ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ഓ.വി.ബി.എസ്. 2017ന് തുടക്കം കുറിച്ചു

ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ഓ.വി.ബി.എസ്. 2017ന് തുടക്കം കുറിച്ചു
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ അവധിക്കാല വേദപഠന ക്ലാസുകള്‍ക്ക് ജൂണ്‍ 8ന് വൈകിട്ട് 4 മണിക്ക് നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ തുടക്കം കുറിച്ചു.


പ്രത്യേകമായി ക്രമീകരിച്ച ഗായകസംഘം ആലപിച്ച പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങില്‍ സണ്ഡേസ്‌ക്കൂള്‍ ഹെഡ്‌ബോയ് അശ്വിന്‍ ജോസഫ് മാത്യൂ, എം.ജി.ഓ.സി.എസ്.എം. സെക്രട്ടറി ഷിനോ മറിയം സക്കറിയ എന്നിവര്‍ ചേര്‍ന്ന് പതാകയുയര്‍ത്തി.


സെന്റ് ഗ്രീഗോറിയോസ് മഹാഇടവക വികാരി വന്ദ്യ തോമസ് റമ്പാന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഓ.വി.ബി.എസ്. ഡയറക്ടര്‍ ഫാ. ചെറിയാന്‍ ജോസഫ് ഭദ്രദീപം തെളിയിച്ച് വേദപഠന ക്ലാസുകളുടെ ഉത്ഘാടനം നിര്‍വ്വഹിച്ചു.


വന്ദ്യ ഹബീബ് ജോസഫ് റമ്പാന്‍, ഇടവക നിയുക്ത വികാരി ഫാ. ജേക്കബ് തോമസ്, ഇടവക സെക്രട്ടറി എബ്രഹാം അലക്‌സ്, മലങ്കര സഭാ മാനേജിംഗ് കമ്മിറ്റിയംഗം കോശി മാത്യൂ, ഹെഡ്മാസ്റ്റര്‍ കുര്യന്‍ വര്‍ഗ്ഗീസ്, സീനിയര്‍ അഡ്വൈസര്‍ പി.സി. ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.


ഓ.വി.ബി.എസ്. സൂപ്രണ്ട് ജോബി കളീക്കല്‍ സ്വാഗതവും സണ്ഡേസ്‌ക്കൂള്‍ സെക്രട്ടറി ഷാബു മാത്യൂ നന്ദിയും അര്‍പ്പിച്ചു.


ഈ വര്‍ഷത്തെ ഓ.വി.ബി.എസ്. സോങ്ങ് ബുക്കിന്റെ പ്രകാശനം ഇടവക ട്രഷറാര്‍ അജിഷ് എം. തോമസില്‍ നിന്നും ഏറ്റുവാങ്ങി സണ്ഡേസ്‌കൂള്‍ സെക്രട്ടറി ഷാബു മാത്യുവിനു നല്‍കികൊണ്ട് മഹാഇടവക വികാരി വന്ദ്യ തോമസ് റമ്പാന്‍ നിര്‍വ്വഹിച്ചു.


ഓഡിയോ സിഡിയുടെ പ്രകാശനം സണ്ഡേസ്‌ക്കൂള്‍ ട്രഷറാര്‍ ഫിലിപ്‌സ് ജോണില്‍ നിന്നും ഏറ്റുവാങ്ങി ഓ.വി.ബി.എസ്സ്. ബാന്‍ഡ് മാസ്റ്റര്‍ ജെസി ജെയ്‌സണു നല്‍കി കൊണ്ട് ഇടവക സഹവികാരി ഫാ. ജിജു ജോര്‍ജ്ജ് നിര്‍വ്വഹിച്ചു.


'എല്ലാവര്‍ക്കും നന്മ ചെയ്യുവിന്‍' എന്ന ചിന്താവിഷയത്തിന്റെ അടിസ്ഥാനത്തില്‍, 700ഓളം കുട്ടികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട്, ജൂണ്‍ 8 മുതല്‍, വെള്ളി, ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ വൈകിട്ട് 4 മുതല്‍ 6.30 വരെ എന്‍.ഈ.സി.കെ. അങ്കണത്തില്‍ ക്രമീകരിച്ചിരിക്കുന്ന ക്ലാസുകള്‍ ജൂണ്‍ 22ന് സമാപിക്കും. അന്നേദിവസം കുട്ടികളുടെ വര്‍ണ്ണശബളമായ റാലിയും, കലാപരിപാടികളും പൊതുസമ്മേളനവും ഉണ്ടായിരിക്കും.

Other News in this category4malayalees Recommends