ലോകത്തിലെ ഏറ്റവും മികച്ച പാസ്സ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ യുഎഇയ്ക്ക് 22-ാം സ്ഥാനം; അറബ് രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇ ഒന്നാമത്

ലോകത്തിലെ ഏറ്റവും മികച്ച പാസ്സ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ യുഎഇയ്ക്ക് 22-ാം സ്ഥാനം; അറബ് രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇ ഒന്നാമത്
ദുബായ്: പാസ്സ്‌പോര്‍ട്ട് പവ്വര്‍ റാങ്ങ് 2017 പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം അറബ് ലോകത്തെ ഏറ്റവും മികച്ച പാസ്സ്‌പോര്‍ട്ട് യുഎഇയുടേത്. ആഗോളതലത്തില്‍ യുഎഇ പാസ്സ്‌പോര്‍ട്ടിന് 22-ാംസ്ഥാനമാണ് പട്ടികയിലുള്ളത്. ഫോറിന്‍ അഫയേഴ്‌സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ മന്ത്രാലയം അടുത്തിടെ യുഎഇ പാസ്സ്‌പോര്‍ട്ട് ഫോഴ്‌സിന് തുടക്കം കുറിച്ചിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പാസ്സ്‌പോര്‍ട്ടായി യുഎഇ പാസ്സ്‌പോര്‍ട്ടിനെ മാറ്റുകയായിരുന്നു ലക്ഷ്യം. 2021ഓടെ ആഗോളതലത്തിലെ പട്ടികയില്‍ അഞ്ചാം സ്ഥാനമെങ്കിലും കരസ്ഥമാക്കാനാണ് ശ്രമം നടത്തിയത്. മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സയീദ് അല്‍ നഹ്യാന്റെ നേതൃത്വത്തിലാണ് ഇത്തരമൊരു നടപടിക്ക് മന്ത്രാലയം തുടക്കം കുറിച്ചത്.

യുഎഇ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, എന്നിവരുടെ നിര്‍ദ്ദേശവും ഇതിന് പിന്നിലുണ്ടായിരുന്നു. രാജ്യത്ത് രാഷ്ട്രീയ, സാമ്പത്തിക, വ്യാവസായി, സാംസ്‌കാരിക, ശാസ്ത്രീയ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ ആഗോള തലത്തില്‍ കിടപിടിക്കുന്ന രീതിയിലേക്ക് ഉയര്‍ത്തുകയും യുഎഇ വിഷന്‍ 2021ന്റെ ലക്ഷ്യങ്ങളാണ്. ഇതിന്റെ ഭാഗമായിട്ടാണ് പാസ്സ്‌പോര്‍ട്ടിലും കൂടുതല്‍ മികച്ചതാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ മന്ത്രാലയം മുന്നോട്ട് വച്ചതും അത് നടപ്പിലാക്കിയതും. യുഎഇയുടെ അമ്പതാം വാര്‍ഷികത്തില്‍ രാജ്യത്തെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള പരിശ്രമങ്ങളാണ് യുഎഇ ഗവണ്‍മെന്റ് കൈക്കൊണ്ടുവരുന്നത്.

ലാറ്റിന്‍ അമേിരിക്ക, പെസഫിക്ക്, ആഫ്രിക്കന്‍ രാജ്യങ്ങളുമായി കൂടുതല്‍ അടുപ്പം സ്ഥാപിക്കാനുള്ള ശ്രമങ്ങളും വിദേശകാര്യമന്ത്രാലയം നടത്തിവരുന്നുണ്ട്. ഇതിന് പുറമെ പൊതുജനങ്ങള്‍ക്ക് മികച്ച സേവനം ഉറപ്പുവരുത്താനും വിഷന്‍ 2021 ഉപയോഗപ്പെടുത്തുന്നുണ്ട്.

Other News in this category4malayalees Recommends