നടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ; കൊലയ്ക്ക് പിന്നിലെ വിവരങ്ങള്‍ ചുരുളഴിയുന്നു ; ഞെട്ടിപ്പിക്കുന്ന പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

നടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ; കൊലയ്ക്ക് പിന്നിലെ വിവരങ്ങള്‍ ചുരുളഴിയുന്നു ; ഞെട്ടിപ്പിക്കുന്ന പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
ബോളിവുഡ് നടിയും മോഡലുമായ കൃതിക ചൗധരിയുടെ മരണം ഞെട്ടിക്കുന്നതായിരുന്നു.നാലു ദിവസത്തിന് ശേഷമാണ് മരണം പുറംലോകമറിഞ്ഞത് .കൃതിക ലൈംഗീക അതിക്രമത്തിനിടെ കൊല്ലപ്പെട്ടതാണെന്നാണ് പോലീസിന്റെ സംശയം.മുംബൈ അന്ധേരി വെസ്റ്റിലെ ഭൈരവ് നാഥ് അപ്പാര്‍ട്ട്‌മെന്റില്‍ അഴുകിയ നിലയിലാണ് കൃതിക ചൗധരിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. മൂന്നോ നാലോ ദിവസത്തെ പഴക്കമുണ്ടായിരുന്നു മൃതദേഹത്തിന്. കൃതികയുടെത് കൊലപാതകമാണോ എന്ന രീതിയില്‍ അന്ന് തന്നെ പോലീസ് സംശയം പ്രകടിപ്പിച്ചിരുന്നു.മൃതദേഹം അഴുകിയ നിലയിലായിരുന്നു.പാര്‍ട്ടിവേഷത്തില്‍ കിടക്കയിലായിരുന്നു കൃതികയുടെ മൃതദേഹം കിടന്നിരുന്നത്. ഇരുമ്പുവടികൊണ്ട് തലയ്ക്ക് അടിയേറ്റാണ് കൃതികയുടെ മരണം സംഭവിച്ചതെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.സംഭവത്തില്‍ അപ്പാര്‍ട്ട്‌മെന്റിലെ വാച്ച്മാനേയും കൃതികയുടെ സുഹൃത്തായ യുവാവിനേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവര്‍ക്കും കൃതികയുടെ കൊലപാതകവുമായി ബന്ധമുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.


പോലീസ് ഏവരുടേയും മൊഴി എടുക്കുകയാണ് .കൊലപാതകിയെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.അന്വേഷണം പുരോഗമിക്കുകയാണ്.ജൂണ്‍ 5ന് ആണ് താരം വീട്ടിലേക്ക് അവസാനമായി വിളിച്ചത്.വീട്ടില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയതായി സഹോദരന്‍ പറയുന്നു.കൃതികയുടെ ഫഌറ്റിന്റെ വാതില്‍ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. അകത്തെ എയര്‍കണ്ടീഷണര്‍ ഓണായി കിടക്കുകയുമായിരുന്നു. അഴുകി ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു മൃതദേഹം.പോലീസ് പരമാവധി തെളിവുകള്‍ ശേഖരിച്ചുവരികയാണ്.

Other News in this category4malayalees Recommends