ഫാ. രാജു തോമസ് കൈതവന റമ്പാന്‍ പദവിയിലേക്ക്

A system error occurred.

ഫാ. രാജു തോമസ് കൈതവന റമ്പാന്‍ പദവിയിലേക്ക്
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവക വികാരിയും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കല്‍ക്കത്താ ഭദ്രാസനത്തിന്‍ കീഴിലുള്ള ഭിലായ് സെന്റ് തോമസ് മിഷനിലെ സീനിയര്‍ വൈദികനുമായ ഫാ. രാജു തോമസിനെ റമ്പാന്‍ സ്ഥാത്തേക്ക് ഉയര്‍ത്തുന്നു.

കറ്റാനം സെന്റ്. സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് വലിയപള്ളി ഇടവകാംഗമായ രാജു തോമസ് അച്ചന്‍ കൈതവന പടീറ്റേതില്‍ പരേതനായ കെ.സി തോമസ്സിന്റേയും പരേതയായ സാറാമ്മ തോമസ്സിന്റേയും മൂന്നാമത്തെ മകനാണ്. 1986ല്‍ ഭിലായ് മിഷനില്‍ ചേര്‍ന്ന് പഠനവും മിഷന്‍ പ്രവര്‍ത്തനവും ആരംഭിച്ചു. ബിരുദാനന്തരം 1993ല്‍ വൈദീകപഠനവും പൂര്‍ത്തിയാക്കി 1994 സെപ്തംബറില്‍ പുണ്യശ്ലോകനായ ഡോ. സ്‌തേഫാനോസ് മാര്‍ തേവോദോസിയോസ് തിരുമേനിയില്‍ നിന്നും വൈദീക പട്ടവും സ്വീകരിച്ചു.

മാര്‍ച്ച് 23, വ്യാഴാഴ്ച്ച വൈകിട്ട് 4.30ന് വിശുദ്ധ കുര്‍ബ്ബാനയും, തുടര്‍ന്ന് റമ്പാന്‍ സ്ഥാനാരോഹണവും നടക്കും. സിറ്റി നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് കല്‍ക്കത്താ ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് പൊതുസമ്മേളനവും ഇടവകയുടെ 60?!ാം വര്‍ഷിക പദ്ധതിയുടെ ഉത്ഘാടനവും നടക്കും.

Other News in this category4malayalees Recommends