നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നവര്‍ തൂക്കുകയറിലേക്ക് തന്നെ പോണം ; വിരമിക്കും മുമ്പ് ദയാഹര്‍ജി തള്ളി രാഷ്ട്രപതി

നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നവര്‍ തൂക്കുകയറിലേക്ക് തന്നെ പോണം ; വിരമിക്കും മുമ്പ് ദയാഹര്‍ജി തള്ളി രാഷ്ട്രപതി
വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ തന്റെ ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിര്‍വ്വഹിക്കാനായതിന്റെ സന്തോഷം രാഷ്ട്രപതി പ്രണബാ മുഖര്‍ജിയ്ക്കുണ്ടാകും.വിരമിക്കും മുമ്പ് രണ്ട് ദയാഹര്‍ജികള്‍ കൂടി അദ്ദേഹം തള്ളി.2012 ല്‍ ഇന്‍ഡോറില്‍ വച്ച് നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികള്‍ക്കാണ് രാഷ്ട്രപതി ആദ്യം ദയാവധം റദ്ദാക്കിയത്.പ്രതികളായ ബാബു ജിതേന്ദ്ര,ദേവേന്ദ്ര എന്നിവരുടെ വധശിക്ഷ നടപ്പാക്കാന്‍ ദയാഹര്‍ജി തള്ളിയിരിക്കുകയാണ് .വിവാഹ ഘോഷയാത്ര കണ്ടുനിന്ന നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊല്ലുകയായിരുന്നു പ്രതികള്‍.തുടര്‍ന്ന് കുഞ്ഞുങ്ങളോട് ദയ കാണിക്കാതെ ഓടയില്‍ മൃതദേഹം ഇടുകയും ഇവര്‍ ചെയ്തു.ഇവര്‍ ചെയ്ത കുറ്റം മനുഷ്യത്വത്തിന് നിരക്കാത്തതാണെന്ന കണ്ടതോടെയാണ് വധശിക്ഷ ശരിവച്ചത്.

മറ്റൊന്ന് 22 കാരിയായ വിപ്രോ ജോലിക്കാരിയെ കാര്‍ ഡ്രൈവറും സുഹൃത്തും ചേര്‍ന്ന് ലൈംഗീകമായി പീഡിപ്പിച്ച് കൊന്ന കേസിലാണ് .2007ലാണ് സംഭവം നടന്നത്.ഇവരും ഇനി തൂക്കുകയറിലേക്ക് പോണം.തന്റെ ഔദ്യോഗിക ജിവിതത്തില്‍ 30 ദയാഹര്‍ജ്ജികളാണ് പ്രണാബ് തള്ളികളഞ്ഞത് .ഇവര്‍ ദയ അര്‍ഹിക്കാത്തത് കൊണ്ടുതന്നെ.

Other News in this category4malayalees Recommends