അലമാരയ്ക്കും സണ്ണിച്ഛനും പിന്നെ പിള്ളേര്‍ക്കും കട്ട അഭിനന്ദനം നേര്‍ന്നു കൊണ്ട് ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്,,, എന്താ അലമാര എന്നല്ലേ...

A system error occurred.

അലമാരയ്ക്കും സണ്ണിച്ഛനും പിന്നെ പിള്ളേര്‍ക്കും കട്ട അഭിനന്ദനം നേര്‍ന്നു കൊണ്ട് ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്,,, എന്താ അലമാര എന്നല്ലേ...
മിഥുന്‍ മാനുവല്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അലമാര. ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രവും അലമാര തന്നെയാണ് എന്ന് വേണം പറയാന്‍. ദുല്‍ഖറിന്റെ പ്രിയ സുഹൃത്ത് സണ്ണി വെയ്ന്‍, മിഥുന്‍, ഷൈജു സുധി, രജ്ഞി പണിക്കര്‍, മണികഠന്‍ എന്നിങ്ങനെ രസകരമായ കഥാപാത്രങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വെള്ളിയാഴ്ച തിയേറ്ററില്‍ എത്തുന്ന ചിത്രത്തിന് ദുല്‍ഖര്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ.




തികച്ചും കോമഡി ഫാമിലി എന്റര്‍ടൈനറാണ് അലമാര. വിവാഹം കഴിച്ചവര്‍ക്ക് പെട്ടന്ന് പിടികിട്ടുകയും വിവാഹം കഴിയ്ക്കാന്‍ പോകുന്നവര്‍ക്ക് പാഠമാക്കുകയും ചെയ്യും ചിത്രം. ചിത്രത്തില്‍ അലമാര സംസാരിക്കുന്നു എന്നുതും ശ്രദ്ധേയമാണ്. അലമാര തുറന്നാല്‍ പൊട്ടിചിരിയാണ് നിങ്ങളെ കാത്തിരിക്കുന്നത് എന്നാണ് മിഥുന്‍ പറയുന്നത്. ആട് എന്ന സിനിമയായിരുന്ന മിഥുന്‍ അവസാനമായി ചെയ്തത്. എന്നാലിത് തിയേറ്ററില്‍ പരാജയപ്പെടുകയും പിന്നീട് ടെലിവിഷനില്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെടുകയും ചെയ്ത ചിത്രമാണ്. വെള്ളിയാഴ്ച അലമാര തിയേറ്ററുകളില്‍ തുറക്കും.


Other News in this category



4malayalees Recommends