അബുദാബി- ദുബായ് ഹൈവേയില്‍ പുതിയ മോസ്‌ക് തുറന്നു; അലി അല്‍ ബെസുഷി മോസ്‌കില്‍ 2000 വിശ്വാസികള്‍ക്ക് ഒരേ സമയം പ്രാര്‍ത്ഥന നടത്താനാകും

അബുദാബി- ദുബായ് ഹൈവേയില്‍ പുതിയ മോസ്‌ക് തുറന്നു; അലി അല്‍ ബെസുഷി മോസ്‌കില്‍ 2000 വിശ്വാസികള്‍ക്ക് ഒരേ സമയം പ്രാര്‍ത്ഥന നടത്താനാകും
അബുദാബി: അബുദാബി ദുബായ് ഹൈവേയില്‍ പുതിയ മോസ്‌ക് തുറന്നു. അലി അല്‍ ബെസുഷി മോസ്‌ക് വ്യാഴാഴ്ചയാണ് തുറന്നത്. ഇരു നഗരങ്ങള്‍ക്കുമിടയിലുള്ള ഹൈവേയില്‍ ഒരു പ്രധാന നാഴികക്കല്ലായിരിക്കും പുതിയ പള്ളി. പഴയ അല്‍ സംഹയുടെ പടിഞ്ഞാറന്‍ ഭാഗത്തായിട്ടാണ് പള്ളിയുള്ളത്. മറ്റെല്ലാ പ്രധാന സൗകര്യങ്ങള്‍ക്കും പുറമെ 2000ത്തോളം വിശ്വാസികളെ ഉള്‍ക്കൊള്ളാനുള്ള വലിപ്പം പള്ളിക്കുണ്ട്. സ്ത്രീകള്‍ക്കായി പ്രത്യേകം മുസല്ലയും, മറ്റ് സൗകര്യങ്ങളും അലി അല്‍ ബെലുഷി മോസ്‌കിലുണ്ട്. ഇമാമിനും മുയ്‌സീനും പ്രത്യേക സൗകര്യവും മോസ്‌കിലുണ്ട്.

വളരെ ആധുനിക രീതിയിലാണ് മോസ്‌കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. മേല്‍ക്കൂര പിരമിഡിന്റെ ആകൃതിയില്‍ കുംഭഗോപുരം വരെ നീളുന്ന തരത്തിലാണ്. ഇത് മോസ്‌കിന്റെ ഉള്‍വശത്ത് നല്ല ഉയരം തോന്നിക്കും. രണ്ട് വശങ്ങളിലുമായിട്ട് രണ്ട് സൗധങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. പ്രാര്‍ത്ഥന ഹാള്‍ അടക്കം പള്ളിക്ക് വേണ്ട എല്ലാ വിധ സൗകര്യങ്ങളും ഇതില്‍ ഒരുക്കിയിട്ടുണ്ട്.

Other News in this category4malayalees Recommends