മിഷിഗണില്‍ നൂറോളം പെണ്‍കുട്ടികളുടെ ജനനേന്ദ്രിയം മുറിച്ചത് മതാചാര പ്രകാരം; ഇന്ത്യന്‍ വംശജനായ മുസ്ലീം ഡോക്ടര്‍ കുറ്റക്കാരനെന്ന് കണ്ടെത്തി: ഡോക്ടര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

മിഷിഗണില്‍ നൂറോളം പെണ്‍കുട്ടികളുടെ ജനനേന്ദ്രിയം മുറിച്ചത് മതാചാര പ്രകാരം; ഇന്ത്യന്‍ വംശജനായ മുസ്ലീം ഡോക്ടര്‍ കുറ്റക്കാരനെന്ന് കണ്ടെത്തി: ഡോക്ടര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ
ഡെട്രോയിറ്റ്: മിഷിഗണ്‍ സ്വദേശിയായ ഡോക്ടര്‍ നൂറോളം പെണ്‍കുട്ടികളുടെ ജനനേന്ദ്രിയം മുറിച്ചതായി റിപ്പോര്‍ട്ട്. ഫെഡറല്‍ പ്രോസിക്യൂട്ടര്‍ ആണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഫെഡറല്‍ ജഡ്ജ് സമാനമായ കേസില്‍ ഒരു ഡോക്ടര്‍ക്കും ഭാര്യയ്ക്കും തടവ് ശിക്ഷ വിധിക്കാനൊരുങ്ങവെയാണ് അസിസ്റ്റന്റ് യുഎസ് അറ്റോര്‍ണി സാറ വുഡ്വാര്‍ഡ് നൂറോളം പെണ്‍കുട്ടികള്‍ക്ക് ഈ അവസ്ഥ നേരിടേണ്ടിവന്ന അവസ്ഥയെപ്പറ്റി പ്രതിപാദിച്ചത്.

മതപരമായ വിശ്വാസത്തിന്റെ പേരില്‍ രണ്ട് മിന്നസോട്ട വംശജരായ പെണ്‍കുട്ടികളുടെ ജനനേന്ദ്രിയം ലിവോനിയ ക്ലിനിക്കില്‍ വച്ച് ഡോക്ടര്‍ മുറിച്ചതാണ് ഇപ്പോള്‍ കേസായിരിക്കുന്നത്. സംഭവം വളരെ വലിയ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. ഈ സംഭവം രഹസ്യമായി നടക്കുന്നതിനാല്‍ എത്ര പെണ്‍കുട്ടികള്‍ക്ക് ഇത്തരത്തിലൊരു അവസ്ഥ ഉണ്ടായി എന്നകാര്യത്തെക്കിറിച്ച് വ്യക്തമല്ലെന്ന് വുഡ്വാര്‍ഡ് പറഞ്ഞു. മിന്നസോട്ടയിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

മിന്നസോട്ട സംഭവത്തില്‍ വുഡ്വാര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം യുഎസ് ഡിസ്ട്രിക്ട് ജഡ്ജ് ബര്‍ണാര്‍ഡ് ഫ്രീഡ്മാന്‍ കേസില്‍ പ്രതിയായ ഡോ.നാഗര്‍വാല അടക്കം മൂന്നുപേര്‍ക്കെതിരെ ശിക്ഷ വിധിച്ചു. ഡോക്ടര്‍ക്ക് ക്ലിനിക്ക് തുറക്കാന്‍ സ്ഥലം അനുവദിച്ച 53കാരനായ ഫക്രുദീന്‍ അത്തര്‍, ഇയാളുടെ ഭാര്യ ഫരീദ അത്തര്‍ എന്നിവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

ഇവര്‍ മൂന്നുപേരും ഇന്ത്യയില്‍ നിന്നുള്ള മുസ്ലീം മതവിശ്വാസികളാണ്. 12 വയസ്സിന് മുകളില്‍ പ്രായമുള്ള നിരവധി പെണ്‍കുട്ടികളുടെ ജനനേന്ദ്രിയം ഇവര്‍ മതാചാരത്തിന്റെ പേരില്‍ മുറിച്ചിട്ടുണ്ടെന്നാണ് വിവരം. നൂറോളം പെണ്‍കുട്ടികള്‍ക്ക് ഇതുവരെ ഇത്തരം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഗവണ്‍മെന്റ് പ്രസ്താവനയില്‍ അറിയിച്ചു.

ഡോക്ടര്‍ക്കും കൂട്ടാളിയായ ഫക്രുദീന്‍ അത്തറിനും ജീവപര്യന്തം തടവ് ശിക്ഷ കോടതി വിധിച്ചു. ഫക്രുദീന്റെ ഭാര്യയ്ക്ക് 20 വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്.

Other News in this category4malayalees Recommends