കൊട്ടിയുര്‍ പീഡനം: കുഞ്ഞിന്റെ അച്ഛന്‍ ഫാ.റോബിന്‍ തന്നെ ഡിഎന്‍എ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു, റിപ്പോര്‍ട്ട് തലശേരി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയിലും കേസ് അന്വേഷിക്കുന്ന പേരാവൂര്‍ പോലീസിനും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

പേരാവൂര്‍: വൈദികന്റെ പീഡനത്തിനിരയായി പതിനാറു വയസുളള പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനാ ഫലം പുറത്ത് വന്നു. കുറ്റാരോപിതനായ വൈദികന്‍ ഫാ.റോബിന്‍ തന്നെയാണ് കുട്ടിയുടെ അച്ഛനെന്നാണ് വ്യക്തമായിരിക്കുന്നത്.

തിരുവനന്തപുരത്തെ സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയില്‍ നിന്ന് റിപ്പോര്‍ട്ട് തലശേരി ജില്ലാ കോടതിയിലും കേസ് അന്വേഷിക്കുന്ന പേരാവൂര്‍ പോലീസിലും ലഭിച്ചു. ഇതോടെ കേസ് നിര്‍ണായക വഴിത്തിരിവിലെത്തിയിരിക്കുകയാണ്.

നവജാത ശിശുവിനെ മാറ്റി വൈദികനെ രക്ഷിക്കാന്‍ ശ്രമം നടന്നിരുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. റോബിന്റെ നിര്‍ദേശ പ്രകാരം കുഞ്ഞിനെ വയനാട് വൈത്തിരിയിലുളള അനാഥ മന്ദിരത്തിലേക്ക് മാറ്റിയിരുന്നു. സംഭവം പുറത്തായതോടെ പേരാവൂര്‍ എസ്‌ഐ പി.കെ.ദാസ് അനാഥമന്ദിരത്തിലെത്തി കുഞ്ഞിനെ കസ്റ്റഡിയിലെടുത്തു. പിന്നീട് കണ്ണൂരെ പട്ടുവത്തുളള സര്‍ക്കാര്‍ അനാഥ മന്ദിരത്തിലാക്കി.

ഇതിനകം തന്നെ സംഭവവുമായി ബന്ധമുളള മുഴുവന്‍ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റപത്രം തയാറായി വരികയാണ്.
Other News in this category4malayalees Recommends