കുന്നശ്ശേരി പിതാവിന്റെ ദേഹവിയോഗത്തില്‍ ഫോമ ഷിക്കാഗോ റീജിയന്‍ അനുശോചിച്ചു

കുന്നശ്ശേരി പിതാവിന്റെ ദേഹവിയോഗത്തില്‍ ഫോമ ഷിക്കാഗോ റീജിയന്‍ അനുശോചിച്ചു
ഷിക്കാഗോ: കോട്ടയം അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ദേഹവിയോഗത്തില്‍ ഫോമ ഷിക്കാഗോ റീജിയന്‍ ഭാരവാഹികള്‍ അനുശോചനം രേഖപ്പെടുത്തി.


സീറോ മലബാര്‍ സഭയുടെ ആഗോള വളര്‍ച്ചയില്‍ ഇന്ത്യയ്ക്കു പുറത്ത് ആദ്യമായി സീറോ മലബാര്‍ സഭ ഷിക്കാഗോയില്‍ സ്ഥാപിതമായപ്പോള്‍ അതു കുന്നശ്ശേരി പിതാവിന്റെ അക്ഷീണ പരിശ്രമത്തിന്റെ വലിയൊരു പ്രതിഫലനമായിരുന്നു. സീറോ മലബാര്‍ സഭയുടെ പാരമ്പര്യവും ക്‌നാനായ സമുദായത്തിന്റെ തനിമയും നിലനിര്‍ത്താന്‍ അക്ഷീണം പ്രയത്‌നിച്ച മാര്‍ കുന്നശ്ശേരി പിതാവിന്റെ വേര്‍പാടില്‍ ഫോമ ദേശീയ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ദുഖവും അനുശോചനവും അറിയിച്ചു.


റീജിയന്‍ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നാഷണല്‍ ട്രഷറര്‍ ജോസി കുരിശിങ്കല്‍, റീജിയന്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, റീജിയന്‍ ട്രഷറര്‍ ജോണ്‍ പാട്ടപതി, ജോ. സെക്രട്ടറി ആഷ്‌ലി ജോര്‍ജ്, ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജന്‍ ഏബ്രഹാം, സ്റ്റാന്‍ലി കളരിക്കമുറി, ബിജി സി. മാണി, ജോസ് മണക്കാട്ട്, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജോര്‍ജ് മാത്യു, അച്ചന്‍കുഞ്ഞ് മാത്യു എന്നിവര്‍ സന്നിഹിതരായിരുന്നു.

Other News in this category4malayalees Recommends