അഞ്ച് വയസ്സുകാരിയെ അച്ഛന്‍ പീഡിപ്പിച്ചു ; കുറ്റകൃത്യം മറയ്ക്കാനായി മുത്തശ്ശി കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി

അഞ്ച് വയസ്സുകാരിയെ അച്ഛന്‍ പീഡിപ്പിച്ചു ; കുറ്റകൃത്യം മറയ്ക്കാനായി മുത്തശ്ശി കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി
മഹാരാഷ്ട്രയില്‍ അച്ഛന്‍ പീഡിപ്പിച്ച അഞ്ച് വയസ്സുകാരിയെ സംഭവം പുറത്തുവരാതിരിക്കാന്‍ മുത്തശ്ശി കൊലപ്പെടുത്തു.നാസിക്കിലെ ജൗലക് വാനി ഗ്രാമത്തില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്.ഈ സമയത്ത് കുട്ടിയുടെ അമ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല.അച്ഛന്റെ പീഡനം മറച്ചുവയ്ക്കാനാണ് കൊലപാതകം നടത്തിയത്.

നാസിക് സ്വദേശിയായ സച്ചിന്‍ ഷിന്‍ഡെ മകളെ പീഡിപ്പിക്കുന്നതിന് ദൃക്‌സാക്ഷിയായ ഇയാളുടെ അമ്മ അനസൂയ മകന്റെ രക്ഷയോര്‍ത്താണ് പേരക്കുട്ടിയെ കൊലപ്പെടുത്തിയത് .കുട്ടിയുടെ മൃതശരീരം അടുത്തുള്ള സ്‌കൂളിന് സമീപം മറവ് ചെയ്യുകയും ചെയ്തു.

തുടര്‍ന്ന് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ഇവര്‍ തന്നെ പോലീസില്‍ പരാതി നല്‍കി.പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.ചോദ്യം ചെയ്യലില്‍ മുത്തശ്ശനും അച്ഛനും കുറ്റം സമ്മതിച്ചു.ഷിന്‍ഡെയ്‌ക്കെതിരെ ബലാത്സംഗത്തിനും പോക്‌സോ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്.ഇയാളുടെ അമ്മയ്‌ക്കെതിരെ കൊലപാതക കുറ്റവും ചുമത്തിയിട്ടുണ്ട് .

Other News in this category4malayalees Recommends