കുഞ്ഞുങ്ങളുണ്ടാകാന്‍ വ്യാജ ഡോക്ടറുടെ ചികിത്സ: കത്തിയും കത്രികയും ഉപയോഗിച്ച് സ്ത്രീകളുടെ ദേഹത്ത് മുറിവേല്‍പ്പിച്ചുകൊണ്ടുള്ള പ്രാകൃത ചികിത്സയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നു

കുഞ്ഞുങ്ങളുണ്ടാകാന്‍ വ്യാജ ഡോക്ടറുടെ ചികിത്സ: കത്തിയും കത്രികയും ഉപയോഗിച്ച് സ്ത്രീകളുടെ ദേഹത്ത് മുറിവേല്‍പ്പിച്ചുകൊണ്ടുള്ള പ്രാകൃത ചികിത്സയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നു
അറിവില്ലാത്ത ഗ്രാമീണ ജനതയെ വ്യാജ ഡോക്ടര്‍മാര്‍ പലപ്പോഴും തങ്ങളുടെ പ്രാകൃത ചികിത്സാ രീതികള്‍ക്ക് വിധേയരാക്കാറുണ്ട്. ഇത്തരത്തിലുള്ള നിരവധി വാര്‍ത്തകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തുവന്നിട്ടുണ്ട്. ബീഹാറിലെ സമത്പൂറില്‍ നിന്നും പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. ഒരു വ്യാജസ്വാമി തന്റെ ദൈവിക സിദ്ധിവഴി കുട്ടികളില്ലാത്ത സ്ത്രീകള്‍ക്ക് ചികിത്സ നല്‍കുന്നതാണ് വീഡിയോ.

ജീവനുപോലും ഭീഷണിയാകുന്ന തരത്തിലുള്ളതാണ് ഭഗത് എന്ന പേരില്‍ അറിയപ്പെടുന്ന വ്യാജന്റെ ചികിത്സ. ചികിത്സയ്‌ക്കെത്തുന്ന സ്ത്രീകളുടെ വയറ്റില്‍ കത്രികയും കത്തിയും കൊണ്ട് മുറിവേല്‍പ്പിച്ചാണ് വിദ്വാന്‍ ചികിത്സ നടത്തുന്നത്. സ്ത്രീകള്‍ വേദനയെടുത്തു പുളയുകയാണ്. എന്നാലും അവര്‍ ദൈവസിദ്ധി ലഭിച്ച വ്യാജന്റെ ക്രൂരപീഡനങ്ങള്‍ സഹിച്ച് ഒരു കുഞ്ഞിന് വേണ്ടി വേദന സഹിക്കുന്നു. പുറത്തിറങ്ങിയ വീഡിയോയില്‍ മൂന്നു സ്ത്രീകളെ നിരത്തിക്കിടത്തിയിരിക്കുന്നതും ഇവരില്‍ ഒരു സ്ത്രീയുടെ വയറ്റില്‍ കത്രിക കൊണ്ട് കുത്തുമ്പോള്‍ വാവിട്ടു കരയുന്നതും കാണുന്നുണ്ട്.കുട്ടികളുണ്ടാകാന്‍ എന്ത് വേദനയും സഹിക്കുന്ന ഈ സ്ത്രീകള്‍ അറിയുന്നില്ല ചികിത്സ തങ്ങളുടെ ജീവന് തന്നെ ഭീഷണിയാണെന്ന്. കത്തികൊണ്ട് കുത്തുമ്പോള്‍ വേദനകൊണ്ട് പുളയുന്നവരുടെ മുഖത്തേക്ക് ദിവ്യജലം തളിക്കുന്നുമുണ്ട്. ആശുപത്രികളില്‍ പോകാന്‍ പണമില്ലാത്ത സാധാരണക്കാരായ സ്ത്രീകളാണ് ഇത്തരത്തിലുള്ള വ്യാജ വൈദ്യന്മാരുടെ ഇരയാകുന്നവരില്‍ അധികവും. യാതൊരു സുരക്ഷിതത്വവും ഇല്ലാത്ത ഈ ചികിത്സയ്ക്കിടെ ഇവര്‍ക്ക് മരണം സംഭവിച്ചാല്‍ പോലും അത് പുറം ലോകം അറിയില്ല.

ബിഹാറിലെ ഒരു ഉള്‍ ഗ്രാമമാണ് സമസ്തിപൂര്‍. ചികിത്സയ്ക്ക് ശേഷം തങ്ങള്‍ക്ക് ഭാവിയില്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകുമെന്നാണ് സ്ത്രീകളുടെ വിശ്വാസം. അതുകൊണ്ട് തന്നെയാണ് കൂടുതല്‍ സ്ത്രീകള്‍ വ്യാജ വൈദ്യന്റെ ചികിത്സയിലേക്ക് ആകര്‍ഷിക്കപ്പെടുന്നതും.

Other News in this category4malayalees Recommends