Spiritual

വല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ 16 ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും മരിയന്‍ പ്രദക്ഷിണവും
വാല്‍താംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) ഈ മാസം  16ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും മരിയന്‍ പ്രദക്ഷിണവും, ഫാത്തിമാ മാതാവിന്റെ തിരുനാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. പരിശുദ്ധ അമ്മയോടുള്ള സ്‌നേഹ ബഹുമാനങ്ങള്‍ പ്രകടിപ്പിക്കുന്നതിനും അതുപോലെ അമ്മയുടെ മാദ്ധ്യസ്ഥം തേടിയും എല്ലാ മാസവും മൂന്നാമത്തെ മരിയന്‍ ദിനത്തില്‍  നേര്‍ച്ച നേര്‍ന്ന് എത്തുന്ന വിശ്വാസികള്‍  പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും വഹിച്ച് കത്തിച്ച മെഴുകുതിരികള്‍ കൈകളിലേന്തിയുള്ള പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.  തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു. 5:30 pm കുമ്പസാരം, 6.15 pm പരിശുദ്ധ ജപമാല ,  6.45 pm ആഘോഷമായ വി.കുര്‍ബ്ബാന ,  തുടര്‍ന്നു് നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ

More »

ലിവര്‍പൂളില്‍ സീറോ മലബാര്‍ ഇടവക സ്ഥാപിതമായി
ലിവര്‍പൂള്‍ ;  ഗ്രെയിറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത രൂപീകൃതമായതിനു ശേഷമുള്ള ആദ്യ  ഇടവക ദേവാലയം ലിവര്‍പൂളിലെ  ലിതര്‍ലണ്ടില്‍  തിങ്ങി നിറഞ്ഞ വിശ്വാസിസമൂഹത്തെ സാക്ഷി നിര്‍ത്തി  രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്തു .  ലിവര്‍പൂള്‍ അതിരൂപത ഗ്രെയിറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയ്ക്ക് ദാനമായി നല്‍കിയ  സമാധാന രാജ്ഞി ആയ  പരിശുദ്ധ

More »

ഇംഗ്ലണ്ടിലെ പുതുപ്പള്ളി സെ. ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മാഞ്ചസ്റ്റര്‍ പെരുന്നാളിന് ഇന്ന് കൊടിയേറും; പ്രധാന തിരുനാള്‍ നാളെ...
മാഞ്ചസ്റ്റര്‍:  ഇടവകയുടെ കാവല്‍ പിതാവായ  വിശുദ്ധ ഗീവര്‍ഗീസ് സഹദായയുടെ പെരുന്നാള്‍ ഇന്ന് മെയ് 12 ശനി, നാളെ മെയ് 13 ഞായര്‍ തീയതികളില്‍ ആഘോഷിക്കുന്നു. ഇന്ന്  വൈകിട്ട് 6  മണിക്ക് ഇടവക വികാരി ഫാദര്‍ ഹാപ്പി ജേക്കബ് കൊടിയേറ്റുന്നതോടെ പെരുന്നാളിന് തുടക്കം കുറിക്കും. തുടര്‍ന്ന് സന്ധ്യ നമസ്‌കാരവും,ഫാദര്‍ മാത്യു എബ്രഹാം (ബോബി അച്ഛന്‍) നയിക്കുന്ന വചനശ്രുശൂഷയും ഉണ്ടായിരിക്കും. നാളെ

More »

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ രണ്ടാമത്തെ ഇടവക ദേവാലയത്തിന് ഇന്ന് ലിതെര്‍ലാന്റില്‍ ഉത്ഘാടനം ; ചടങ്ങുകള്‍ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍
ലിവര്‍പൂള്‍ ; ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയ്ക്ക് വളര്‍ച്ചയുടെ വഴിയില്‍ ഇന്നു പുതിയ ഒരദ്ധ്യായം കൂടി തുറക്കുന്നു. പ്രസ്റ്റണ്‍ കത്തീഡ്രല്‍ ദേവാലയത്തിന് ശേഷം പൂര്‍ണ്ണമായും സഭയ്ക്കു സ്വന്തമാകുന്ന രണ്ടാമത്തെ ദേവാലയത്തിന്റെ ഉത്ഘാടന ചടങ്ങുകള്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ആരംഭിക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം

More »

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭയ്ക്ക് നാളെ പുതു ചരിത്രം ; ഉത്ഘാടന ചടങ്ങുകളില്‍ വിശിഷ്ടാതിഥികളും ; ആയിരങ്ങള്‍ സാക്ഷിയാകും
ലിവര്‍പൂള്‍ ; ഇതുവരെ ലിവര്‍പൂള്‍ ലാറ്റിന്‍ അതിരൂപതയുടെ ഭാഗമായിരുന്ന ' ഔവര്‍ ലേഡി ഓഫ് പീസ്'' (സമാധനത്തിന്റെ രാജ്ഞി) ദേവാലയം ശനിയാഴ്ച മുതല്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയ്ക്ക് സ്വന്തമാകുന്നു. ലിവര്‍പൂള്‍ കേന്ദ്രമാക്കി ജീവിക്കുന്ന സീറോ മലബാര്‍ സഭാ വിശ്വാസികളുടെ ആത്മീയതയും പ്രാര്‍ത്ഥനാ ജീവിതവും മനസിലാക്കി ലിവര്‍പൂള്‍ രൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം

More »

എം.എം.സി.എയുടെ നഴ്‌സസ് ദിനാഘോഷം ശനിയാഴ്ച മാഞ്ചസ്റ്ററില്‍...
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (MMCA) നഴ്‌സസ് ദിനാഘോഷം വിഥിന്‍ഷോ വുഡ്ഹൗസ് പാര്‍ക്ക്, പോര്‍ട്ട് വേയിലുള്ള    ലൈഫ് സ്‌റ്റൈല്‍ സെന്ററില്‍ വച്ച് നടക്കും.  12/5/18 ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ ആറ് മണി വരെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. നഴ്‌സസ് ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന സെമിനാറില്‍ ശ്രീ. തമ്പി ജോസ്, ശ്രീ.ഫിലിപ്പ്

More »

യേശുനാമത്തില്‍ വിടുതലുമായി ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍,അനുഗ്രഹമേകി മാര്‍.സ്രാമ്പിക്കല്‍. ആത്മാഭിഷേക നിറവില്‍ നാളെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍
ബര്‍മിങ്ഹാം: അഭിഷിക്ത കരങ്ങളുടെ കൈകോര്‍ക്കലിനായി ബഥേല്‍ സെന്റര്‍ ഒരുങ്ങുകയാണ്. യേശുനാമത്തില്‍ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്ന പരിശുദ്ധാത്മ ശുശ്രൂഷയുമായി വട്ടായിലച്ചന്‍ മുഴുവന്‍ സമയവും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍. ജോസഫ് സ്രാമ്പിക്കല്‍,ജീസസ് യൂത്ത് മുന്‍ യുകെ ആനിമേറ്ററും പ്രമുഖ സുവിശേഷപ്രവര്‍ത്തകനും

More »

വട്ടായിലച്ചന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി നാളെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍ പ്രത്യേക ശുശ്രൂഷകള്‍.
ബര്‍മിങ്ഹാം: പരീക്ഷാക്കാലമാകുമ്പോള്‍ കുട്ടികള്‍ക്കുണ്ടാകുന്ന ഭയവും മാനസിക സമ്മര്‍ദ്ദങ്ങളും മുന്‍നിര്‍ത്തി , യേശുനാമത്തില്‍ അനേകം കുട്ടികള്‍ക്ക് അഭിഷേകാഗ്‌നി ശുശ്രൂഷയില്‍ ഏതെങ്കിലും തരത്തില്‍ സംബന്ധിക്കുകവഴി അഭുതകരമായ വിടുതല്‍ നല്‍കുവാന്‍ ദൈവം ഉപകാരണമാക്കിക്കൊണ്ടിരിക്കുന്ന റവ. ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നാളെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍

More »

മരിയഭക്തിയുടെ നിറവില്‍ എയില്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 27 ന്. ആതിഥേയത്വം വഹിക്കുന്ന സതക് ചാപ്ലയന്‍സിയുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍.
ഇംഗ്ലണ്ടിന്റെ വസന്താരമമായ കെന്റിന്റെ ഹൃദയഭാഗത്ത്  വിശ്വാസ സൗരഭം പകര്‍ന്നു നിലകൊള്ളുന്ന പുണ്യപുരാതനമായ എയ്ല്‍സ്‌ഫോര്‍ഡ് പ്രയറിയിലേക്ക് മെയ് 27 ഞായറാഴ്ച  യുകെയിലെ സീറോമലബാര്‍ വിശ്വാസസമൂഹം ഒഴുകിയെത്തും. ദിവ്യരഹസ്യം നിറഞ്ഞുനില്‍ക്കുന്ന പനിനീര്‍കുസുമമായ എയ്ല്‍സ്‌ഫോര്‍ഡ് മാതാവിന്റെ സന്നിധിയില്‍ എല്ലാവര്‍ഷവും മധ്യസ്ഥം തേടിയെത്തുന്നത്  ആയിരക്കണക്കിന് വിശ്വാസികളാണ്.

More »

[1][2][3][4][5]

സ്‌കന്ദോര്‍പ്പ് വിശ്വാസികളെ ആശിര്‍വദിച്ച് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ; ഇടയ സന്ദര്‍ശനവും ഇടവക തിരുനാളും ഭക്തിസാന്ദ്രം

സ്‌കന്ദോര്‍പ്പ ; സ്‌കന്ദോര്‍പ്പ വിശ്വാസ സമൂഹത്തിന് ദൈവാനുഗ്രഹത്തിന്റെ ദിവസങ്ങള്‍ സമ്മാനിച്ച് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നടത്തിവന്ന ഇടയ സന്ദര്‍ശനം പൂര്‍ത്തിയായി. കഴിഞ്ഞ ഞായറാഴ്ച സ്‌കന്ദോര്‍പ്പ സെന്റ് ബര്‍ണ്ണഭീത്ത്

ജപമാല രാജ്ഞിയെ വന്ദിക്കുവാന്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണില്‍ നിന്നും ആഗസ്ത് 19 മുതല്‍ 22 വരെ ഫാത്തിമാ തീര്‍ത്ഥാടനം

പരിശുദ്ധ ദൈവമാതാവിന്റെ അനുഗ്രഹങ്ങള്‍ തേടി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജയണ്‍ ക്രമീകരിച്ചിരിക്കുന്ന ഫാത്തിമാ തീര്‍ത്ഥാടനം ആഗസ്ത് 19ന് ലണ്ടനില്‍ നിന്ന് ആരംഭിച്ച് 22 ന് വൈകുന്നേരം തിരിച്ചെത്തുന്നു. ഞാന്‍ ജപമാല രാജ്ഞിയാണ് '' എന്ന് പറഞ്ഞാണ്

രണ്ടാം അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെ ലണ്ടന്‍ റീജിയനിലെ ഒരുക്ക ശുശ്രൂഷ 2018 ജൂണ്‍ 4ന്

ലണ്ടന്‍ : സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ഒരുക്കുന്ന രണ്ടാം അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെ ലണ്ടന്‍ റീജിയനിലെ ഒരുക്ക ശുശ്രൂഷ 2018 ജൂണ്‍ മാസം 4 ന് നടത്തപ്പെടുന്നു. ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നത് പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ടീസിന്റെ യു.കെ. ഡയറക്ടറുമായ ഫാ.

ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിന്റെ റമളാന്‍ പ്രഭാഷണം നാളെ (മെയ് 26 ശനിയാഴ്ച)

ദുബൈ: 22ാമത് ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പരിപാടികളുടെ ഭാഗമായി മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിന്റെ റമസാന്‍ പ്രഭാഷണം നാളെ ശനിയാഴ്ച രാത്രി പത്ത് മണിക്ക് ദുബൈ ഊദ് മേത്തയില്‍ ലത്തീഫ ഹോസ്പിറ്റലിനു സമീപമുള്ള അല്‍ വസല്‍ ക്ലബ്ബില്‍ നടക്കും. ഇസ്ലാമും നവലോക

മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിന്റെ 9ാംമത് ഫാമിലി കോണ്‍ഫറന്‍സ് ആഗസ്ത് മാസം യോര്‍ക്കില്‍ വച്ച്

ലണ്ടന്‍ ; മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ യുകെ യൂറോപ്പ് ആന്‍ഡ് ആഫ്രിക്ക ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിലുള്ള 9ാമത് ഫാമിലി യൂത്ത് കിഡ്‌സ് കോണ്‍ഫറന്‍സ് 2018 ആഗസ്ത് മാസം 22ാം തിയതി മുതല്‍ 26 ബുധന്‍ വ്യാഴം, വെള്ളി, ശനി, ഞായര്‍ തിയതികളില്‍ യോര്‍ക്കില്‍ വച്ച് നടത്തപ്പെടുന്നു. 22ാം തിയതി

വല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മെയ് മാസം 23ാം തീയതി ബുധനാഴ്ച മരിയന്‍ ദിന ശുശ്രൂഷ

വാല്‍താംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) മെയ് മാസം 23ാം തീയതി ബുധനാഴ്ച മരിയന്‍ ദിന ശുശ്രൂഷ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. മെയ് മാസം പരിശുദ്ധ അമ്മയുടെ പ്രത്യേകമായ വണക്കത്തിനായി തിരുസ്സഭ