നോര്‍ത്ത് കൊറിയ പുതിയ ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ചു; യുഎസ് വരെ എത്താന്‍ സാധിക്കുന്നതാണ് പുതിയ മിസൈല്‍

നോര്‍ത്ത് കൊറിയ പുതിയ ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ചു; യുഎസ് വരെ എത്താന്‍ സാധിക്കുന്നതാണ് പുതിയ മിസൈല്‍

നോര്‍ത്ത് കൊറിയന്‍ പുതിയ ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക്ക് മിസൈല്‍ വികസിപ്പിച്ചതായി റിപ്പോര്‍ട്ട്. യുഎസ് വരെ എത്താന്‍ സാധിക്കുന്ന പുതിയ മിസൈലിന്റെ ലോഞ്ചിംഗ് പരീക്ഷണം നോര്‍ത്ത് കൊറിയ ഉടന്‍ നടത്തുമെന്നാണ് കരുതുന്നത്. നോര്‍ത്ത് കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ മൂന്നാം ലോക മഹായുദ്ധത്തിനായുള്ള ആയുധങ്ങള്‍ ശേഖരിക്കുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട്.

ന്യൂയോര്‍ക്ക് സിറ്റിവരെ റേഞ്ചുള്ളതാണ് പുതിയ മിസൈല്‍. ന്യൂയോര്‍ക്കില്‍ നിന്നും 10400 കിലോമീറ്റര്‍ അകലെയാണ് നോര്‍ത്ത് കൊറിയയുള്ളത്. എന്നാല്‍ പുതിയ മിസൈല്‍ ഇതിനെപ്പോലും തരണംചെയ്യാന്‍ കഴിവുള്ളതാണത്രെ. നോര്‍ത്ത് കൊറിയ യുഎസ് വരെ എത്താന്‍ സാധിക്കുന്ന പുതിയ ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കുന്നതായി ജനുവരിയിലാണ് പ്രസ്താവന പുറത്തിറക്കിയത്. എന്നാല്‍ ഇത് നടക്കില്ലെന്നായിരുന്നു യുഎസിന്റെ പ്രതികരണം.

ഇതിനിടെ യുഎസ് പ്രസിഡന്റെ ഡൊണാള്‍ഡ് ട്രമ്പ് സൗത്ത് കൊറിയന്‍ പ്രസിഡന്റ് മൂന്‍ ജേ ഇന്നുമായി കൂടിക്കാഴ്ച നടത്തി. ജൂണ്‍ 29, 30 തീയതികളില്‍ കൊറിയന്‍ പ്രസിഡന്റ് യുഎസ് - സൗത്ത് കൊറിയന്‍ ബന്ധം ശക്തിപ്പെടുത്തുന്നതിനായി മൂണ്‍ ജേ ഇന്‍ അമേരിക്ക സന്ദര്‍ശിക്കും. നോര്‍ത്ത് കൊറിയയുമായുള്ള പ്രശ്‌നങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച നടത്തും.


Other News in this category4malayalees Recommends