റെ വസ്ത്രത്തിലുണ്ടായിരുന്ന കത്തില്‍ പിണറായി സര്‍ക്കാരിനെ

More »

തുടര്‍ അന്വേഷണം നടന്നാല്‍ ' മാഡം' ആരെന്ന് പുറത്തുവരും, അതാണ് ദിലീപിന് ഭയം ; തുടര്‍അന്വേഷണത്തെ ദിലീപിന്റെ എതിര്‍ക്കുന്നതിന്റെ കാര്യമിതാണെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍
നടി ആക്രമിക്കപ്പെട്ട കേസിലെ തുടര്‍അന്വേഷണത്തെ ദിലീപിന്റെ എതിര്‍ക്കുന്നതിന്റെ കാര്യം വ്യക്തമാക്കി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. തുടര്‍അന്വേഷണം നടന്നാല്‍ കേസില്‍ പങ്കാളിത്തമുള്ള സ്ത്രീയെ തിരിച്ചറിയുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. കേസില്‍ തുടര്‍ അന്വേഷണം നടന്നാല്‍ സ്ത്രീ പങ്കാളിത്തം പുറത്തുവരുമെന്ന ദിലീപിന് അറിയാം. ഇനി പഴുതടച്ച അന്വേഷണം

More »

അനിയനും അളിയനുമൊപ്പം വീട്ടില്‍ പറഞ്ഞത് എങ്ങനെ ഗൂഢാലോചനയാകും, ബാലചന്ദ്രകുമാര്‍ പറഞ്ഞ ടാബ് എവിടെ; കോടതിയില്‍ ദിലീപിന്റെ വാദങ്ങളിങ്ങനെ
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടരുമ്പോള്‍ പുതിയ വാദമുഖങ്ങളുമായി ദിലീപ്. അന്വേഷണഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ദിലീപ് പദ്ധതിയിട്ടില്ലെന്ന് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. അനിയനും അളിയനുമൊപ്പം ഇരിക്കുമ്പോള്‍ വീട്ടില്‍ പറഞ്ഞ കാര്യം ഗൂഢാലോചനയുടെ പരിധിയില്‍ എങ്ങനെ വരുമെന്നും റെക്കോര്‍ഡ് ചെയ്‌തെന്നു പറയുന്ന ബാലചന്ദ്രകുമാറിന്റെ ടാബ് എവിടെയെന്നും

More »

ഒരുമിച്ച് പഠിച്ചു, പരീക്ഷ എഴുതി പ്രവേശനവും നേടി; 54കാരന്‍ പിതാവിനൊപ്പം 18കാരി മകളും മെഡിക്കല്‍ പഠനത്തിന്
മകള്‍ക്കൊപ്പം പഠിച്ച് പരീക്ഷയെഴുതി പരിശീലനം നേടിയ പിതാവ് എംബിബിഎസ് പഠനത്തിന് ഒരുങ്ങുന്നു. ഒരേ ദിവസം നീറ്റ് പരീക്ഷയെഴുതിയ അച്ഛന്‍ ബിപിസിഎല്‍ കൊച്ചി റിഫൈനറി ചീഫ് മാനേജര്‍ ലഫ്. കേണല്‍ ആര്‍. മുരുഗയ്യന്‍ (54), മകള്‍ ആര്‍.എം.ശീതള്‍ (18) എന്നിവര്‍ക്കാണ് എംബിബിഎസ് പ്രവേശനം ഒരുമിച്ച് ലഭിച്ചത്. മുരുഗയ്യന്‍ ചെന്നൈ ശ്രീലളിതാംബിക മെഡിക്കല്‍ കോളേജിലും മകള്‍ ശീതള്‍ പോണ്ടിച്ചേരി വിനായക

More »

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ; നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് അന്വേഷണമെന്ന് ആരോപണം
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് അന്വേഷണം. വിചാരണ കോടതിയുടെ അനുമതിയില്ലാതെയാണ് അന്വേഷണം നടത്തുന്നതെന്നും ദീലീപ് ആരോപിക്കുന്നു. ബാലചന്ദ്രകുമാറിന്റെത് അടിസ്ഥാനമില്ലാത്ത ആരോപണം മാത്രമാണെന്നും ദിലീപ് പറയുന്നു. ഗൂഢാലോചന കേസില്‍ കുടുംബത്തിലെ എല്ലാവരെയും പ്രതി ചേര്‍ത്തത് വ്യക്തി

More »

ബിജെപിയെ ഇനിയും പുറത്തുനിര്‍ത്തിയാല്‍ നാളെ അവര്‍ നമ്മെ പുറത്ത് നിര്‍ത്തും, എല്‍ഡിഎഫും യുഡിഎഫും വര്‍ഗീയ പ്രീണനമാണ് തുടരുന്നതെന്ന് ലത്തീന്‍ അതിരൂപത

എല്‍ഡിഎഫിനെയും യുഡിഎഫിനെയും വിമര്‍ശിച്ചും ബിജെപി നിലപാടുകളെ അനുകൂലിച്ചും ലത്തീന്‍ അതിരൂപത. എല്‍ഡിഎഫും യുഡിഎഫും വര്‍ഗീയ പ്രീണനമാണ് തുടരുന്നതെന്നും ബിജെപിയുടെ വിദേശ നയം ശ്ലാഘനീയമാണെന്നും വരാപ്പുഴ അതിരൂപതയുടെ മുഖപത്രമായ ജീവദീപ്തിയിലെ ലേഖനത്തില്‍ പറയുന്നു. ആലപ്പുഴ രൂപതാ വക്താവ്

കെ റെയില്‍ അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ 150 കോടി കൈക്കൂലി വാങ്ങിയെന്ന ആരോപണം ; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി

കെ റെയില്‍ അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ 150 കോടി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. കേരളാ കോണ്‍ഗ്രസ് എം നേതാവ് എ എച്ച് ഹഫീസാണ് ഹര്‍ജി നല്‍കിയത്. മാധ്യമ

കാസര്‍ഗോഡ് മണ്ഡലത്തില്‍ നടത്തിയ മോക് പോളില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് അധിക വോട്ട് ; പരാതി

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കാസര്‍ഗോഡ് മണ്ഡലത്തില്‍ നടത്തിയ മോക് പോളില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് അധിക വോട്ട് നല്‍കി വോട്ടിങ് മെഷീന്‍. കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങള്‍ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍

കേരളത്തില്‍ ബിജെപിക്കു വേണ്ടി മത്സരിക്കുന്ന നാലില്‍ ഒരാള്‍ മുന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍: ലീഗ് പ്രവര്‍ത്തകര്‍ക്ക് സ്വന്തം പതാക ഉയര്‍ത്തി പിടിച്ചു വോട്ട് ചോദിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തി ; വിമര്‍ശനവുമായി പിണറായി വിജയന്‍

കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമായി പ്രവര്‍ത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലീഗ് പ്രവര്‍ത്തകര്‍ക്ക് സ്വന്തം പതാക ഉയര്‍ത്തി പിടിച്ചു വോട്ട് ചോദിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തി. ഇത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അധഃപതനമാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍

ഡോക്ടറെ ബലാത്സംഗം ചെയ്ത കേസ്, പ്രതിയായ പോലീസ് ഇന്‍സ്‌പെക്ടറെ കൊച്ചിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബലാത്സംഗ കേസില്‍ പ്രതിയായ ഇന്‍സ്‌പെക്ടര്‍ സൈജു എം വിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി അംബേദ്കര്‍ സ്റ്റേഡിയത്തിന് പരിസരത്തെ മരത്തിലാണ് സൈജുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ബലാത്സംഗ കേസില്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ച് ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന്

പൊള്ളലേറ്റ് ചികിത്സയിലിരിക്കേ അഞ്ചു വയസ്സുകാരി മരിച്ചു ; മൃതദേഹം സംസ്‌കരിക്കാനുള്ള വീട്ടുകാരുടെ ശ്രമം തടഞ്ഞു പൊലീസ്

ഒരുമാസം മുമ്പു പൊള്ളലേറ്റ അഞ്ചു വയസ്സുകാരി മരിച്ചു. മൃതദേഹം സംസ്‌കരിക്കാനുള്ള വീട്ടുകാരുടെ ശ്രമം പൊലീസ് ഇടപെട്ടു തടഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് മൂന്നാര്‍ പൊലീസ് കേസെടുത്തു. നല്ലതണ്ണിയിലെ രമേശ് -ദിവ്യ ദമ്പതികളുടെ മകള്‍ ശ്വേതയാണ് തിങ്കളാഴ്ച മരിച്ചത്. ഒരു മാസം മുമ്പ്