Kerala

തൃശ്ശൂരില്‍ സിപിഐഎമ്മിനുള്ള സ്വത്ത് വിവരങ്ങള്‍ ആദായ നികുതി വകുപ്പിന് മുമ്പാകെ മറച്ചുവച്ചു ; ജില്ലയില്‍ മാത്രമായി പാര്‍ട്ടിക്ക് ആകെ 101 സ്ഥാവര ജംഗമ വസ്തുക്കളുണ്ടെന്ന് ഇഡി
തൃശ്ശൂരില്‍ സിപിഐഎമ്മിനുള്ള സ്വത്ത് വിവരങ്ങള്‍ ആദായ നികുതി വകുപ്പിന് മുമ്പാകെ മറച്ചുവെച്ചെന്ന് അധികൃതര്‍. ജില്ലയില്‍ മാത്രമായി പാര്‍ട്ടിക്ക് ആകെ 101 സ്ഥാവര ജംഗമ വസ്തുക്കളുണ്ടെന്നാണ് ഇഡിയുടെ കണക്ക്. എന്നാല്‍ ആദായ നികുതി വകുപ്പിന് നല്‍കിയ കണക്കില്‍ ഒരു കെട്ടിടം മാത്രമാണ് ഉള്ളതെന്നും ഇഡി വ്യക്തമാക്കി. സിപിഐഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയില്‍ നിന്നും ഇഡി ഇതുസംബന്ധിച്ച കണക്കുകള്‍ ആരാഞ്ഞിട്ടുണ്ട്. ഏഴ് വസ്തുക്കള്‍ വിറ്റെന്നും ഒരു കെട്ടിടം മാത്രമാണ് ഉള്ളതെന്നുമാണ് ഇഡിക്ക് നല്‍കിയ കണക്കില്‍ ജില്ലാ കമ്മിറ്റി വ്യക്തമാക്കിയിട്ടുള്ളത്. ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇഡി സ്വത്തു വിവരം ആരാഞ്ഞിരിക്കുന്നത്. പ്രാദേശികമായി പാര്‍ട്ടി ഓഫീസ് നിര്‍മിക്കുന്നതിന് നടത്തിയ പണപ്പിരിവിന്റെ കണക്ക്

More »

ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെ കുഴഞ്ഞുവീണു ; 9ാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. തോപ്രാംകുടി സ്‌കൂള്‍സിറ്റി മങ്ങാട്ടുകുന്നേല്‍ പരേതനായ സിബിയുടെ മകള്‍ ശ്രീലക്ഷ്മി (14) ആണ് മരിച്ചത്. ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെയാണ് ശ്രീലക്ഷ്മി കുഴഞ്ഞുവീണത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഉടന്‍ തന്നെ ശ്രീലക്ഷ്മിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

More »

പാനൂര്‍ ബോംബ് സ്‌ഫോടനം: മുഖ്യസൂത്രധാരന്‍ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി, അറസ്റ്റിലായവരില്‍ പാര്‍ട്ടി നേതാക്കളും
പാനൂര്‍ ബോംബ് സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെന്ന് പൊലീസ്. കുന്നോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാലിനാണ് മുഖ്യസൂത്രധാരണ. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായ അമല്‍ ബാബുവിനും ഡിവൈഎഫ്‌ഐ ഭാരവാഹിയാണ്. അതേസമയം പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അശ്വന്ത്, വിനോദ് എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ബോബ്

More »

'ഭൂമി നശിക്കും, പ്രളയം വരും, പര്‍വ്വതങ്ങളാണ് രക്ഷയെന്ന് നവീന്‍ പറയുന്ന ചാറ്റ് പുറത്ത് ; ഏഴ് വര്‍ഷമായി നവീന്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട്
അരുണാചല്‍ പ്രദേശിലെ മലയാളികളുടെ മരണത്തില്‍ മുഖ്യസൂത്രധാരന്‍ മരിച്ച നവീനെന്ന് അന്വേഷണ സംഘം. ഏഴ് വര്‍ഷമായി നവീന്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയായിരുന്നെന്നും വിശ്വാസത്തിന്റെ ഭാഗമായാണ് അരുണാചല്‍ തെരഞ്ഞെടുത്തതെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. 'ഭൂമി നശിക്കും, പ്രളയം വരും, പര്‍വ്വതങ്ങളാണ് രക്ഷയെന്ന് നവീന്‍ പറയുന്ന ചാറ്റുകള്‍ കണ്ടെത്തി. അന്യഗ്രഹ ജീവിതം

More »

തിരുവനന്തപുരം അപകടം: ബൈക്ക് മത്സരയോട്ടത്തിനായി രൂപമാറ്റം വരുത്തിയത്, നിയമലംഘനത്തിന് 12 തവണ പിഴ
തിരുവനന്തപുരത്ത് രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കിയ ബൈക്ക് മത്സരയോട്ടത്തിന് രൂപമാറ്റം വരുത്തിയത്. നിയമലംഘനങ്ങള്‍ക്ക് തുടര്‍ച്ചയായി പിഴയിട്ടിരുന്ന ബൈക്കാണ് ഇതെന്നാണ് കണ്ടെത്തല്‍. 12 തവണയാണ് മുമ്പ് പിഴയിട്ടിരിക്കുന്നത്. രൂപ മാറ്റം വരുത്തിയതിന് മൂന്ന് മാസം മുമ്പ് മോട്ടോര്‍ വാഹന വകുപ്പ് 5000 രൂപ പിഴയിട്ടിരുന്നു. വെളുത്ത വണ്ടി നിറം മാറ്റി. ബൈക്കിന്റെ ഹാന്‍ഡിലില്‍

More »

പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്റെ വീട് സിപിഐഎം നേതാക്കള്‍ സന്ദര്‍ശിച്ചത് ആദ്യം നിഷേധിച്ച് പി ജയരാജന്‍, പോയെങ്കില്‍ മഹാഅപരാധമല്ല, വിലക്കിയിട്ടില്ലെന്ന് ന്യായം
പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്റെ വീട് സിപിഐഎം നേതാക്കള്‍ സന്ദര്‍ശിച്ചത് നിഷേധിച്ചും ന്യായീകരിച്ചും മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്‍. പാര്‍ട്ടിയുടെ ഉത്തരവാദിത്തത്തിലുള്ള ഒരു നേതാവും ഷെറിഫിന്റെ വീട്ടില്‍ പോയിട്ടില്ലെന്ന് പറഞ്ഞ പി ജയരാജന്‍, പിന്നീട് കുടുംബവുമായി ബന്ധമുള്ള ആരെങ്കിലും പോയെങ്കില്‍ മഹാഅപരാധമായി കാണേണ്ടതില്ലെന്നും അത്തരമൊരു വിലക്ക്

More »

തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി ബിജെപി രാഷ്ട്രീയ പകതീര്‍ക്കുന്നു; തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ച നടപടിക്കെതിരെ സിപിഎം
സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്. സിപിഎം വരവ് ചെലവ് കണക്കുകള്‍ കൃത്യമായി ആദായ നികുതി വകുപ്പിനും, തെരഞ്ഞെടുപ്പ് കമ്മീഷനും ഓരോ വര്‍ഷവും സമര്‍പ്പിക്കാറുണ്ട്. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ കണക്കുകളെല്ലാം ഇത്തരത്തില്‍ സമര്‍പ്പിക്കപ്പെട്ടതാണ്. തൃശ്ശൂരിലെ സഹകരണ

More »

നവീന്റെ കാറില്‍ പ്രത്യേക കല്ലുകളും ചിത്രങ്ങളും, മരണത്തിന് ശേഷമുള്ള ജീവിതത്തെ കുറിച്ചായിരുന്നു നവീനും ദേവിയും ആര്യയും ചര്‍ച്ച ചെയ്തിരുന്നത് ;ബ്ലാക്ക് മാജിക് സ്ഥിരീകരിക്കാന്‍ കൂടുതല്‍ തെളിവുകള്‍
അരുണാചല്‍ പ്രദേശിലെ മലയാളികളുടെ മരണത്തില്‍ ബ്ലാക്ക് മാജിക് സ്ഥിരീകരിക്കാന്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. മരിച്ച നവീന്റെ കാറില്‍ നിന്ന് പ്രത്യേക കല്ലുകളും ചിത്രങ്ങളും കണ്ടെത്തി. ആര്യക്ക് വന്ന മെയിലുകളില്‍ ചിലതില്‍ പ്രത്യേകതരം കല്ലുകളെക്കുറിച്ച് പറഞ്ഞിരുന്നു. ഈ കല്ലുകളാണ് കാറില്‍ നിന്ന് കണ്ടെത്തിയതെന്നാണ് കരുതുന്നത്. ഡോണ്‍ബോസ്‌കോ എന്ന് പേരില്‍ നിന്നും ആര്യയ്ക്ക് വന്ന

More »

പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു ; ഭര്‍ത്താവ് കസ്റ്റഡിയില്‍
തിരുവനന്തപുരം വിളവൂര്‍ക്കലില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വിളവൂര്‍ക്കല്‍ പാവച്ചക്കുഴി തേവിക്കോണം ആഞ്ജനേയംവീട്ടില്‍ ഷീജ(41) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ജയശങ്കറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മെഡിക്കല്‍കോളേജില്‍ ചികിത്സയിലിരിക്കേ ഇന്ന് വെളുപ്പിനാണ് ഷീജ മരിച്ചത്. ഭര്‍ത്താവിന്റെ മാനസിക പീഡനമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ്

More »

ബിജെപിയെ ഇനിയും പുറത്തുനിര്‍ത്തിയാല്‍ നാളെ അവര്‍ നമ്മെ പുറത്ത് നിര്‍ത്തും, എല്‍ഡിഎഫും യുഡിഎഫും വര്‍ഗീയ പ്രീണനമാണ് തുടരുന്നതെന്ന് ലത്തീന്‍ അതിരൂപത

എല്‍ഡിഎഫിനെയും യുഡിഎഫിനെയും വിമര്‍ശിച്ചും ബിജെപി നിലപാടുകളെ അനുകൂലിച്ചും ലത്തീന്‍ അതിരൂപത. എല്‍ഡിഎഫും യുഡിഎഫും വര്‍ഗീയ പ്രീണനമാണ് തുടരുന്നതെന്നും ബിജെപിയുടെ വിദേശ നയം ശ്ലാഘനീയമാണെന്നും വരാപ്പുഴ അതിരൂപതയുടെ മുഖപത്രമായ ജീവദീപ്തിയിലെ ലേഖനത്തില്‍ പറയുന്നു. ആലപ്പുഴ രൂപതാ വക്താവ്

കെ റെയില്‍ അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ 150 കോടി കൈക്കൂലി വാങ്ങിയെന്ന ആരോപണം ; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി

കെ റെയില്‍ അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ 150 കോടി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. കേരളാ കോണ്‍ഗ്രസ് എം നേതാവ് എ എച്ച് ഹഫീസാണ് ഹര്‍ജി നല്‍കിയത്. മാധ്യമ

കാസര്‍ഗോഡ് മണ്ഡലത്തില്‍ നടത്തിയ മോക് പോളില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് അധിക വോട്ട് ; പരാതി

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കാസര്‍ഗോഡ് മണ്ഡലത്തില്‍ നടത്തിയ മോക് പോളില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് അധിക വോട്ട് നല്‍കി വോട്ടിങ് മെഷീന്‍. കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങള്‍ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍

കേരളത്തില്‍ ബിജെപിക്കു വേണ്ടി മത്സരിക്കുന്ന നാലില്‍ ഒരാള്‍ മുന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍: ലീഗ് പ്രവര്‍ത്തകര്‍ക്ക് സ്വന്തം പതാക ഉയര്‍ത്തി പിടിച്ചു വോട്ട് ചോദിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തി ; വിമര്‍ശനവുമായി പിണറായി വിജയന്‍

കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമായി പ്രവര്‍ത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലീഗ് പ്രവര്‍ത്തകര്‍ക്ക് സ്വന്തം പതാക ഉയര്‍ത്തി പിടിച്ചു വോട്ട് ചോദിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തി. ഇത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അധഃപതനമാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍

ഡോക്ടറെ ബലാത്സംഗം ചെയ്ത കേസ്, പ്രതിയായ പോലീസ് ഇന്‍സ്‌പെക്ടറെ കൊച്ചിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബലാത്സംഗ കേസില്‍ പ്രതിയായ ഇന്‍സ്‌പെക്ടര്‍ സൈജു എം വിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി അംബേദ്കര്‍ സ്റ്റേഡിയത്തിന് പരിസരത്തെ മരത്തിലാണ് സൈജുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ബലാത്സംഗ കേസില്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ച് ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന്

പൊള്ളലേറ്റ് ചികിത്സയിലിരിക്കേ അഞ്ചു വയസ്സുകാരി മരിച്ചു ; മൃതദേഹം സംസ്‌കരിക്കാനുള്ള വീട്ടുകാരുടെ ശ്രമം തടഞ്ഞു പൊലീസ്

ഒരുമാസം മുമ്പു പൊള്ളലേറ്റ അഞ്ചു വയസ്സുകാരി മരിച്ചു. മൃതദേഹം സംസ്‌കരിക്കാനുള്ള വീട്ടുകാരുടെ ശ്രമം പൊലീസ് ഇടപെട്ടു തടഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് മൂന്നാര്‍ പൊലീസ് കേസെടുത്തു. നല്ലതണ്ണിയിലെ രമേശ് -ദിവ്യ ദമ്പതികളുടെ മകള്‍ ശ്വേതയാണ് തിങ്കളാഴ്ച മരിച്ചത്. ഒരു മാസം മുമ്പ്