പഴയ വാഹനം വിറ്റഴിക്കാന്‍ ഗ്രാഫിക്ക്‌സ് വീഡിയോ; യൂട്യൂബില്‍ ഹിറ്റായ വീഡിയോ മണിക്കൂറുകള്‍ക്കകം കണ്ടത് 25 ലക്ഷത്തോളം പേര്‍

പഴയ വാഹനം വിറ്റഴിക്കാന്‍ ഗ്രാഫിക്ക്‌സ് വീഡിയോ; യൂട്യൂബില്‍ ഹിറ്റായ വീഡിയോ മണിക്കൂറുകള്‍ക്കകം കണ്ടത് 25 ലക്ഷത്തോളം പേര്‍
പഴയ വാഹനങ്ങള്‍ വിറ്റഴിക്കാന്‍ പലപ്പോഴും പത്രപരസ്യമോ സോഷ്യല്‍മീഡിയ വഴിയുള്ള പരസ്യമോ ആണ് പലരും ആശ്രയിക്കാറുള്ളത്. എന്നാല്‍ ഇതിലും നല്ല വഴിയുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ലാറ്റ്വിയ സ്വദേശി യൂജിന്‍ റോമനോസ്‌കി. ഇദ്ദേഹം ഒരു ഗ്രാഫിക്ക് ഡിസൈനര്‍ കൂടിയായതുകൊണ്ട് ഗ്രാഫിക്‌സ് ഉപയോഗിച്ച് തന്റെ വാഹനം വിറ്റഴിക്കാനുള്ള തീരുമാനമാണ് ആദ്യം സ്വീകരിച്ചത്. ഇതിനായി 1996 മോഡല്‍ സുസുക്കി വിറ്റാരെയുടെ ഒരു ഗ്രാഫിക്ക് വീഡിയോ തന്നെ കക്ഷി പുറത്തിറക്കി. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വയറലായിരിക്കുകയാണ്.

ലോകത്തിലെ ഏറ്റവും മികച്ച പരസ്യമായി തന്നെ ഇത് സോഷ്യല്‍ മീഡിയയില്‍ സ്വീകരിക്കപ്പെട്ടുകഴിഞ്ഞു. സെക്കന്റ് ഹാന്‍ഡ് കാര്‍ വില്‍ക്കാന്‍ ഇതിലും നല്ലൊരു പരസ്യം നല്‍കാനില്ലെന്നാണ് പലരുടെയും വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഇതിനോടകം 25 ലക്ഷം പേരാണ് യൂട്യൂബില്‍ വീഡിയോ കണ്ടിരിക്കുന്നത്. ബൈ മൈ വിറ്റാര എന്ന പേരില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോ വളരെ പുതുമയാര്‍ന്ന പരസ്യമാണെന്നാണ് പലരുടെയും ഭാഷ്യം. കാര്‍ വാങ്ങാന്‍ ഇതിനോടകം തന്നെ യൂജിനിന് ആളെ കിട്ടിക്കഴിഞ്ഞു.

ഹിമാലയം, മരുഭൂമി, തുടങ്ങി ചന്ദ്രനില്‍ വരെ കാറുമായി യൂജീന്‍ പോകുന്നുണ്ട്. ഡിനോസറുകളെയും ഗ്രാഫിക്ക് വീഡിയോയില്‍ കാണാം. ജുറാസിക് പാര്‍ക്ക്, മാഡ് മാക്‌സ് ഫ്യൂരി തുടങ്ങിയ ചിത്രങ്ങളിലെ ദൃശ്യങ്ങളാണ് വീഡിയോ തയ്യാറാക്കാന്‍ ഇദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്.


Other News in this category4malayalees Recommends