അബുദാബിയില്‍ റംസാന്‍ വ്രതം അനുഷ്ടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ഇഫ്താര്‍ മീല്‍സ് വിതരണം ചെയ്ത് റെഡ് ക്രസന്റ് വോളണ്ടിയര്‍മാര്‍

അബുദാബിയില്‍ റംസാന്‍ വ്രതം അനുഷ്ടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ഇഫ്താര്‍ മീല്‍സ് വിതരണം ചെയ്ത് റെഡ് ക്രസന്റ് വോളണ്ടിയര്‍മാര്‍
അബുദാബി: ഇഫ്താര്‍ സമയമാകുമ്പോളും ട്രാഫിക്ക് കുടുങ്ങിക്കിടക്കുന്ന പലര്‍ക്കും കുടിക്കാന്‍ വെള്ളമോ, കഴിക്കാന്‍ ഭക്ഷണമോ ഉണ്ടാകാറില്ല. ഇത്തരത്തില്‍ വിശപ്പുമൂലം പലരും തളര്‍ന്ന് പോകുന്നത് ഡ്രൈവിംഗിനെയും ബാധിക്കാറുണ്ട്. ഇത് പല തരത്തിലുള്ള അപകടങ്ങളും വിളിച്ച് വരുത്തും. ഇങ്ങനെ റോഡില്‍ കുടുങ്ങുന്നവര്‍ക്ക് ഭക്ഷണവുമായി എത്തുകയാണ് എമിറേറ്റ്‌സ് റെഡ് ക്രസന്റ് വോളണ്ടിയര്‍മാര്‍. ഇവരുടെ വൈകുന്നേരങ്ങള്‍ ട്രാഫിക്കില്‍ കുടുങ്ങിയിരിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്യാന്‍ വേണ്ടി മാറ്റി വച്ചിരിക്കുകയാണ്. മാഗ്രെബ് പ്രേയര്‍ നടക്കുമ്പോളും വാഹനം ട്രാഫിക്കില്‍ കുടുങ്ങിയാല്‍ ഒരു ദിവസം മുഴുവന്‍ ഭക്ഷണം കഴിക്കാത്തതിന്റെ ക്ഷീണം ശരീരത്തില്‍ വര്‍ദ്ധിക്കും.

റംസാന്‍ മാസത്തില്‍ ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യമായാമ് തങ്ങള്‍ ഇതിനെ കാണുന്നതെന്ന് റെഡ് ക്രസന്റ് വോളണ്ടിയര്‍മാര്‍ പറയുന്നു. അവശരായ ഡ്രൈവര്‍മാര്‍ ഈ ഭക്ഷണം കിട്ടുമ്പോള്‍ വളരെ യധികം നന്ദി പ്രകടിപ്പിക്കാറുണ്ടെന്നും തങ്ങള്‍ അവരുടെ ജീവന്‍ രക്ഷിച്ചു എന്ന് പറയാറുണ്ടെന്ന് വോളണ്ടിയര്‍മാര്‍ പറയുന്നു. റംസാന്‍ മാസം മുസ്ലീം മതവിശ്വാസികളെ സംബന്ധിച്ച് പുണ്യമാസമാണ്. ഈ മാസത്തില്‍ ചെയ്യുന്ന പുണ്യപ്രവൃത്തികള്‍ക്ക് വലിയ വിലയുണ്ടെന്നും അവര്‍ പറയുന്നു.

വ്രതം എടുക്കുന്നവരും അല്ലാത്തവരുമായ എല്ലാ ഡ്രൈവര്‍മാര്‍ക്കും ഇഫ്താര്‍ മീല്‍സ് നല്‍കുന്നുണ്ടെന്ന് വോളണ്ടിയര്‍മാര്‍ പറയുന്നു. മുസ്ലീം മതവിശ്വാസികള്‍ അല്ലാത്തവര്‍ക്കും ഇഫ്താര്‍ നല്‍കുന്നു. വോളണ്ടിയര്‍മാര്‍ക്കൊപ്പം അബുദാബി പോലീസും അവരുടെ സഹായത്തിനായി എത്തുന്നുണ്ട്. കാറുകള്‍ക്കിടയിലൂടെ തിരക്കേറിയ റോഡില്‍ യാത്ര ചെയ്യുമ്പോള്‍ ഇവരെ സഹായിക്കാനാണ് അബുദാബി പോലീസ് എത്തുന്നത്.

Other News in this category4malayalees Recommends