ഗര്‍ഭിണിയാണെന്ന വാര്‍ത്ത ; നസ്രിയ തന്നെ മറുപടിയുമായി രംഗത്ത്

ഗര്‍ഭിണിയാണെന്ന വാര്‍ത്ത ; നസ്രിയ തന്നെ മറുപടിയുമായി രംഗത്ത്
ഫഹദ് ഫാസില്‍ അച്ഛനാകാനുള്ള തയ്യാറെടുപ്പിലാണെന്നും നസ്രിയ ഗര്‍ഭിണിയാണെന്നുമുള്ള വാര്‍ത്ത വന്നിരുന്നു.നിവിന്‍ പോളി, ആസിഫ് അലി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ക്ക് പിന്നാലെ ഫഹദ് ഫാസിലും എന്നായിരുന്നു ഒരു ഓണ്‍ലൈന്‍ പത്രം നല്‍കിയ വാര്‍ത്ത. ഫഹദും നസ്രിയയും കഴിഞ്ഞ ദിവസം ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്നും ഇരുവരോടും അടുത്തവൃത്തങ്ങള്‍തന്നെ ഇക്കാര്യം സ്ഥിരീകരിച്ചെന്നുമായിരുന്നു വാര്‍ത്തയില്‍ പറഞ്ഞിരുന്നത്.കഴിഞ്ഞ ആഴ്ച ദമ്പതികളെ സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങള്‍ ഫഌറ്റിലെത്തിയതും സംശയംകൂട്ടി. മാത്രമല്ല കഴിഞ്ഞ ദിവസങ്ങളില്‍ പൊതുപരിപാടികളില്‍ നിന്നും ഫഹദ് മാറിയിരുന്നു.

വാര്‍ത്ത പുറത്തുവന്നതോടെ ഫഹദിനെയും നസ്രിയയെയും ആരാധകര്‍ ആശംസകള്‍ നല്‍കാന്‍ തുടങ്ങി. നസ്രിയയുടെ ഫെയ്‌സ്ബുക്ക് പേജിലും പിറക്കാന്‍ പോകുന്ന കുഞ്ഞിനെക്കുറിച്ചായിരുന്നു ആരാധകരുടെ സംസാരം. അവസാനം വാര്‍ത്ത തെറ്റാണെന്ന് പറയാന്‍ നസ്രിയ തന്നെ രംഗത്തെത്തി. നസ്രിയ ഗര്‍ഭിണിയാണെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമം കൊടുത്ത വാര്‍ത്തയില്‍ നസ്രിയ തന്നെ മറുപടിയുമായി രംഗത്തെത്തി.

കൂടാതെ സ്വന്തം ഫെയ്‌സ്ബുക്ക് പേജില്‍ എല്ലാ ഊഹാപോഹങ്ങള്‍ക്കും നസ്രിയ ഒരു ക്യൂട്ട് മറുപടി നല്‍കിയിട്ടുണ്ട്. ഒരു വിഡിയോ സന്ദേശത്തിലൂടെയായിരുന്നു ഇത് .

Other News in this category



4malayalees Recommends

LIKE US