കേരളത്തില്‍ പുതിയ പാസ്‌പോര്‍ട്ട് കേന്ദ്രം ചെങ്ങന്നൂരില്‍ ; 149 പോസ്റ്റ്ഓഫീസുകളെ പാസ്‌പോര്‍ട്ട് കേന്ദ്രമാക്കി

കേരളത്തില്‍ പുതിയ പാസ്‌പോര്‍ട്ട് കേന്ദ്രം ചെങ്ങന്നൂരില്‍ ; 149 പോസ്റ്റ്ഓഫീസുകളെ പാസ്‌പോര്‍ട്ട് കേന്ദ്രമാക്കി
പാസ്‌പോര്‍ട്ട് സേവ കേന്ദ്രത്തിനായി കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടിവരുന്നവര്‍ക്ക് ആശ്വാസകരമായ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍ .രാജ്യത്തെ 149 പോസ്റ്റ് ഓഫീസുകളില്‍ പാസ്‌പോര്‍ട്ട് സേവ കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജാണ് പാസ്‌പോര്‍ട്ട് സേവ കേന്ദ്രങ്ങള്‍ 149 പോസ്റ്റ് ഓഫീസുകളില്‍ കൂടി അനുവദിക്കുന്നുവെന്ന കാര്യം അറിയിച്ചത്. കേരളത്തില്‍ ചെങ്ങന്നൂരിലായിരിക്കും പുതിയ പാസ്‌പോര്‍ട്ട് സേവ കേന്ദ്രം ആരംഭിക്കുക.

ആദ്യ ഘട്ടമായി 86 പോസ്റ്റ് ഓഫീസുകളിലാവും പാസ്‌പോര്‍ട്ട് സേവ കേന്ദ്രങ്ങള്‍ ആരംഭിക്കുക. ഇതില്‍ 56 എണ്ണം ഇപ്പോള്‍ ഇത്തരത്തില്‍ മാറ്റി കഴിഞ്ഞു. രണ്ടാം ഘട്ടത്തിലാവും 149 പോസ്റ്റ് ഓഫീസുകളെ കൂടി പാസ്‌പോര്‍ട്ട് സേവ കേന്ദ്രങ്ങളായി ഉയര്‍ത്തുക.

വിദേശകാര്യ മന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ 70 പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളാണ് രാജ്യത്ത് ഉണ്ടായിരുന്നതെന്ന് സുഷമ പറഞ്ഞു. പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനായി ജനങ്ങള്‍ക്ക് കിലോ മീറ്ററുകള്‍ സഞ്ചരിക്കേണ്ടി വന്നിരുന്നു. ഇപ്പോള്‍ പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. എല്ലാ ജനങ്ങള്‍ക്കും 50 കിലോ മീറ്ററിനുള്ളില്‍ പാസ്‌പോര്‍ട്ട് സേവ കേന്ദ്രം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

Other News in this category4malayalees Recommends