ലണ്ടനിലെ വന്‍ ടവറില്‍ അപകടകരമായ അഗ്നിബാധ; ബഹുനില കെട്ടിടം ഏത് നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയില്‍; കെട്ടിടത്തിനകത്ത് പെട്ട് പോയവരെ ഒഴിപ്പിക്കാന്‍ അടിയന്തിര നടപടി തുടരുന്നു; നിരവധി പേര്‍ക്ക് പൊള്ളലേറ്റു; ഭീകരരുടെ അട്ടിമറിയെന്ന് സംശയം

ലണ്ടനിലെ വന്‍ ടവറില്‍ അപകടകരമായ അഗ്നിബാധ; ബഹുനില കെട്ടിടം ഏത് നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയില്‍; കെട്ടിടത്തിനകത്ത് പെട്ട് പോയവരെ ഒഴിപ്പിക്കാന്‍ അടിയന്തിര നടപടി തുടരുന്നു; നിരവധി പേര്‍ക്ക് പൊള്ളലേറ്റു; ഭീകരരുടെ അട്ടിമറിയെന്ന് സംശയം
വെസ്റ്റ് ലണ്ടനിലെ ലാറ്റിമെര്‍ റോഡിലുള്ള ടവര്‍ ബ്ലോക്കില്‍ കനത്ത അഗ്നിബാധ. ഇവിടെയുള്ള താമസസ്ഥലങ്ങളില്‍ നിരവധി പേര്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ലന്‍കാസ്റ്റര്‍ വെസ്റ്റ് എസ്റ്റേറ്റിലെ ഗ്രെന്‍ഫെല്‍ ടവറിനാണ് തീപിടിച്ചത്. ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ് സമയം പുലര്‍ച്ചെ 1.16നാണ് തീപിടിത്തമുണ്ടായതെന്ന് കരുതുന്നു. തുടര്‍ന്ന് 200ല്‍ പരം ഫയര്‍ ഫൈറ്റര്‍മാരാണ് ഇവിടെ തീയണക്കാനെത്തിയിരിക്കുന്നത്. നിരവധി പേര്‍ക്ക് തീപൊള്ളലേറ്റിട്ടുണ്ടെന്നാണ് മെട്രൊപൊളിറ്റന്‍ പോലീസ് വെളിപ്പെടുത്തുന്നത്. സംഭവം അട്ടിമറിയാണോയെന്നും ഭീകരാണോ ഇതിന് പിന്നിലെന്നുമുള്ള സ്ഥിരീകരിക്കാത്ത സംശയങ്ങളും ഉയരുന്നുണ്ട്.

ടവര്‍ ബ്ലോക്കിനാകമാനം തീപിടിച്ചിരുന്നുവെന്നും ചില കെട്ടിടത്തിന് കാര്യമായ കേട് പാടു സംഭവിച്ചിട്ടുണ്ടെന്ന ആശങ്ക ശക്തമായിരിക്കുന്നുവെന്നുമാണ് ബിബിസിയുടെ ആന്‍ഡി മൂര്‍ വെളിപ്പെടുത്തുന്നത്. അഗ്നിബാധയുണ്ടായ ടവര്‍ ബ്ലോക്കില്‍ നിന്നും താമസക്കാരെ അതിവേഗം ഒഴിപ്പിച്ച് കൊണ്ടിരിക്കുന്ന നടപടി തുടരുന്നുവെന്നാണ് പുലര്‍ച്ചെ നാല് മണിക്ക് പോലീസ് വെളിപ്പെടുത്തിയിരിക്കുന്നത്.തീപിടിത്തത്തെ തുടര്‍ന്ന് നാല്‍പതോളം ഫയര്‍ എന്‍ജിനുകളെ ഇവിടേക്ക് അയച്ചിട്ടുണ്ടെന്നും മേജര്‍ ഇന്‍സിഡന്റ് പ്രഖ്യാപിച്ചിരിക്കുന്നുവെന്നും ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പറയുന്നു.

തീപിടിത്തം മൂലം ഹാമ്മര്‍സ്മിത്ത്, സിറ്റി ആന്‍ഡ് സര്‍ക്കിള്‍ ലൈനുകള്‍ എഡ്ഗ് വെയര്‍ റോഡിനും ഹാമ്മര്‍സ്മിത്തിനും ഇടയില്‍ അടച്ചിട്ടുണ്ടെന്നാണ് ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് പറയുന്നത്. അഗ്നിബാധയെ തുടര്‍ന്ന് കെട്ടിടാവശിഷ്ടങ്ങള്‍ കത്തിയമര്‍ന്ന് മുകളില്‍ നിന്നും വീഴുന്നത് കണ്ടിരുന്നുവെന്ന് ബിബിസി കറസ്‌പോണ്ടന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പുറമെ സ്‌ഫോടനശബ്ദങ്ങളും ഗ്ലാസുകള്‍ പൊട്ടുന്ന സ്വരവും കേട്ടിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. കെട്ടിടം ഏത് നിമിഷവും തകര്‍ന്ന് വീഴാമെന്ന ആശങ്കയാല്‍ പോലീസും ഫയര്‍ഫോഴ്‌സും ആളുകളെ ഇവിടെ നിന്നും ഒഴിപ്പിക്കുന്നത് തുടരുകയാണ്.

മൈലുകള്‍ക്കപ്പുറത്ത് നിന്നു തന്നെ ഈ കെട്ടിടം കത്തുന്നത് കാണുന്നുണ്ടെന്നാണ് ബിബിസിയുടെ സൈമന്‍ ലെന്‍ഡര്‍മാന്‍ പറയുന്നത്. കെട്ടിടം നിയന്ത്രണാതീതമായി കത്തുന്നത് തുടരുകയാണെന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ഫയര്‍ ഫൈറ്റര്‍മാര്‍ തീവ്രമായ ജാഗ്രതയോടെ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നുവെന്നാണ് ലണ്ടന്‍ ഫയര്‍ ആന്‍ഡ് ബ്രിഗേഡ് അസിസ്റ്റന്റ് കമ്മീഷണറായ ഡാന്‍ ഡാലി പറയുന്നത്. ഇത് വളരെ അപകടകരവും ബൃഹത്തായതുമായ ദുരന്തമാണെന്നും തങ്ങളുടെ ഫോഴ്‌സിന്റെ പരമാവധി കഴിവുകള്‍ പ്രയോജനപ്പെടുത്തി ഇവിടെ തീ അണക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഇതിനായി ലഭ്യമായ ആധുനിക ഉപകരണങ്ങളെല്ലാം പ്രയോജനപ്പെടുത്തി വരുന്നുണ്ട്.

Other News in this category4malayalees Recommends