ബാര്‍ബി പാവയെ ഉപയോഗിച്ച് അഞ്ചു വയസ്സുകാരി പറഞ്ഞു,തന്റെ സ്വകാര്യഭാഗങ്ങളില്‍ നടത്തിയ പീഡനം ; 23 കാരനെ കോടതി ശിക്ഷിച്ചു

ബാര്‍ബി പാവയെ ഉപയോഗിച്ച് അഞ്ചു വയസ്സുകാരി പറഞ്ഞു,തന്റെ സ്വകാര്യഭാഗങ്ങളില്‍ നടത്തിയ പീഡനം ; 23 കാരനെ കോടതി ശിക്ഷിച്ചു
അഞ്ച് വയസ്സുകാരിയ്ക്ക് എന്തറിയാനാണ് തന്നെ ഉപദ്രവിച്ചതിന്റെ ഗൗരവത്തെ പറ്റി.ലൈംഗീക പീഡനത്തിന്റെ ബുദ്ധിമുട്ട് അവള്‍ അറിഞ്ഞെങ്കിലും അത് വിവരിച്ച് നല്‍കാന്‍ അവള്‍ക്കാകുമോ ? എന്നാല്‍ തനിക്കെതിരായ പീഡനം ബാര്‍ബി ഡോളിനെ ഉപയോഗിച്ച് ഇവള്‍ കോടതിയില്‍ ബോധിപ്പിച്ചു.ഡല്‍ഹി കോടതിയില്‍ ഈ വിചാരണ ശരിവച്ചു. പീഡനകേസില്‍ വിചാരണ നടക്കുന്നതിനിടയില്‍ കീഴ്‌കോടതിയില്‍ ബാര്‍ബി ഡോളിനെ ഉപയോഗിച്ച് അഞ്ചുവയസുകാരി പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കാവുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം അപ്പീല്‍ നല്‍കിയിരുന്നു. ഈ അപ്പീല്‍ തള്ളി ഡല്‍ഹി കോടതി.

കീഴ് കോടതിയില്‍ വിചാരണക്ക് എത്തിയ കുട്ടിക്ക് ഭയമൊഴിവാക്കാന്‍ ജഡ്ജി പാവക്കുട്ടിയെ നല്‍കിയിരുന്നു. പീഡനത്തെ കുറിച്ചുള്ള പ്രതിഭാഗം അഭിഭാഷകന്റെ അശ്ലീല ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതിരുന്ന അവള്‍ പാവക്കുട്ടിയുടെ സ്വകാര്യഭാഗങ്ങള്‍ തൊട്ടുകാണിക്കുകയായിരുന്നു. പ്രതി ഇങ്ങനെ കുട്ടിയോട് പെരുമാറിയോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് അതേയെന്ന് എന്നവള്‍ മറുപടിയും നല്‍കി. തുടര്‍ന്നാണ് പ്രതിയായ ഹണ്ണി എന്ന 23കാരനെ കോടതി ശിക്ഷിച്ചത്.എന്നാല്‍ ശിക്ഷക്കെതിരെ പ്രതി അപ്പീല്‍ നല്‍കി. ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്തതിനാല്‍ തന്നെ പീഡനം നടന്നിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ഹൈകോടതിയില്‍ വാദിച്ചു. കൊച്ചു കുട്ടിക്ക് ഇതിലേറെ വിവിരിക്കാനാകില്ലെന്ന് അറിയിച്ച ജഡ്ജി എസ്.പി ഗാര്‍ഗ് ഹണ്ണിയുടെ അപ്പീല്‍ തള്ളിശിക്ഷ ശരിവച്ചു. കുട്ടിക്ക് ഏറ്റ ശാരീരിക പീഡനത്തേക്കാള്‍ പ്രശ്‌നമാണ് അവളുടെ മാനസികാവസ്ഥയെന്നും കുട്ടി സംസാരിക്കാന്‍ തയാറാകാത്തത് മാത്രമല്ല, സ്വന്തം അച്ഛനോടൊപ്പം പോലും തനിച്ച് നില്‍ക്കാനും ഭയപ്പെടുന്ന അവസ്ഥയിലാണെന്നും കോടതി നിരീക്ഷിച്ചു.

2014 ജുലൈയില്‍ സഹോദരനൊപ്പം സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് കുട്ടി പീഡിപ്പിക്കപ്പെട്ടത്. പ്രതി 10 വയസുകാരനായ സഹോദരന് പണം നല്‍കി മിഠായി വാങ്ങാന്‍ പറഞ്ഞയച്ച ശേഷം കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് വീടിന് സമീപം ഉപേക്ഷിച്ചു. നഗ്‌നയായി ഭയപ്പെട്ട് കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ അയല്‍വാസിയാണ് വീട്ടിലെത്തിക്കുന്നത്. ഭയന്നു പോയ കുട്ടി ആദ്യം പീഡനത്തെ കുറിച്ച് പറഞ്ഞിരുന്നില്ല. പിന്നീട് അമ്മയുടെ അടുത്ത് വിവരം അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ പിടിച്ചത്.

Other News in this category4malayalees Recommends