ഒന്റാരിയോയില്‍ ഗവണ്‍മെന്റ് ജീവനക്കാരുടെ ശമ്പളവര്‍ദ്ധ 7.5 ശതമാനം വരെ; 2018ലെ ഇലക്ഷന് മുന്നോടിയാണ് നടപടിയെന്ന് വിദഗ്ദ്ധര്‍

ഒന്റാരിയോയില്‍ ഗവണ്‍മെന്റ് ജീവനക്കാരുടെ ശമ്പളവര്‍ദ്ധ 7.5 ശതമാനം വരെ; 2018ലെ ഇലക്ഷന് മുന്നോടിയാണ് നടപടിയെന്ന് വിദഗ്ദ്ധര്‍
ടൊറന്റോ: കാനഡയിലെ ഒന്റാരിയോയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 7.5 ശതമാനം ശമ്പള വര്‍ദ്ധനവുള്ള ഉടമ്പടി നാലു വര്‍ഷത്തേക്ക് കൂടി നീട്ടി. വരുന്ന ഇലക്ഷന്‍ വരെ ഇതുസംബന്ധിച്ചൊരു ചര്‍ച്ച ഉണ്ടാകാതിരിക്കാനുള്ള മുന്‍കൂര്‍ നടപടിയെന്നോണമാണ് ഇത്. ഇതോടെ ഒന്റാരിയോ പബ്ലിക്ക് സര്‍വ്വീസ് എംപ്ലോയീസ് യൂണിയന്‍ ജോലിക്കാര്‍ക്ക് ജൂലൈ 1 ന്1.5 ശതമാനവും ജനുവരി ഒന്ന് 2019ല്‍ ഒരു ശതമാനവും മറ്റൊരു ശതമാനം തുടര്‍ന്നുള്ള ഓരോ ആറുമാസവും ലഭിക്കുമെന്നതാണ് ഉടമ്പടി.

യൂണിയനില്‍ ഏകദേശം 35500 ജീവനക്കാരും ബന്ധപ്പെട്ട സ്റ്റാഫും ആണ് ഉള്ളത്. പബ്ലിക്ക് സെക്ടര്‍, അഡ്മിനിസ്‌ട്രേഷന്‍, ഇന്‍ഫോഴ്‌സ്‌മെന്റ്, ഐടി, ലബോറട്ടറി സ്റ്റാഫ് എന്നിങ്ങനെ എല്ലാവിഭാഗവും ഇതില്‍പെടും. ഇതിന് പുറമെ ലിബറല്‍ ഗവണ്‍മെന്റ് അധ്യാപകര്‍ക്കും മറ്റ് തൊഴിലാളികള്‍ക്കുമായി ഉടമ്പടി രണ്ടുവര്‍ഷമാണ് നീട്ടിയിരിക്കുന്നത്. 275 ദശലക്ഷം ഡോളറാണ് ഇതിനായി അധികമായി ചിലവഴിക്കേണ്ടിവരിക.

ജൂണ്‍ 2018ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടാണ് പുതിയ പ്രഖ്യാപനമെന്ന് യൂണിയന്‍ പ്രസിഡന്റ് വാറന്‍ തോമസ് പറഞ്ഞു. എന്നാല്‍ ഗവണ്‍മെന്റ് മുന്നോട്ട് വച്ചിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള ഒരു ആനുകൂല്യമല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പുതിയ പ്രഖ്യാപനത്തില്‍ ചില പോസീറ്റീവ് വശങ്ങളും ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Other News in this category4malayalees Recommends