ഐടി ജീവനക്കാരി തൂങ്ങി മരിച്ച നിലയില്‍, മാവേലിക്കര സ്വദേശിയാണ് മരിച്ചത്, നടന്‍ കൊച്ചു പ്രേമന്റെ മകനുമായി ഇവര്‍ അടുപ്പത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു

ഐടി ജീവനക്കാരി തൂങ്ങി മരിച്ച നിലയില്‍, മാവേലിക്കര സ്വദേശിയാണ് മരിച്ചത്, നടന്‍ കൊച്ചു പ്രേമന്റെ മകനുമായി ഇവര്‍ അടുപ്പത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു
തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് ജീവനക്കാരിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കവടിയാര്‍ ജവഹര്‍നഗറിലെ ശിവജി സഫയര്‍ എന്ന ഫഌറ്റിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാവേലിക്കര സ്വദേശി വിന്ദുജാ നായര്‍ എന്ന ഇരുപത്തിമൂന്നുകാരിയാണ് മരിച്ചത്. കവടിയാറിലെ ഫഌറ്റിലേക്ക് താമസം മാറിയിട്ട് ഒരുമാസമേ ആയിട്ടുളളൂ. ചലച്ചിത്രം താരം കൊച്ചു പ്രേമന്റെ മകന്‍ ഹരികൃഷ്ണനുമായി പ്രണയത്തിലായിരുന്നു. ഇവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നതുമാണ്. ഹരികൃഷ്ണന്‍ ഈ ഫഌറ്റില്‍ വരാറുണ്ടായിരുന്നുവെന്നും ഇവിടെ താമസിക്കാറുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

പെണ്‍കുട്ടി താഴെ വീണ് മരിച്ചുവെന്നായിരുന്നു ആദ്യ വാര്‍ത്ത. എന്നാല്‍ പിന്നീട് പെണ്‍കുട്ടി തൂങ്ങി മരിച്ചതായി സ്ഥിരീകരിച്ചു. മ്യൂസിയം പൊലീസ് കേസെടുത്തു. ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ല. പെണ്‍കുട്ടിയുടെ അച്ഛന്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലാണ് ജോലി ചെയ്യുന്നത്. അമ്മയും സഹോദരനും മാവേലിക്കരയിലുണ്ട്. ബന്ധുക്കള്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. കൊച്ചുപ്രേമന്‍ പൊലീസില്‍ മൊഴി നല്‍കി.
Other News in this category4malayalees Recommends