ജിന്‍സണ്‍ തയാറാക്കിയത് അതീവ കുശാഗ്ര ബുദ്ധിയോടെയുളള തിരക്കഥ, വീട് കത്തി താനടക്കമുളളവര്‍ മരിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം, നഗരത്തെ നടുക്കിയ കൊലയ്ക്ക് പിന്നിലെന്തെന്ന ചോദ്യവുമായി പോലീസ്

ജിന്‍സണ്‍ തയാറാക്കിയത് അതീവ കുശാഗ്ര ബുദ്ധിയോടെയുളള തിരക്കഥ, വീട് കത്തി താനടക്കമുളളവര്‍ മരിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം, നഗരത്തെ നടുക്കിയ കൊലയ്ക്ക് പിന്നിലെന്തെന്ന ചോദ്യവുമായി പോലീസ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തലസ്ഥാന നഗരത്തെ പിടിച്ച് കുലുക്കിയ കൂട്ടക്കൊലയുടെ പിന്നാമ്പുറം തേടി പോലീസ്. അതീവ ജാഗ്രതയോടെയാണ് കൊലപാതകിയെന്ന് സംശയിക്കുന്ന ജിന്‍സണ്‍ തിരക്കഥ തയാറാക്കിയതെന്നും പോലീസ്. ജിന്‍സണു വേണ്ടി പോലീസ് വലവിരിച്ച് കഴിഞ്ഞു. റെയില്‍വേ സ്‌റ്റേഷനിലും വിമാനത്താവളങ്ങളിലും ജിന്‍സണ് വേണ്ടി ലുക്ക് ഔട്ട് നോട്ടീസും പതിച്ചു കഴിഞ്ഞു. കൊലപാതകം പുറത്ത് വന്ന ദിവസം പുലര്‍ച്ചെയാണ് ഇയാള്‍ തിരുവനന്തപുരം തമ്പാനൂരില്‍ നിന്ന് രക്ഷപ്പെട്ടത് എന്നാണ് സൂചന. കൊല നടത്താനുറച്ച് ആസ്‌ട്രേലിയയില്‍ നിന്ന് നാട്ടിലെത്തിയ ഇയാള്‍ ചൈനയില്‍ പഠിച്ചിരുന്ന സഹോദരിയെ വിളിച്ച് വരുത്തിയതാണെന്നും സൂചനയുണ്ട്. റോബോട്ടുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട പഠനമാണ് ജിന്‍സണ്‍ നടത്തിയിരുന്നത്. വീട്ടില്‍ നിന്ന് പാതി കത്തിയ നിലയില്‍ ഒരു ഡമ്മിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് ജിന്‍സണുമായി സാമ്യമുണ്ട്. താനും മരിച്ചെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ജിന്‍സന്റെ ശ്രമമെന്നാണ് ഇതില്‍ നിന്ന് അനുമാനിക്കുന്നത്. ആസ്‌ട്രേലിയയില്‍ ഇയാള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങളൊന്നും കുടുംബത്തിന് ഉണ്ടായിരുന്നില്ല.

Other News in this category4malayalees Recommends