രണ്ടാം വിവാഹത്തിന് താല്‍പര്യമുണ്ടെന്ന് അമല പോള്‍ ; അമലയുടെ പെട്ടെന്നുള്ള മനം മാറ്റത്തിന് കാരണം ? വിജയ് ഞെട്ടിയോ ?

രണ്ടാം വിവാഹത്തിന് താല്‍പര്യമുണ്ടെന്ന് അമല പോള്‍ ; അമലയുടെ പെട്ടെന്നുള്ള മനം മാറ്റത്തിന് കാരണം ? വിജയ് ഞെട്ടിയോ ?
അമലപോള്‍ വിജയ് വിവാഹ മോചനം വേര്‍പെട്ട ശേഷം അമല ആളാകെ മാറിപ്പോയി.ആരാധകരെ ഞെട്ടിച്ച് ഓരോ ദിവസവും ഗ്ലാമറസായിട്ടാണ് അമല പ്രത്യക്ഷപ്പെടുന്നത്.രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണ് അമലയെന്നാണ് പുതിയ റിപ്പോര്‍ട്ട്.തമിഴ് മാഗസീനിലുടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.താന്‍ മറ്റൊരു വിവാഹത്തിന് തയ്യാറാണെന്നാണ് താരം പ്രതികരിച്ചത്.

ആദ്യഭര്‍ത്താവിനെ ഇപ്പോഴും പ്രണയിക്കുന്നുവെന്നായിരുന്നു അമല മലയാളം മാഗസിനോട് പറഞ്ഞിരുന്നത് .എന്നാലിപ്പോള്‍ താരം മാനസികമായി വിജയോട് അകന്നെന്നാണ് സൂചന.

വിജയ് മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്ത വന്നപ്പോള്‍ അമല ലൊക്കേഷനില്‍ നിന്ന് കരഞ്ഞ് ഇറങ്ങിപ്പോയെന്ന വാര്‍ത്ത ചില തമിഴ്മാധ്യമങ്ങള്‍ നല്‍കിയിരുന്നു.എന്നാല്‍ ഇതില്‍ വാസ്തവമുണ്ടോ എന്ന് വ്യക്തമല്ല.അമല രണ്ടാം വിവാഹത്തിന് തയ്യാറെന്ന് പറയുമ്പോള്‍ വിജയ്‌ടെ പ്രതികരണം എന്താണെന്ന് ആരാധകരും ആകാംക്ഷയിലാണ്.


വീട്ടുകാരുടെ സമ്മതത്തോടെ 2014 ല്‍ അമലയും വിജയ് യും വിവാഹിതരായി. എന്നാല്‍ രണ്ട് വര്‍ഷം മാത്രമേ ആ ദാമ്പത്യം നീണ്ടു നിന്നുള്ളൂ.. 2016 ല്‍ ഇവരുവരും ബന്ധം വേര്‍പെടുത്തി.

അമലയുടെ സിനിമാ പ്രേമവും നടനുമായുള്ള അടുപ്പവുമാണ് വിജയ് പിരിയാന്‍ തീരുമാനിച്ചതെന്ന് ചില ഗോസിപ്പ് കോളങ്ങള്‍ പ്രചരിപ്പിച്ചു.എന്നാല്‍ അമല ഇതിനോട് പ്രതികരിച്ചിട്ടില്ല.

എന്നാല്‍ അമല സിനിമകളില്‍ സജീവമായിരിക്കേ പെട്ടെന്നൊരു വിവാഹം വീണ്ടും നടത്തുമോ എന്ന സംശയവുമുണ്ട് .ചെറു പ്രായത്തിലെ പക്വതയില്ലാത്ത തീരുമാനമായിരുന്നു വിവാഹമെന്നാണ് ആദ്യം അമല വിഷയത്തില്‍ പ്രതികരിച്ചിരുന്നത് .അങ്ങനെയെങ്കില്‍ പെട്ടെന്നൊരു തീരുമാനത്തിന് സാധ്യതയും കുറവാണ് .

Other News in this category4malayalees Recommends