അഞ്ച് സഹോദരന്മാരുടെ ഭാര്യയായി 21 കാരി ; ഓരോ ദിവസവും ഓരോരോ ഭര്‍ത്താവിനൊപ്പം കിടക്കുന്നു ; വ്യത്യസ്ഥമായൊരു വിവാഹ ജീവിതമിങ്ങനെ

അഞ്ച് സഹോദരന്മാരുടെ ഭാര്യയായി 21 കാരി ; ഓരോ ദിവസവും ഓരോരോ ഭര്‍ത്താവിനൊപ്പം കിടക്കുന്നു ; വ്യത്യസ്ഥമായൊരു വിവാഹ ജീവിതമിങ്ങനെ
അഞ്ച് സഹോദരന്മാരുടെ ഭാര്യയായി 21 കാരി.ഓരോ ദിവസവും ഓരോ ഭര്‍ത്താവിനൊപ്പം കിടക്ക പങ്കിടുന്നു.അഞ്ചു ഭര്‍ത്താക്കന്മാര്‍ക്കുമൊപ്പം സന്തോഷത്തോടെ ജീവിതം തുടരുകയാണ് ഡെറാഡൂണിലെ രാജോവര്‍മ്മയെന്ന 24 കാരി.

ഇക്കാര്യത്തില്‍ അത്ഭുതം തോന്നുന്നവരുണ്ടെങ്കില്‍ മറ്റൊന്ന് കൂടി.ഡെറാഡൂണിലെ ചില ഗ്രാമങ്ങളുടെ ആചാര പ്രകാരമാണ് യുവതികള്‍ ഭര്‍ത്താവിന്റെ സഹോദരന്‍മാരെ കൂടി വിവാഹം ചെയ്യുന്നത്.

നാല് വര്‍ഷം മുമ്പാണ് കുടുംബത്തിലെ മൂത്ത സഹോദരനായ ബൈജുവിനെ രാജോ വിവാഹം കഴിച്ചത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ബൈജുവിന്റെ സഹോദരന്‍മാര്‍ക്ക് കൂടി രാജോ ഭാര്യയായി. രാജോയും അഞ്ച് ഭര്‍ത്താക്കന്‍മാരും ഒരു വീട്ടില്‍ തന്നെയാണ് താമസിക്കുന്നത്. ഓരോ ദിവസവും ഓരോ ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പമാണ് രാജോ കിടക്ക പങ്കിടുന്നത്. രാജോയ്ക്കും അഞ്ച് ഭര്‍ത്താക്കന്‍മാര്‍ക്കും കൂടി ഒരു മകനുണ്ട്.ആ മകന്റെ അച്ഛന്‍ ആരാണെന്ന് രാജോയ്ക്ക് അറിയില്ല. ഇപ്പോള്‍ രണ്ടാമതൊരു കുഞ്ഞ് കൂടി പിറന്നു.

മറ്റ് സ്ത്രീകളില്‍ നിന്നും വ്യത്യസ്തമായി തനിക്ക് അഞ്ച് ഭര്‍ത്താക്കന്‍മാരുടെ സ്‌നേഹം ലഭിക്കുന്നതില്‍ തൃപ്തയാണെന്നാണ് ഇവര്‍ പറയുന്നത് .നിയമപരമായി താന്‍ വിവാഹം കഴിച്ച ഭാര്യയെ സഹോദരന്‍മാര്‍ക്ക് കൂടി പങ്കുവയ്ക്കുന്നതിന് ആദ്യ ഭര്‍ത്താവിനും ഒരു കുഴപ്പവുമില്ല. രാജോയുടെ അമ്മയും മൂന്ന് ഭര്‍ത്താക്കന്‍മാര്‍ക്ക് ഭാര്യയായിരുന്നു. അതുകൊണ്ടു തന്നെ വിവാഹത്തിന് ശേഷം ഒന്നിലധികം പേര്‍ക്ക് ഭാര്യയാകുന്നതിനോട് രാജോയ്ക്ക് എതിര്‍പ്പില്ല. സ്ത്രീപുരുഷ അനുപാതത്തിലെ വ്യത്യാസവും പഴയ ചില ചടങ്ങുകളും പിന്തുടരുന്നതുമാണ് ഈ രീതിയ്ക്ക് കാരണം.

Other News in this category



4malayalees Recommends

LIKE US