വീട്ടുകാരോട് വഴക്കിട്ടിറങ്ങിയ 9ാം ക്ലാസുകാരി സിറ്റി ബസില്‍ അങ്ങോട്ടും ഇങ്ങോട്ടുമായി യാത്ര ചെയ്തു ; ഒടുവില്‍ ബസിനുള്ളില്‍ ബലാത്സംഗത്തിന് ഇരയായി ; സമീപ വാസികള്‍ രക്ഷയ്‌ക്കെത്തി

വീട്ടുകാരോട് വഴക്കിട്ടിറങ്ങിയ 9ാം ക്ലാസുകാരി സിറ്റി ബസില്‍ അങ്ങോട്ടും ഇങ്ങോട്ടുമായി യാത്ര ചെയ്തു ; ഒടുവില്‍ ബസിനുള്ളില്‍ ബലാത്സംഗത്തിന് ഇരയായി ; സമീപ വാസികള്‍ രക്ഷയ്‌ക്കെത്തി
സേലത്ത് ബസില്‍ 14 കാരി ബലാത്സംഗത്തിന് ഇരയായി.കേസില്‍ മൂന്നുപേര്‍ പിടിയില്‍ .ഡ്രൈവറായ മണിവണ്ണന്‍,മുരുകന്‍,കണ്ടക്ടര്‍ പെരുമാള്‍ എന്നിവരാണ് പിടിയിലായത് .സംഭവമിങ്ങനെ ; വീട്ടില്‍ നിന്ന് പിണങ്ങി ഇറങ്ങിപ്പോന്ന 9ാം ക്ലാസുകാരി തിങ്കളാഴ്ച ഉച്ചയ്ക്കാണ് ബസില്‍ കയറിയത്.ഏഴു മണിക്കൂറോളം ബസില്‍ തന്നെ ഇരുന്നു.അതിനിടെ ബസ് നിരവധി തവണ സേലത്തു നിന്ന് ഓമല്ലൂരിലേക്കും തിരിച്ചും യാത്ര ചെയ്തു.അവസാന ട്രിപ്പ് കഴിഞ്ഞ് ഓമല്ലൂരില്‍ നിന്ന് ഏഴുകിലോമീറ്റര്‍ അകലെ ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തി കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.ബസില്‍ നിന്ന് ഇറങ്ങരുതെന്ന് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതായി കുട്ടി മൊഴി നല്‍കി.കുട്ടി ബഹളം വച്ചപ്പോള്‍ ഓടിക്കൂടിയ സമീപവാസികളാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.മൂവരേയും പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.ദളിത് വിഭാഗത്തിലാണ്.മാതാപിതാക്കള്‍ക്ക് കൂലിത്തൊഴിലാണ് ജോലി.ഇതിന് മുമ്പും കുട്ടി രക്ഷിതാക്കളോട് വഴക്കിട്ട് വീടു വിട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട് .

Other News in this category4malayalees Recommends