13 കാരന്‍ ബൈക്കോടിച്ച് ടൗണിലൂടെ കറങ്ങി ; പോലീസ് സ്‌റ്റേഷനില്‍ വിളിപ്പിച്ച് അച്ഛനെ അറസ്റ്റ് ചെയ്തു

13 കാരന്‍ ബൈക്കോടിച്ച് ടൗണിലൂടെ കറങ്ങി ; പോലീസ് സ്‌റ്റേഷനില്‍ വിളിപ്പിച്ച് അച്ഛനെ അറസ്റ്റ് ചെയ്തു
പ്രായം 13 ആയപ്പോള്‍ തന്നെ ബൈക്കുമായി സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങുക,അതും ടൗണില്‍.പോലീസിന് തലവേദനയായിരുന്നു ഈ കുട്ടിയും ഇദ്ദേഹത്തിന്റെ പിതാവും.പലപ്പോഴായി മകന്റെ ട്രാഫിക് ലംഘനം പിതാവിനേ ബോധിപ്പിച്ചിട്ടും കൂസാതെ പോയതോടെയാണ് അറസ്റ്റ് .

പ്രായപൂര്‍ത്തിയാകും മുമ്പ് മകന് ബൈക്കോടിക്കാന്‍ നല്‍കിയ പിതാവിനെ അറസ്റ്റ് ചെയ്തു.എടക്കര ചന്നക്കല്‍ ബാപ്പുട്ടിയാണ് പിടിയിലായത് .ശനിയാഴ്ച വൈകീട്ട് ഇദ്ദേഹത്തിന്റെ മകന്‍ 13 കാരന്‍ രണ്ടു കുട്ടികളെയും പിന്നിലിരുത്തി ടൗണിലൂടെ ബൈക്കില്‍ കറങ്ങിയതോടെ പോലീസ് പിടിച്ചു.ബൈക്കിന്റെ ലൈസന്‍സ് ബാപ്പുട്ടിയുടെ പേരിലായതിനാല്‍ എസ്‌ഐ ഇദ്ദേഹത്തോട് സ്‌റ്റേഷനിലെത്താന്‍ പറയുകയായിരുന്നു.ഇവിടെ വച്ച് അറസ്റ്റ് രേഖപ്പെടുത്തി.

നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും അനുസരിക്കാതെ വന്നതോടെയാണ് അറസ്‌റ്റെന്ന് പോലീസ് വ്യക്തമാക്കി.


Other News in this category4malayalees Recommends